ഒരു പുസ്തകം പരിചയപ്പെടുത്തുന്നു
:മുരളി തുമ്മാരുകുടി
എന്റ സുഹൃത്തായ Soumya S Sarin എഴുതിയ "ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ" എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.
സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് Dr Soumya Sarin അറിയപ്പെടുന്ന ആളാണ്. ആരോഗ്യവിഷയങ്ങളെ പറ്റി സ്ഥിരം എഴുതുന്ന, വ്‌ളോഗ് ചെയ്യുന്ന ആളാണ്.
കുട്ടികളെ പറ്റി, അവരുടെ ആരോഗ്യത്തെ പറ്റി, വളർച്ചയെപ്പറ്റി ഒക്കെ മാതാപിതാക്കൾക്ക് എപ്പോഴും ആശങ്കയാണ്. കാലം മാറുകയാണ്, മാനസികവും ശാരീരികവുമായി കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ മാറുന്നു, അതിൻ്റെ ചികിത്സാ രീതികളും പരിഹാരങ്ങളും മാറുന്നു. അതുകൊണ്ട് തന്നെ പഴയ തലമുറയുടെ അറിവുകളും രീതികളും ഇപ്പോൾ മതിയാവില്ല.
സ്ഥിരമായി സമൂഹമാധ്യമത്തിലൂടെ പകർന്നു തരുന്ന അറിവുകൾ ക്രോഡീകരിച്ച് ഇപ്പോൾ ഒരു പുസ്തകമാക്കിയിരിക്കുന്നു. കുട്ടികൾ ഉളള മാതാപിതാക്കൾക്ക് ഇത് അത്യാവശ്യം വായിച്ചിരിക്കേണ്ട, കയ്യിൽ വച്ചിരിക്കേണ്ട ഒരു കൈ പുസ്തകം ആണ്. കുട്ടികൾ ഉള്ളവർക്ക് നല്കാൻ പറ്റിയ നല്ല സമ്മാനവും ആണ്.
ഈ പുസ്തകത്തിൽ നിന്നും ഈ വർഷത്തിൽ കിട്ടുന്ന റോയൽറ്റി മുഴുവൻ വയനാട്ടിലെ ദുരന്തത്തിൽ പെട്ടവർക്ക് കൈമാറും എന്ന് സൗമ്യ പറഞ്ഞിട്ടുണ്ട്.
വാങ്ങുക, വായിക്കുക. വാങ്ങാനുള്ള ലിങ്ക് ഒന്നാമത്തെ കമൻറിൽ
ആശംസകൾ സൗമ്യ
മുരളി തുമ്മാരുകുടി
ഡോക്ടറേ, ഞങ്ങളുടെ കുട്ടി ok ആണോ?'
എന്ന പുസ്തകത്തിൻ്റെ പ്രകാശനം
കൊച്ചിയിൽ നടന്നു | Video courtesy : Reporter TV
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group