ഹീമോഫീലിയ സൊസൈറ്റി വാർഷിക പൊതുയോഗം
Share
കൊച്ചി: ഹീമോഫീലിയ സൊസൈറ്റി കൊച്ചിൻ ചാപ്റ്റർ വാർഷിക പൊതുയോഗം സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാലി ഉദ്ഘാടനം ചെയ്തു.
സ്ത്രീപ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായ യോഗത്തിൽ ആലിത്തിയ ഓസ്റ്റിൻ അധ്യക്ഷയായി. ചാപ്റ്റർ പ്രസിഡന്റ് അബ്ദുൾ റഷീദ്, സെക്രട്ടറി വിനോദ് അരവിന്ദാക്ഷൻ, എക്സിക്യുട്ടീവ് മെംബർ ശ്യാമള രാമസ്വാമി, സംഗീത ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹീമോഫീലിയ ബാധിതരുടെ രക്ഷിതാക്കൾക്ക് ജോലി സംവരണത്തിന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാപ്റ്റർ നിവേദനം നൽകി.
വികലാംഗക്ഷേമ കോർപ്പറേഷനും സംസ്ഥാന സർക്കാരും നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവത്കരണം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group