തൃശ്ശൂർ: രക്താർബുദബാധിതനായ 13-കാരന് മൂലകോശം നൽകാൻ അയർലൻഡിൽനിന്നെത്തിയ അനീഷ് ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു. 18-ന് അമൃത ആശുപത്രിയിലായിരുന്നു മൂലകോശദാനം. ഏതെങ്കിലും കാരണവശാൽ കോശദാനം വൈകിയാൽ അതിനുള്ള അവധികൂടിയെടുത്താണ് ഇന്ത്യയിലെത്തിയത്.
2018-ൽ തൃശ്ശൂരിലുള്ള മൂന്നുവയസ്സുകാരന് മൂലകോശം കണ്ടെത്താനുള്ള ക്യാന്പിലാണ് തൃശ്ശൂർ താണിക്കുടത്തെ അനീഷ് ജോർജ് പങ്കാളിയായത്. കോടിക്കണക്കിനുപേർ പങ്കെടുത്ത ക്യാമ്പിൽ ദാതാവിനെ കണ്ടെത്താനാകാതെ മൂന്നു വയസ്സുകാരൻ മരിച്ചു. അനീഷ് അന്നു നൽകിയ കോശം ഇപ്പോൾ രക്താർബുദ ബാധിതനായ 13-കാരന് യോജിക്കുമെന്നറിഞ്ഞാണ് അയർലൻഡിൽനിന്നെത്തിയത്. മൂലകോശദാനത്തിനുള്ള എല്ലാ ചിട്ടകളും ക്രമങ്ങളും കൃത്യമായി പാലിച്ചതോടെ മുൻ നിശ്ചയിച്ചപ്രകാരം 18-ന് മൂലകോശദാനം നടത്താനായി. അധിക അവധി വെട്ടിച്ചുരുക്കി മടക്കയാത്രയും സാധ്യമായി. അയർലൻഡിൽ നഴ്‌സായ കോട്ടയം സ്വദേശി ഭാര്യ മിറ്റുവാണ് ഏറ്റവും പ്രേരണയായത്. മൂലകോശസ്വീകർത്താവിനെ ഒരു വർഷം കഴിഞ്ഞ് കാണാനാകും. അന്ന് അനീഷ് വീണ്ടുമെത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group