സീറോ പ്രോഫിറ്റ് ആന്റി
കാൻസർ മെഡിസിൻ
കൗണ്ടറുകൾ' ഇന്നു മുതൽ
പ്രവർത്തനം ആരംഭിക്കുന്നു.
ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന 'സീറോ പ്രോഫിറ്റ് ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ' ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കുന്നു. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന മെഡിസിൻ കൗണ്ടറുകൾ കാൻസർ രോഗബാധിതരായവർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കും.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാർമസികെളെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും.
അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പായി ഇതു മാറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group