പരമ്പരാഗത കാർഷിക
വ്യാവസായിക
ഉൽപ്പന്നങ്ങൾക്കായി
വടകരയിൽ
ഓൺലൈൻ പ്ലാറ്റ്‌ഫോം
'നാച്വറൽ പ്രൈം ഇൻ '
ഡിജിറ്റൽ മാർക്കറ്ററിംഗ്
ഉൽഘാടനം 2024 ആഗസ്ത് 28ന്
വടകര : ഗ്രാമീണ പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളുടെയും പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ഓൺലൈൻ പ്ളാറ്റ്ഫോമിന് വടകരയിൽ തുടക്കമിടുകയാണ്.
നാച്വറൽ പ്രൈം ഇൻ എന്ന കമ്പനിയുടെ ഉൽഘാടനം 2024 ആഗസ്ത് 28ന് വൈകു 4 മണിക്ക് വടകര പബ്ളിക് ലൈബ്രറിക്ക് സമീപമുള്ള തേജസ് ഓഡിറ്റോറിയത്തിൽ വെച്ച് യു.എൽ.സി.സി പ്രസിഡണ്ട് .രമേശൻ പാലേരി ഉൽഘാടനകർമ്മം നിർവ്വഹിക്കും .
.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള മുൻകരുതൽ എന്നനിലയിൽ വിഷരഹിത ഭക്ഷണത്തിനുള്ള പ്രോൽസാഹനവും ഗുണമേന്മയുള്ള ഭക്ഷ്യവിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പരമ്പരാഗത കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നതിനും, ഇത്തരം കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കാർഷികാധിഷ്ഠിത വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി അവരുടെ ഉൽപ്പന്നങ്ങൾക്ക് ഡിജിറ്റൽ മാർക്കറ്റിൽ അവസരങ്ങൾ ഒരുക്കുന്നതിനുമായാണ് നാച്വറൽ പ്രൈം ലക്ഷ്യമിടുന്നത്.
അമ്പാടി ഗോശാല പട്ടാഴി കൊല്ലം, കണ്ണമ്പ്രത്ത് പ്രകൃതികൃഷികേന്ദ്രം കുന്നുമ്മക്കര,
ജെ.എം.ജെ. ആയുർവ്വേദ മാലോം കാസർകോട്,
ഇന്ത്യൻ ഹെർബൽ തെറാപ്പി & റിസർച്ച് ഫൗണ്ടേഷൻ മണ്ണാർക്കാട് ,
ആപ്തി ഫുഡ് പ്രൊഡക്ട് പുത്തൂർ,
"പ്രാചി"ഹെർബൽസ് കുഞ്ഞിരാമൻവൈദ്യരുടെ ഔഷധശാല ചോമ്പാല,
ആയുർമന്ത്ര ഹോളിസ്റ്റിക് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ വടകര,
സുഹറാബി പാരമ്പര്യ വൈദ്യശാല മാങ്കാവ് കോഴിക്കോട്,
സ്വദേശി ആയുർവ്വേദിക്സ് മുക്കാളി,
മഹാത്മദേശസേവട്രസ്റ്റ് ജൈവകലവറ കരിമ്പനപ്പാലം
തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്.
വ്യാപാരരംഗത്ത് വടകരയുടെ പ്രൗഢമായ പാരമ്പര്യമായി നാച്വറൽ പ്രൈം വന്നെത്തുകയാണ്.
താമസിയാതെ കൂടുതൽ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്ന് മഹാത്മ ദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
മാനേജിംഗ് ഡയറക്റ്റർ എം.ടി.ബാലൻ ,ഡയക്ടർമാരായ കണ്ണമ്പ്രത്ത് പത്മനാഭൻ, എൻ.കെ.സജിത്ത്, ആർ.രാജീവൻ, പി.പി.പ്രസീത്കുമാർ, എൻ.കെ.അജിത്കുമാർ,പി.കെ.സുകിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group