ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കൂടുതല്‍ ആരോഗ്യ പാക്കേജുകള്‍

ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കൂടുതല്‍ ആരോഗ്യ പാക്കേജുകള്‍
ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കൂടുതല്‍ ആരോഗ്യ പാക്കേജുകള്‍
Share  
2024 Oct 15, 11:57 AM
VASTHU
MANNAN
laureal

ന്യൂഡല്‍ഹി: ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കൂടുതല്‍ ആരോഗ്യ പാക്കേജുകള്‍ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയില്‍.


ജനറല്‍ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുള്‍പ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉള്‍പ്പെടുന്ന സമഗ്രകവറേജാണ് പുതിയപദ്ധതി വാഗ്ദാനംചെയ്യുന്നത്.


70 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഓരോവ്യക്തിക്കും ആയുഷ്മാൻ കാർഡും അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സയും പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത ആശുപത്രികളില്‍നിന്ന്‌ ലഭ്യമാക്കുന്നതിനാണ് നീക്കം. സെപ്റ്റംബർ ഒന്നുവരെ രാജ്യത്ത് 12,696 സ്വകാര്യാശുപത്രികള്‍ ഉള്‍പ്പെടെ മൊത്തം 29,648 ആശുപത്രികളാണ് പദ്ധതിക്കുകീഴില്‍ വരുന്നത്.


എഴുപതുകഴിഞ്ഞ എല്ലാവർക്കും വരുമാനംനോക്കാതെ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11-നാണ് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നപേരില്‍ അംഗീകാരം നല്‍കിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2