ജലദോഷത്തേക്കാൾ വേഗത്തിൽ ഹൃദയരോഗങ്ങൾ ചികിത്സിച്ചു മാറ്റാം" ; കെ.ഗോപാലൻവൈദ്യർ ആസ്ഥാനഗുരുനാഥൻ

ജലദോഷത്തേക്കാൾ വേഗത്തിൽ ഹൃദയരോഗങ്ങൾ ചികിത്സിച്ചു മാറ്റാം
ജലദോഷത്തേക്കാൾ വേഗത്തിൽ ഹൃദയരോഗങ്ങൾ ചികിത്സിച്ചു മാറ്റാം" ; കെ.ഗോപാലൻവൈദ്യർ ആസ്ഥാനഗുരുനാഥൻ
Share  
2024 Sep 09, 11:36 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ജലദോഷത്തേക്കാൾ

വേഗത്തിൽ ഹൃദയരോഗങ്ങൾ

ചികിത്സിച്ചു മാറ്റാം"


കെ.ഗോപാലൻവൈദ്യർ 

ആസ്ഥാനഗുരുനാഥൻ


ഹൃദയാഘാതം മൂലം നിരവധി ആളുകൾ അകാലത്തിൽ മരണമടയുകയാണ്.രക്ഷപ്പെടുന്നവരിൽ പലരും കൈകാലുകൾ തളർന്ന് ജീവച്ഛവങ്ങളായി കിടക്കപ്പായയിൽ കിടന്നുനരകിക്കുകയാണ്.

ധാരാളം പണം ചിലവഴിച്ച് ഓപ്പറേഷൻ ചെയ്തവർ ശിഷ്ടകാലം മരുന്ന് സേവിച്ച് വിശ്രമജീവിതം നയിക്കുവാൻ വിധിക്കപ്പെടുകയാണ്.

 ഇത്തരമൊരു സാഹചര്യത്തിലാണ് സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ആസ്ഥാനഗുരുനാഥൻ കെ.ഗോപാലൻവൈദ്യരുടെ നേതൃത്വത്തിലുള്ള ചികിത്സയുടെ പ്രാധാന്യം വർദ്ധിക്കുന്നത്.

ചികിത്സാ രംഗത്തുള്ളവർ കുറേക്കൂടി ശുഷ്കാന്തിയോടുകൂടി പ്രവർത്തിച്ചാൽ ഹൃദയാഘാതം മൂലമുള്ള മരണവും കിടപ്പും ഒഴിവാക്കുവാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

 വാതം,പിത്തം,കഫം, വാതപിത്തകഫം,കൃമിജം എന്നീ അഞ്ച് രോഗങ്ങളെ യഥാവിധി മനസ്സിലാക്കി ചികിത്സിച്ചു ഭേദമാക്കുന്നതിൽ വരുത്തുന്ന വീഴ്ച മൂലമാണ് അപകടകരമായ നിലയിലുള്ള ഹൃദയാഘാതത്തിന് കാരണമാകുന്നത്.

 ആയുർവ്വേദ പാരമ്പര്യ വിധി പ്രകാരം പഥ്യവും സ്വസ്ഥവൃത്തവും പാലിച്ചുകൊണ്ട് ചികിത്സിച്ചാൽ ഹൃദയരോഗങ്ങൾ ഭേദമാക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

ഉദാഹരണത്തിന് കാൽമുട്ടുകൾക്ക് വേദനയുണ്ടായാൽ വേദനസംഹാരികളും തൈലങ്ങളും വാങ്ങി ഉപയോഗിച്ച് താൽക്കാലികശമനം വരുത്തുക എന്നതാണ് ഇന്നത്തെ രീതി. യഥാർത്ഥത്തിൽ ഇത് ഹൃദയവുമായി ബന്ധപ്പെട്ട ഒരു രോഗമാകാം. ഉള്ളിലേക്ക് ഔഷധസേവയും ഭക്ഷണനിയന്ത്രണവും വരുത്തിയാൽ പൂർണ്ണമായും ഭേദമാക്കുവാൻ കഴിയും. മലദ്വാരത്തിൽ കൊഴുത്ത ദ്രാവകത്തോടുകൂടിയുള്ള കൃമിശല്യവും ഹൃദ്രോഗസാദ്ധ്യതയാണ്.കൃമിനശീകരണത്തോടൊപ്പം ധാതുക്ഷയം ഇല്ലാതാക്കുന്ന ചികിത്സ കൂടി ഇവിടെ നടത്തേണ്ടതാണ്.

 നിസ്സാരമെന്ന് കരുതുന്ന രോഗങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കി കൃത്യതയോടെ ചികിത്സിച്ച് രോഗശമനം വരുത്തി രോഗിയെ പൂർവ്വസ്ഥിതിയിലുള്ള ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ചിന്ത ചികിത്സകരിലും രോഗശുശ്രൂഷ നടത്തുന്ന ബന്ധുമിത്രാദികളിലും രോഗികളിലും ഉണ്ടകേണ്ടതുണ്ടെന്ന് ഗോപാലൻ വൈദ്യർ വ്യക്തമാക്കി. മാധവനിദാനം,യോഗസാരം,എന്നീആയുർവ്വേദഗ്രന്ഥങ്ങളിൽ ഹൃദ്രോഗചികിത്സയെ സംബന്ധിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ആയുർവ്വേദ-സിദ്ധ പാരമ്പര്യ വിധികളെ അടിസ്ഥാനമാക്കി ഗോപാലൻവൈദ്യരുടെ നിർദ്ദേശാനുസരണം മുക്കാളിയിലെ പ്രശസ്ത പാരമ്പര്യ വൈദ്യൻ ചന്ത്രോത്ത് കുഞ്ഞിരാമൻ വൈദ്യരുടെ മകൻ ഹരീന്ദ്രൻ വൈദ്യർ തയ്യാറാക്കുന്ന ഹൃദയാമൃതം ഹൃദയശുദ്ധി എന്നീ ഔഷധങ്ങൾ ഉപയോഗിച്ചാണ് ഹൃദ്രോഗ ചികിത്സ നടക്കുന്നത്എല്ലാ ശനിയാഴ്ചകളിലും കാലത്ത് പത്ത് മണിമുതൽ കരിമ്പനപ്പാലത്ത് പുതുപ്പണം ഭജനമഠത്തിന് സമീപമുള്ള സമുദ്ര ആയുൽവ്വേദ ഗവേഷണകേന്ദ്രത്തിന്റെ ഉപചികിത്സാകേന്ദ്രത്തിൽവെച്ച് രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നു.

അന്വേഷണങ്ങൾക്ക്:-

വി.പി.ശിവകുമാർ- 9446471083

samudra-ayrveda
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25