വിപണിയിലേക്ക് എത്തുന്ന മായമുള്ള ശർക്കര :സിന്തറ്റിക് കളറും പഞ്ചസാരയും, മായംകലരുന്നത് ഇങ്ങനെ

വിപണിയിലേക്ക് എത്തുന്ന മായമുള്ള ശർക്കര :സിന്തറ്റിക് കളറും പഞ്ചസാരയും, മായംകലരുന്നത് ഇങ്ങനെ
വിപണിയിലേക്ക് എത്തുന്ന മായമുള്ള ശർക്കര :സിന്തറ്റിക് കളറും പഞ്ചസാരയും, മായംകലരുന്നത് ഇങ്ങനെ
Share  
2024 Aug 18, 03:37 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഉപഭോക്താക്കൾക്കാവശ്യം 'സുന്ദരൻ' ശർക്കര; അതിനായി സിന്തറ്റിക് കളറും പഞ്ചസാരയും, മായംകലരുന്നത് ഇങ്ങനെ


ഓണക്കാലമാണ്, ഓണസദ്യ പൂർണമാവാൻ നല്ല മധുരമുള്ള പായസം വേണം. 

അതിന് നല്ല ശർക്കരയും മറയൂർ ശർക്കരയിലും വ്യാജൻ

വിൽപ്പന തകൃതിയായി നടക്കുന്ന ഓണക്കാലത്തും ശർക്കര വിപണി പരുങ്ങലിലാണ്. 

വിപണിയിലേക്ക് എത്തുന്ന മായമുള്ള ശർക്കരയാണ് പ്രതിസന്ധി.

മായമുള്ള ശർക്കര എത്താനുള്ള പ്രധാന കാരണമാവട്ടെ, നല്ല തിളങ്ങുന്ന നിറമുള്ള വടിവൊത്ത ആകൃതിയുള്ള ശർക്കരമാത്രം തേടിയെത്തുന്ന ഉപഭോക്താക്കളും.



നല്ല നിറം വേണം, വടിവൊത്ത ​ആകൃതിയും


ശർക്കര വിപണിയിലേക്ക് ഒന്നു കണ്ണോടിച്ചാൽ പല നിറങ്ങളുള്ള ശർക്കര കാണാം.

 കടും തവിട്ട് നിറം, ഇളം തവിട്ട് നിറം, റോസ് കലർന്ന നിറം, തവിട്ട് നിറം. 

ചിലതിന് നല്ല ഉറപ്പാണ്, നല്ല വടിവൊത്ത ആകൃതിയും.

മെഷീൻ വെല്ലം അഥവാ മെഷീൻ ശർക്കര എന്നാണ് ഇതിന് പറയുന്ന പേര്, ഇതിൽ തന്നെ എളുപ്പം പൊടിഞ്ഞ് പോകുന്നവയും നല്ല ബലം ഉള്ളതും ഉണ്ട്. 

നല്ല രൂപഭം​ഗിയുള്ള തിളങ്ങുന്ന നിറമുള്ള നല്ല ഉറപ്പുള്ള ശർക്കരക്കും നല്ല കടുംനിറമുള്ള ഉറപ്പുള്ള ശർക്കരക്കുമാണ് ഡിമാന്റ് കൂടുതൽ.

പിന്നെയുളളത് കട്ട് ബോൾസ് (ഉണ്ട ശർക്കര) ആണ് കാണാൻ ഭം​ഗിയില്ല, ആകർഷകമായ നിറമില്ല രൂപവും ഇല്ല. അതുകൊണ്ട് ആവശ്യക്കാർ താരതമ്യേന കുറവാണ്.

ആയൂർവേദ മരുന്നുകളും ഹൽവയും ഉണ്ടാക്കുന്നവരല്ലാതെ ആരും ഉണ്ട ശർക്കരയെ തിരിഞ്ഞ് നോക്കാറുപോലുമില്ല.


ഡിമാന്റ് കൂടുതലുളള ശർക്കരയ്ക്ക് ​ഗുണം കുറവാണെന്ന് എത്ര പറഞ്ഞാലും വാങ്ങുന്നവർക്ക് അത് മനസ്സിലാവുകയേ ഇല്ലെന്നാണ് കടക്കാർ പറയുന്നത്.

നല്ല ഉറപ്പ് കിട്ടാൻ എൺപത് ശതമാനം പഞ്ചസാരയും 10 ശതമാനം കരിമ്പ് ജ്യൂസും ചേർത്താണ് ഉത്പാദകർ ഇത് നിർമിക്കുന്നത്.

നിറം തിളങ്ങുന്നതാക്കാൻ തുണികളിൽ ഉൾപ്പടെ ചേർക്കുന്ന കളറും ചേർക്കും. ​ഗുണമേൻമയുള്ള ശർക്കരയിൽ എൺപത് ശതമാനം കരിമ്പ് ജ്യൂസും പഞ്ചസാരയുമാണ് ചേർക്കുന്നത് അതിനാൽ ബലം കുറയും എളുപ്പം പൊടിഞ്ഞ് പോകും, പിന്നെ ആകർഷകമായ നിറവും ഉണ്ടാകില്ല.

തിളങ്ങുന്ന നിറമുള്ളത് മാത്രമാണ് നല്ലതെന്ന കാഴ്ചപ്പാട് എത്രബോധവത്കരിച്ചാലും ആളുകൾ മാറ്റാൻ തയ്യാറല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.



മായംചേർത്ത ശർക്കര സുലഭം,

ഞങ്ങളുടെ ഭാ​ഗത്ത് തെറ്റില്ലെന്ന്

കച്ചവടക്കാർ


പഴനി, സേലം, കോയമ്പത്തൂ‍ർ, ​ഗുണ്ടൽപ്പേട്ട് തുടങ്ങി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ പലഭാ​ഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ശർക്കര എത്തുന്നത്. കരിമ്പിൻ പാടങ്ങളോട് ചേർന്നുളള സ്ഥലങ്ങളിലാണ് ഉത്പാദനം.

കേരളത്തിന് വേണ്ടത് ബലമുള്ള കാണാൻ ഭം​ഗിയുള്ള നിറമുള്ള ശർക്കരയാണെന്ന് ഏജന്റ്മാർ വഴി ശർക്കര ഉണ്ടാക്കുന്നവർ പണ്ടേ അറിഞ്ഞുകഴിഞ്ഞു.

അതിനനുസരിച്ച് ശർക്കരയിൽ പഞ്ചസാരയുടെ അളവു കൂടി. പലനിറങ്ങളും ചേർത്തുതുടങ്ങി.


അനുവദനീയമല്ലാത്ത നിറങ്ങൾ ചേർത്ത ശർക്കര വേണ്ടെന്ന് ഇടനിലക്കാരോട് കൃത്യമായി പറയാറുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

കൃത്രിമ നിറങ്ങളില്ലെന്ന് അവർ നൽകുന്ന ഉറപ്പിലാണ് പഞ്ചസാരയുടെ അളവ് കൂടിയതും കുറഞ്ഞതുമായ ശർക്കരകൾ വിപണിയിൽ എത്തുന്നത്. ബലത്തിൽ മാത്രമല്ല വിലയിലും ഉണ്ട് ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസം പഞ്ചസാര കൂടിയതിനാണ് വിലകുറവ്. പക്ഷെ ഇത്തരം ശർക്കരകളിൽ വ്യാപകമായി അനുവദനീയമല്ലാത്ത നിറങ്ങൾ കടന്ന് കൂടുന്നുണ്ട്. മൊത്ത വിപണിയിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം കൂടുതലായും പരിശോധന നടത്തുന്നതും മായം കലർന്ന ശർക്കര പിടികൂടുന്നതും. എന്നാൽ അതിർത്തിക്കപ്പുറത്തുനിന്ന് മായം കലർത്തിയ സാധനങ്ങൾ കയറ്റിവിടുന്നതിൽ ഞങ്ങൾ എന്ത് പിഴച്ചു എന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്.


നിറം കലർത്തിയതും കലർത്താതും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും കച്ചവക്കാർ പറയുന്നു.

പരിശോധനക്കായി സാംമ്പിൾ പിടിച്ചെടുത്താൻ ഫലം വരുന്നതുവരെ സാമ്പിൾ എടുത്ത ചാക്കിലെ ശർക്കര വിൽക്കാൻ പറ്റാത്തതിനാൽ വലിയ നഷ്ടമുണ്ടാകുന്നെന്നും വ്യാപാരികൾ പറയുന്നു.

മുപ്പത് കിലോയുടെ ചാക്കുകളായാണ് ശർക്കര അതിർത്തി കടന്നെത്തുന്നത്. ഒരു ചാക്കിൽ മുപ്പത് രൂപയിൽ താഴെയാണ് ലാഭം.

ചാക്കുകൾ എത്തിയാൽ പത്ത് ദിവസത്തിനുളളിലെങ്കിലും വിറ്റുപോകണം.

ഇല്ലെങ്കിൽ ശർക്കര ഉപയോ​ഗശൂന്യമാകും. പരിശോധാഫലം വൈകുന്നത് വിൽപ്പന ഇല്ലാതാക്കുകയും വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും കച്ചവടക്കാർ ആരോപിക്കുന്നു.


അതിർത്തിക്കപ്പുറത്തും

അതിർത്തികളിലും

പരിശോധന വേണം


വിപണയിൽനിന്ന് മായംകലർന്ന ശർക്കര ഇല്ലാതാകാൻ കൂടുതൽ വിപുലമായ പരിശോധനകൾ വേണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

ശർക്കര നിർമിക്കുന്ന സ്ഥലങ്ങളിൽ തന്നെ പരിശോധന വേണം.

കേരളത്തിലേക്ക് കൊണ്ടുവരുന്ന ശർക്കരയിൽ മായമില്ലെന്ന് ഉറപ്പാക്കാൻ വണ്ടികൾ അതിർത്തിയിലും പരിശോധിക്കണം.



കടകളിൽ നടത്തുന്ന പരിശോധന കച്ചവടത്തെ ബാധിക്കാതിരിക്കാൻ ലോറിയിൽനിന്ന് ചരക്കിറക്കുന്ന സമയത്തുതന്നെ പരിശോധന നടത്തി പെട്ടന്ന് പരിശോധനാഫലം ലഭ്യമാവുന്ന രീതിയിലേക്ക് ഭക്ഷ്യസുരക്ഷാ വിഭാ​ഗം പുരോ​ഗമിക്കണമെന്നും കച്ചവടക്കാർ അഭിപ്രായപ്പെടുന്നു.

ഒപ്പം, പഞ്ചസാര കൂടുംതോറും ശർക്കരയ്ക്ക് ​അതിന്റെ തനത് ​ഗുണം കുറയുമെന്നും തിളങ്ങുന്ന നിറമല്ല യഥാർത്ഥ ശർക്കരയുടേതെന്നും ഉപഭോക്താക്കൾക്ക് അവബോധം നൽകണമെന്നും കച്ചവടക്കാർ ആവശ്യപ്പെടുന്നുണ്ട്.

ചെയ്യാത്ത തെറ്റിനാണ് പിഴയടക്കുന്നതും നഷ്ടം സഹിക്കേണ്ടിവരുന്നതുമെന്നും കച്ചവടക്കാരനായ പി. എം. ബഷീർ അഹമ്മദ് പറഞ്ഞു.


മറയൂർ ശർക്കരയിലും വ്യാജൻ


വിപണിയിൽ സാധാരണ ശർക്കരയുടെ ഇരട്ടിയോളംവരും മറയൂർ ശർക്കരയുടെ വില. 

അത്ര ബലമോ കാണാൻ ആകർഷകമായ നിറമോ ഉണ്ടാവില്ല. 

കല്ലോ അഴുക്കോ കലരാത്ത ശുദ്ധമായ ശർക്കരയാണ് ഒറി‍ജിനൽ മറയൂർ ശർക്കര.

 എന്നാൽ ഇന്ന് മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ എത്തുന്നവയിൽ പോലും മായം കലരുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു

. മറയൂർ ശർക്കര ഒറിജിനൽ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാകാനാവാത്ത സ്ഥിതി.



ഉപഭോക്താക്കൾക്ക് നിറമുള്ള ശർക്കര വേണം,

ഉപയോ​ഗിക്കുന്നത് സിന്തറ്റിക്ക് കളറുകൾ


ഉണ്ണിയപ്പം, എള്ളുണ്ട, കടലമിഠായി, നെയ്യപ്പം അങ്ങനെ ശർക്കര ചേർക്കുന്ന ഭക്ഷ്യവസ്തുക്കൾ നിറം നോക്കിയാണ് ഉപയോക്താക്കൾ വാങ്ങുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാ​ഗം അധികൃതരും പറയുന്നു. 

നല്ല നിറമുള്ളത് കണ്ടാലേ സംതൃപ്തിയുളളൂ മിക്കവർക്കും. ഇതുതന്നെയാണ് ശർക്കര ഉത്പാദിപ്പിക്കുന്നവരെ നിറം ചേർക്കാൻ പ്രേരിപ്പിക്കുന്നതെന്നും അധികൃതർ പറയുന്നു.


നല്ല നിറമുള്ള തിളക്കമുള്ള ശർക്കര വേണമെന്നാണ് കച്ചവടക്കാർ ഉത്പാദകരോട് ആവശ്യപ്പെടുന്നത്. ഇതിനനുസരിച്ചാണ് ഉത്പാദനം. 


capture_1723975191

ഇതിനായി ഓറഞ്ച് റെഡ് കളറും പ്രോഡമിൻ

ബി ഡൈയുമൊക്കെയാണ് ഉത്പാദകർ ചേർക്കുന്നത്.

മായം ചേർക്കുന്നത് ഞങ്ങളല്ലെന്ന് പറഞ്ഞൊഴിയാൻ നോക്കിയാലും മായമുള്ള ശർക്കര വിപണിയിൽ എത്തുന്നതിൽ കച്ചവടക്കാരും ഉത്തരവാദികളാണെന്നും ഭക്ഷ്യസുരക്ഷാ വിഭാ​ഗം പറയുന്നു. 

ഓണക്കാലത്ത് മായംകലർന്ന ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് തടയാൻ അടുത്ത ആഴ്ച മുതൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.

aaa

ചിങ്ങം 1 കർഷക ദിനത്തിൽ ബളാൽ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ഏർപ്പെടുത്തിയ പരിപാടിയിൽ മികച്ച ഔഷധ കൃഷിക്കുള്ള അവാർഡ് MLA ഇ. ചന്ദ്രശേഖരനിൽ നിന്നും സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യചികിത്സകൻ കെ.തങ്കച്ചൻ വൈദ്യർ മാലോം ഏറ്റു വാങ്ങു

whatsapp-image-2024-08-18-at-15.31.50_a5ad016e
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25