വിഷമരുത്
: എ. സക്കീർഹുസൈൻ
( ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ )
കോഴിക്കോട്: പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയിൽ ഭക്ഷണം വിറ്റതിനും നിറംചേർത്തതിനുമെല്ലാമായി ഒന്നരവർഷത്തിനിടെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ചുമത്തിയത് 43,69,500 രൂപ പിഴ. 7810 പരിശോധനകളിലായി 1021 സ്ഥാപനങ്ങളുടെപേരിൽ നടപടിയെടുത്തു.
നിറംചേർത്ത പലഹാരങ്ങളും ഹോട്ടൽഭക്ഷണവുമെല്ലാം പലപ്പോഴും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ചിക്കൻ ഫ്രൈ, ചില്ലിചിക്കൻ, ബീഫ് ഫ്രൈ, ബിരിയാണി, കുഴിമന്തി എന്നിവയിലൊക്കെ നിറംചേർത്ത് വിൽപ്പന നടത്തുന്നുണ്ട്.
ടാർട്രസിൻ, സൺസെറ്റ് യെലോ പോലുള്ള നിറങ്ങളാണ് ചേർക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഇത്തരം നിറം ചേർക്കൽ. കരൾ, വൃക്ക എന്നിവയെ ബാധിക്കും.
ബേക്കറി ഉത്‌പന്നങ്ങളിൽ അനുവദനീയമായ അളവിൽ നിറംചേർക്കാമെങ്കിലും അത് പലപ്പോഴും ലംഘിക്കുകയാണ്.
മലബാർ മേഖലയിലെ വിപണിയിൽ മായംകലർന്ന ശർക്കര വ്യാപകമാകുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
തുണികളിൽ ഉപയോഗിക്കുന്ന ഡൈയായ റോഡമിൻ ബി ആണ് നിറത്തിനായി ഉപയോഗിക്കുന്നത്. തുടർന്ന് പരിശോധന കർശനമായതോടെ വരവ് കുറഞ്ഞു.
തമിഴ്നാട്ടിലെ കോയമ്പത്തൂർ, ഡിണ്ടിഗൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇത്തരം ശർക്കര എത്തിയിരുന്നത്.
മായംചേർത്ത ശർക്കര വിൽക്കുന്നതിന് കച്ചവടക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഉത്‌പാദനം നടത്തിയവരെ കുറ്റക്കാരാക്കാതെ തങ്ങൾക്ക് ശിക്ഷനൽകുന്നത് ശരിയല്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, കൃത്യമായ ലേബലുണ്ടെങ്കിൽ കച്ചവടക്കാർക്കെതിരേ നടപടിയെടുക്കില്ലെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ പറഞ്ഞു.
പിഴയുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടുപോവും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group