മഹാത്മ ദേശസേവ എഡ്യുക്കേഷണൽ
& ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
നാടൻപശു സംരക്ഷണസമിതി രൂപീകരിച്ചു.
വടകര :എല്ലാവർക്കും എപ്പോഴും എവിടെയും വിഷമില്ലാത്തഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കാർഷികമേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി സുഭാഷ് പാലേക്കറുടെ നാടൻപശു അധിഷ്ഠിത കൃഷിയായ സീറോ ബജറ്റ് ഫാമിംഗ് ശക്തിപ്പെടുത്താനായി മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാടൻപശു സംരക്ഷണസമിതി രൂപീകരിച്ചു.
പശുവിനെ സ്വന്തമായി വളർത്താൻ കഴിയാത്ത കർഷകർക്ക് ആവശ്യമായ ചാണകം, ഗോമൂത്രവും അനുബന്ധ ഉല്പന്നങ്ങളായ ജീവാമൃതം, ഘനജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കാനായി പ്രത്യേക ഗോശാല സ്ഥാപിക്കും.
യോഗത്തിൽ റിട്ട:ഡിവൈഎസ്പി പി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ടി.ശ്രീനിവാസൻ സ്വാഗതവും പി.പി.പ്രസീത്കുമാർ നന്ദിയും പറഞ്ഞു.
ഭാരാവാഹികളായി പി.പി.ഉണ്ണികൃഷ്ണൻ (ചെയർമാൻ) ടി.ശ്രീനിവാസൻ, കണ്ണമ്പ്രത്ത് പത്മനാഭൻ (വൈസ്ചെയർമാൻമാർ) പി.കെ.പ്രകാശൻ (സെക്രട്ടറി) കെ.ഗീത, ഉദയൻചോമ്പാല (ജോയന്റ് സെക്രട്ടറിമാർ) ഡോ.പി.കെ.സുബ്രഹ്മണ്യൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group