മെ‍ഡിക്കൽ കോളേജിൽ അത്യാധുനിക ഹൃദയശസ്ത്രക്രിയ വിജയം

മെ‍ഡിക്കൽ കോളേജിൽ അത്യാധുനിക ഹൃദയശസ്ത്രക്രിയ വിജയം
മെ‍ഡിക്കൽ കോളേജിൽ അത്യാധുനിക ഹൃദയശസ്ത്രക്രിയ വിജയം
Share  
2024 Oct 18, 07:34 AM
VASTHU
MANNAN
laureal

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ നൂതന ചികിത്സാരീതി വിജയകരം.

ഹൃദയാഘാതത്തെത്തുടർന്ന് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ വിദഗ്ധ ചികിത്സയ്ക്കായിയെത്തിയ കൊല്ലം ചാരുംമൂട് സ്വദേശിക്കാണ്(54) അത്യാധുനിക ചികിത്സ ലഭ്യമാക്കിയത്. സങ്കീർണമായ സർജറി ഒഴിവാക്കി നൂതന ചികിത്സാരീതിയായ ഓർബിറ്റൽ അതേറക്ടമിയാണ് ഡോക്ടർമാർ നടത്തിയത്.


രക്തക്കുഴലിൽ കാൽസ്യം അടിഞ്ഞുകൂടി രൂപപ്പെടുന്ന മുഴയെ ഓർബിറ്റൽ അതേറക്ടമി എക്യുപ്‌മെന്റ് എന്ന ഉപകരണം ഉപയോഗിച്ച് പൊട്ടിച്ചുകളയുന്ന രീതിയാണ് ഇത്.


കാർഡിയോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ശിവപ്രസാദ്, പ്രൊഫസർമാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബുമാത്യു, ഡോ. പ്രവീൺ വേലപ്പൻ,


ഡോ. എസ്.പ്രവീൺ, ഡോ. അഞ്ജന, ഡോ. ലക്ഷ്മിതമ്പി, കാർഡിയോ വാസ്‌കുലാർ ടെക്നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസീംഷാ, കൃഷ്ണപ്രിയ, നേഹ, അമൽ, സുലഭ, നഴ്സിങ്

ഓഫീസർമാരായ കവിതകുമാരി, അനിത, പ്രിയ എന്നിവരാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2