കേരളത്തിൽ സിദ്ധ സ്പെഷ്യാലിറ്റി ക്ലിനിക്കിന് തുടക്കം

കേരളത്തിൽ സിദ്ധ സ്പെഷ്യാലിറ്റി ക്ലിനിക്കിന് തുടക്കം
കേരളത്തിൽ സിദ്ധ സ്പെഷ്യാലിറ്റി ക്ലിനിക്കിന് തുടക്കം
Share  
2024 Sep 20, 12:25 PM
VASTHU
MANNAN
laureal

കേരളത്തിൽ സിദ്ധ

സ്പെഷ്യാലിറ്റി

ക്ലിനിക്കിന് തുടക്കം


പോത്തൻകോട് (തിരുവനന്തപുരം) : ഭാരതത്തിന്റെ തനതു ചികിത്സാശാസ്തങ്ങളിൽ പ്രസിദ്ധമായ സിദ്ധ വൈദ്യശാസ്ത്രത്തിന്റെ പ്രയോജനങ്ങളും അനന്തസാദ്ധ്യതയും പൊതുജനങ്ങളിലെത്തിക്കാൻ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾക്ക് തുടക്കമായി. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ പൂർണ്ണകുംഭമേള ആഘോഷത്തോടനുബന്ധിച്ചാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ അസ്ഥി-സന്ധി രോഗങ്ങൾ, നാഡി& വർമ്മം, ത്വക് രോഗങ്ങൾ, പീഡിയാട്രിക് & ഇൻഫേർട്ടിലിറ്റി , സ്ത്രീ രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കുളള സ്പെഷ്യാലിറ്റി ചികിത്സ ആരംഭിച്ചത്. 


ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് ചുമതല വഹിക്കുന്ന സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി ക്യാമ്പിന് തിരിതെളിയിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ, ഡോ. അൻവർ മുഹമ്മദ്. എ , ഡോ. പ്രദീപൻ. ആർ, ഡോ. ശ്രീലക്ഷ്മി.പി.റ്റി, ഡോ. ഐശ്വര്യ. ജെ.ബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

2024 സെപ്തംബർ 27 ന് ആരംഭിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലും സിദ്ധ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനമുണ്ടാകുമെന്ന് അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രകാശ്.എസ്.എൽ അറിയിച്ചു.  

സ്പെഷ്യാലിറ്റി ക്ലിനിക്കുകളിൽ എത്തുന്നവർക്ക് വിദഗ്ദ്ധ പരിശോധയ്ക്കു ശേഷം ഔഷധങ്ങൾ ശാന്തിഗിരി ഓൺലൈൻ വെബ്സൈറ്റിലൂടെ വാങ്ങാവുന്നതാണ്. 


ഫോട്ടോ : ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണ കുംഭമേളയോടനുബന്ധിച്ച് സിദ്ധ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾക്ക് തുടക്കമായപ്പോൾ

56685728_2279329105642097_1199307344677175296_n
mathyus-vaidyar-advt-slider---advt-
samudra-vatakar-advt
samudra-advt-revised--last
samudra--21-x-14-whatsapp-&-web--revised
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2