പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളംകുടിക്കുന്നവരാണോ ?
എങ്കിൽ രക്തസമ്മർദം വർധിക്കാനിടയുണ്ടെന്ന് പഠനം
അന്തരീക്ഷത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വർധിക്കുന്നതായി പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കുറിച്ചും ഗവേഷണങ്ങൾ വന്നിട്ടുണ്ട്. വലുപ്പം കുറവായതിനാൽ മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും എളുപ്പം കടക്കുന്ന ഇവ പ്ലാസന്റവഴി ഗർഭസ്ഥശിശുവിലേക്ക് വരെ എത്തുന്നതിനേക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു.
ഇപ്
പോഴിതാ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
മൈക
്രോപ്ലാസ്റ്റിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ രക്തപ്രവാഹത്തിലെത്തുകയും രക്തസമ്മർദത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
ഓസ്ട
്രിയയിലെ ഡാന്യുബ് പ്രൈവറ്റ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നുള്ള വെള്ളംകുടിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇക്കാരണംകൊണ്ടുണ്ടാകുന്ന രക്തസമ്മർദത്തിന്റെ തോത് കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നുണ്ട്.
മൈക്ര
ോപ്ലാസ്റ്റിക് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുറയ്ക്കുകയും പൈപ്പ് വെള്ളം തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉപയോഗിക്കണമെന്നും ഗവേഷകർ പറയുന്നുണ്ട്.
മൈക്രോപ
്
ലാസ്റ്റിക്കുക്കൾ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നതിനേക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇത് ഹൃദയാഘാത-പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്ന് കാംപാനിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ വ്യക്തമാക്കിയ
ത്.
നേരത്തേ മു
ലപ്പാലിലും പ്ലാസ്റ്റിക് മാലിന്യം കടന്നുകൂടിയതുസംബന്ധിച്ച പഠനം വന്നിരുന്നു. പി.വി.സി. (പോളി വിനൈല്‍ക്ലോറൈഡ്), പോളി എത്തിലിന്‍, പോളി പ്രൊപ്പിലിന്‍ എന്നിവയാണ് പ്രധാനമായും കടന്നുകൂടിയതെന്നും പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണം കഴിക്കുന്നതുമുതൽ സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും പഠനത്തിലുണ്ടായിരുന്നു
എന്താണ് മൈക
്രോപ്ലാസ്റ്റിക് ?
ലോകത്ത് ഓരോ
വർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും.
പ്ലാസ്റ്റിക്കില്‍നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ്മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍താഴെ വലുപ്പം. പ്ലാസ്റ്റിക് വലകള്‍, കുപ്പികള്‍, സഞ്ചികള്‍ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോണ്‍, പോളി എത്തിലിന്‍, പോളി പ്രൊപ്പിലീന്‍, പോളി സള്‍ഫോണ്‍ എന്നിവയാണ് പ്രധാനമായും കാണുന്നത്.
ശരീരത്തിലെത
്തുന്നത് മൂന്നുവഴിയിലൂടെ
പ്രധാനമായും മൂന്നുവഴികളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽ നിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയില്‍ പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങള്‍ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്.
വായുനാളി ഏറ
്റവും നേര്‍ത്തതായതിനാല്‍ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകള്‍ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യര്‍ 16.2 പ്ലാസ്റ്റിക് ശകലങ്ങള്‍ (16.2 bits) ശ്വസിക്കുന്നതായി 2022-ല്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
സൂക്ഷിക്കാം
പ്ലാസ്റ്റിക് തരികളുണ്ടാകാനിടയുള്ള സൗന്ദര്യവര്‍ധകവസ്തുക്കള്‍, ടൂത്ത് പേസ്റ്റ്, സിന്തറ്റിക് തുണിത്തരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
പുകയും പൊടിയുമുള്ള മലിനമായ അന്തരീക്ഷത്തില്‍നിന്ന് അകന്നുനില്‍ക്കുക
മൈക്രോ പ്ലാസ്റ്റിക് കുറവ് അടങ്ങിയ തുണികള്‍ കഴിവതും ഉപയോഗിക്കുക. ( കടപ്പാട് ;മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group