ചത്ത കോഴികളെ വിറ്റ കേസ്
ഭക്ഷ്യ സുരക്ഷാ വകുപ്പ്
ശക്‌തമായ നടപടിക്ക്
കോഴിക്കോട് ചത്ത കോഴികളെ വിറ്റഴിച്ച C P R ചിക്കൻ സ്‌റ്റാളുകൾക്കെതിരെ ഭക്ഷ്യ സു രക്ഷാ വകുപ്പ് ഗൗരവമായ നടപ ടിക്ക്.
സിപിആർ ചിക്കൻ്റെ ജില്ല യിലെ എല്ലാ ഔട്‌ലെറ്റുകളിലും പരിശോധന നടത്താൻ തീരുമാ നിച്ചതായി ഭക്ഷ്യ സുരക്ഷാ വകു പ്പ് അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ പറഞ്ഞു.
വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് തലക്കുളത്തൂരിലെ കടയിൽനിന്നു പരിശോധനയ്ക്ക് എടുത്ത ചിക്ക ന് നല്ല പഴക്കമുണ്ടെന്ന് സക്കീർ ഹുസൈൻ പറഞ്ഞു.
കേരളത്തിലേക്ക് കൊണ്ടു വരുന്നതിനിട യിൽ തന്നെ പത്തതാണ് കോഴി കൾ.
ചത്ത കോഴികളെ സാധാ രണ താപനിലയിൽ വച്ചാൽ രണ്ടോ മൂന്നോ മണിക്കൂർ കഴിയൂ മ്പോഴേക്കും കേടാകും .
തലക്കുളത്തുരിൽ നിന്നു പിടിച്ചെടുത്ത ചിക്കൻ മണിക്കൂറുകൾ പഴകിയതാണെന്ന് അദ്ദേഹം പറഞ്ഞു.
തലക്കുളത്തൂരിലെ ചിക്കൻ സ്‌റ്റാളിന് പഞ്ചായത്ത് ലൈസൻ സ് ഉണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുത്തിട്ടില്ല.
സി പി ആർ ചിക്കൻ്റെ ഇരുപതിലേറെ ഔട്‌ലെറ്റുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ പലതിനും ഭക്ഷ്യ സുര ക്ഷാ വകുപ്പിൻ്റെ ലൈസൻസ് ഇ ല്ലെന്ന് സൂചനയുണ്ട്.
സിപിആർ ചിക്കനെതിരെ മുൻ പും പരാതികൾ ഉയർന്നിട്ടുണ്ട്. തലക്കളത്തൂരിലെ കടയിൽ നിന്ന് വിറ്റ ചിക്കന്റെ കൂട്ടത്തിൽ പഴ ക്കം കൂടിയ ചിക്കനും ഉണ്ടായിരുന്നു
. കോഴിയിറച്ചി വില കുറച്ചു നൽകാൻ വേണ്ടിയാണ് ഈ തന്ത്രം.
പഴകിയ കോഴിയിറച്ചിയും അപ്പോൾ കൊന്ന കോഴിയു ടെ ഇറച്ചിയും കൂട്ടിക്കലർത്തി വിൽക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group