'തട്ടിയും മുട്ടിയും സന്ധിവേദനയ്ക്ക് ആശ്വാസം'' -തട്ടിപ്പല്ല തീർച്ച : ദിവാകരൻ ചോമ്പാല

'തട്ടിയും മുട്ടിയും സന്ധിവേദനയ്ക്ക് ആശ്വാസം'' -തട്ടിപ്പല്ല തീർച്ച : ദിവാകരൻ ചോമ്പാല
'തട്ടിയും മുട്ടിയും സന്ധിവേദനയ്ക്ക് ആശ്വാസം'' -തട്ടിപ്പല്ല തീർച്ച : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Oct 12, 08:03 PM
VASTHU
MANNAN
laureal

'തട്ടിയും മുട്ടിയും 

സന്ധിവേദനയ്ക്ക്

ആശ്വാസം''

-തട്ടിപ്പല്ല തീർച്ച :

ദിവാകരൻ ചോമ്പാല 


ഔഷധങ്ങളില്ലാതെ തട്ടിയും മുട്ടിയും തടവിയും സന്ധിവേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്ന വാർത്തയുടെ നേരറിയാൻ നിരീക്ഷകൻ എന്ന നിലയിൽ ഇന്ന് ഞാൻ ഒരു മെഡിക്കൽ ക്യാംപിൽ പങ്കെടുക്കുകയുണ്ടായി   

ചോമ്പാലയിലെ മുക്കാളി കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദഗവേഷണകേന്ദ്രത്തിലായിരുന്നു 

ഈ മെഡിക്കൽ ക്യാംമ്പ് നടക്കുന്നത്  

കൊല്ലം ജില്ലയിലെ കല്ലുതാഴത്ത് പ്രവർത്തിക്കുന്ന മർമ്മാശ്രമത്തിലെ മർമ്മ വൈദ്യഗുരുനാഥൻ .ഡോ .എ . കെ . പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് ഈ അപൂർവ്വ ചികിത്സാരീതി ഇവിടെ നടപ്പിലാക്കുന്നതെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ ടി .ശ്രീനിവാസൻ , ഡോ .സുബ്രമണ്യൻ തുടങ്ങിയവരിൽ നിന്നും നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു. 


ഏകദേശം മൂന്നു വർഷത്തോളമായി വലതുകൈ മുകളിലോട്ടുയർത്തി മുടിചീകുവാനോ ബസ്സിൽ കയറിയാൽ മുകളിലത്തെ കമ്പി പിടിക്കുവാനോ പറ്റാത്ത നിലയിലായിരുന്ന എനിയ്ക്ക് ഈ ചികിത്സ ഗുണം ചെയ്യുമോ എന്ന നിരീക്ഷിക്കാൻ കൂടിയാണ് എൻ്റെ ഭാര്യക്കൊപ്പം ഞാനിന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലെ 

ക്യാമ്പിൽ പങ്കെടുത്തത് .


സത്യം പറഞ്ഞാൽ വിസ്‌മയകരമായ അവസ്ഥയിലാണ് ഞാനിപ്പോൾ .പഴയതുപോലെ ഇന്ന് കൈയ്യുയർത്താനായ സന്തോഷത്തിലാണ് ഞാൻ ഇതെഴുതുന്നത് . 

ഒന്ന് രണ്ട് തട്ടും മുട്ടും കൈപിടിച്ച് ചില വട്ടം കറക്കലും ചില വലിക്കലും മുറുക്കലും എന്തെല്ലാമോ നടന്നു .

എല്ലാം കേവലം 5 മിനിറ്റിനുള്ളിൽ .

 

ഏകദേശം മൂന്നു വർഷങ്ങൾക്ക് മുൻപ് എൻ്റെ വീടിൻ്റെ മുൻവശത്തുള്ള റോഡിൽ ഉണ്ടായ ഒരു ചെറിയ വീഴ്ച്ചയെ തുടർന്നാണെനിക്ക് ഈ ഗതികേടുണ്ടായത് . 

എക്സറേ ,സ്‌കാനിംഗ് എല്ലാം ചെയ്ത് വിദഗ്ദ്ധരായ ബോൺ സ്പെഷ്യലിസ്റ്റുകളുടെ ചികിത്സയിലായിരുന്നു കുറേക്കാലം . 

ഭാഗ്യദോഷമെന്നു പറയട്ടെ എനിക്കതുകൊണ്ട് ഒരു മാറ്റവുമുണ്ടായതുമില്ല . 

ഒരോ ദിവസും ബനിയനാഴിക്കാനായിരുന്നു ഏറെ ബുദ്ധിമുട്ടിയത്  ,കൈയുയർത്തി സ്വിച്ചിടാനാവില്ല ,തലതുവർത്താൻ ,ഷെഫിലുള്ള പുസ്തകങ്ങളെടുക്കാൻ ,കൈയ്യൂർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി പലകാര്യങ്ങളിലും ഞാൻ പുറംതള്ളപ്പെട്ട നിലയിലായിരുന്നു .

പിന്നീട് ഇത്തരം അരുതായ്മകളുമായി ഞാൻ സ്വയം പൊരുത്തപ്പെട്ട് ഇടതുകൈ കൊണ്ട് കാര്യങ്ങൾ ഒരുമാതിരി നിലയിൽ നടത്തുന്നതും ശീലമാക്കി .

മൂന്നു വർഷമായി ഉയർത്താൻ പറ്റാത്ത എൻറെ വലതു കൈ ഉയർത്താൻ കഴിഞ്ഞതിൽ ഞാനനുഭവിച്ച സന്തോഷം ഏറെ വലുതാണ്.  

ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടിബുക്ക് ചെയ്‌തുകൊണ്ട്‌ പലസ്ഥലങ്ങളിൽ നിന്നുമെത്തിയ നിരവധിപ്പേർ എൻറെ സന്തോഷത്തിൻ്റെ നേർക്കാഴ്ചയിൽ പങ്കുചേരുകയുമുണ്ടായി .

79 വയസ്സ് പ്രായമുള്ള ഞാൻ ജീവിതത്തിൽ ഇനിയൊരിക്കലും ഉയർത്താനാവില്ലെന്നു കരുതിയ വലതുകൈ ഉയർത്താൻ കഴിഞ്ഞസന്തോഷം പങ്കുവെച്ചെന്നു മാത്രം .

അല്ലാതെ ഇതൊരു പരസ്യവാചകമാണെന്നു ധരിക്കരുത് . 

എനിക്ക് ലഭിച്ച നന്മ എന്നെപ്പോലെ ദുരിതമനുഭവയ്ക്കുന്ന മറ്റൊരാൾക്ക് ഉപകാരമാവുമെങ്കിൽ സന്തോഷം എന്ന സദുദ്ദേശം മാത്രം .

മർമ്മവൈദ്യഗുരുനാഥൻ ഡോ ,പ്രകാശൻ ഗുരുക്കൾക്കും സമുദ്ര ആയുർവ്വേദ ഗവേഷണം അധികൃതർക്കും സത്യത്തിൻ്റെ ഭാഷയിൽ കൃതജ്ഞതയർപ്പിച്ചുകൊണ്ട് : .ദിവാകരൻ ചോമ്പാല 


ചിത്രം :മർമ്മവൈദ്യഗുരുനാഥൻ ഡോ ,പ്രകാശൻ ഗുരുക്കൾ

marmma_1727807662

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2