ഡിജിറ്റൽ എക്സ്റേ യൂണിറ്റ് തുടങ്ങി; മൃഗങ്ങളുടെയും പക്ഷികളുടെയും എക്സ്റേ എടുക്കാം

ഡിജിറ്റൽ എക്സ്റേ യൂണിറ്റ് തുടങ്ങി; മൃഗങ്ങളുടെയും പക്ഷികളുടെയും എക്സ്റേ എടുക്കാം
ഡിജിറ്റൽ എക്സ്റേ യൂണിറ്റ് തുടങ്ങി; മൃഗങ്ങളുടെയും പക്ഷികളുടെയും എക്സ്റേ എടുക്കാം
Share  
2024 Oct 15, 08:34 AM
VASTHU
MANNAN
laureal

കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ അണങ്കൂരിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 20 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ്റേ യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടത്തി. മന്ത്രി ജെ.ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.


ആധുനികരീതിയിലുള്ള ഡിജിറ്റൽ റേഡിയോളജി സംവിധാനമാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾ, പക്ഷികൾ മുതലായവ മുതൽ ആന വരെയുള്ളവയുടെ എക്സ്‌റേ പരിശോധന നടത്താൻ ഈ ഉപകരണംകൊണ്ട് സാധിക്കും. പോർട്ടബിൾ മെഷീൻ ആയതിനാൽ ശരീരവലുപ്പം കൂടിയ കന്നുകാലികളുടെയും ആനയുടെയും പരിശോധനയ്ക്കായി ഉപകരണം അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമായസ്ഥലത്ത് എത്തിക്കാം. ഡിജിറ്റൽ ഇമേജിങ് സംവിധാനമായതിനാൽ പരമ്പരാഗതമായ രീതിയിലുള്ള ഫിലിം ഇല്ലാതെ ചികിത്സിക്കുന്ന ഡോക്ടർമാരുടെയും മൃഗങ്ങളുടെ ഉടമകളുടെയും മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയിലേക്ക് എക്സ്റേ ഇമേജ് നിമിഷനേരംകൊണ്ട് കൈമാറാം.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് എക്സ്റേ മെഷീനിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്.


സഹായധനവിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ നിർവഹിച്ചു. പാൽപൊലിമ എന്ന വിഷയത്തിൽ നടത്തിയ കർഷക സെമിനാറിൽ ഡോ. മുഹമ്മദ് ആസിഫ് വിഷയം അവതരിപ്പിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ.ചന്ദ്രബാബു മോഡറേറ്ററായി.


കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ഗീതാകൃഷ്ണൻ, ഡോ. പി.കെ.മനോജ്കുമാർ, എസ്.എൻ.സരിത, എം.മനു, പി.രമേഷ്, ഡോ. പി.പ്രശാന്ത്, പി.കെ.സജീവ്, ഡോ. വി.വി.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2