താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് നിർമാണം തുടങ്ങി

താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് നിർമാണം തുടങ്ങി
താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് നിർമാണം തുടങ്ങി
Share  
2024 Oct 22, 07:09 AM
VASTHU
MANNAN
laureal

പറവൂർ : താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ നാഷണൽ മിഷൻ മുഖേന അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം തുടങ്ങി.

നിലവിൽ ഉണ്ടായിരുന്ന കാന്റീൻ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്ത് 2552 ചതുരശ്രഅടി വിസ്തീർണത്തിൽ നാല് ഒ.പി. റൂമുകൾ, ഓഫീസ് സ്‌പെയ്സ്, യോഗ ഹാൾ, പേഷ്യന്റ്‌സ് വെയ്റ്റിങ് ഏരിയ, ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് വരുന്നത്.

നാഷണൽ ആയുഷ് മിഷന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രിസ് കേരള ലിമിറ്റഡിനാണ് നിർമാണച്ചുമതല.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2