ജില്ലാ ആശുപത്രിയിൽ 3.5 കോടി രൂപ ചെലവിൽ പുതിയ സിടി സ്കാൻ യന്ത്രം

ജില്ലാ ആശുപത്രിയിൽ 3.5 കോടി രൂപ ചെലവിൽ പുതിയ സിടി സ്കാൻ യന്ത്രം
ജില്ലാ ആശുപത്രിയിൽ 3.5 കോടി രൂപ ചെലവിൽ പുതിയ സിടി സ്കാൻ യന്ത്രം
Share  
2024 Oct 14, 12:51 PM
VASTHU
MANNAN
laureal

പാലക്കാട്: ജില്ലാ ആശുപത്രിയിൽ പഴയ സിടി സ്കാൻ മെഷീൻ ഇടയ്ക്കിടെ പണിമുടക്കുന്നതിനു പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ പുതിയ മെഷീൻ സ്ഥാപിച്ചു.   ഇതോടെ കൂടുതൽ വേഗത്തിൽ സിടി സ്കാൻ സാധ്യമാകും. ആശുപത്രിയിൽ ഒരു മാസം ശരാശരി 1200 സിടി സ്കാൻ വരെ നടത്തുന്നുണ്ട്. നിലവിലുണ്ടായിരുന്ന മെഷീൻ 10 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇത് ഇടയ്ക്കിടെ പണിമുടക്കുന്നതു രോഗികൾക്കും അധികൃതർക്കും ഏറെ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. 


ഈ സമയം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു കൂടുതൽ തുക നൽകി വേണം സിടി സ്കാൻ എടുക്കാൻ. ഇതോടെയാണു പുതിയ മെഷീനായി ജില്ലാ പഞ്ചായത്ത് 3.5 കോടി രൂപ അനുവദിച്ചത്.പുതിയ മെഷീൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനായി.  അംഗം സഫ്ദർ ഷെരീഫ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ജയശ്രീ, നഗരസഭാംഗം അനുപമ പ്രശോഭ് എന്നിവർ പ്രസംഗിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2