ചികിത്സാ ക്യാംമ്പും
ബോധവൽക്കരണ
ക്ളാസ്സും വടകരയിൽ
നവജാതശിശുക്കൾക്ക് പോലും ജരാനര ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം കേരളത്തിൽ സംജാതമായിരിക്കുകയാണ്.
ഗർഭിണികൾക്കും പ്രസവിച്ചു കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങൾക്കും ശരിയായ ശുശ്രൂഷ ലഭിച്ചാൽ
തലച്ചോർ സംബന്ധമായ ഓട്ടിസം സെറിബ്രൽപൾസി തുടങ്ങിയ രോഗങ്ങൾ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ആദിവാസി പാരമ്പര്യവൈദ്യത്തെ ഉപാസിക്കുന്ന എം.ഐ.മാത്യൂസ് വൈദ്യരുടെ ചികിത്സാ ക്യാംപും ബോധവൽക്കരണ ക്ളാസ്സും എല്ലാമാസവും പതിനൊന്നാം തിയതി മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച സമുദ്ര ആയുർവ്വേദഗവേഷണകേന്ദ്രം ഉപചികിത്സാകേന്ദ്രത്തിൽ വെച്ച് (ഭജനമഠത്തിന് സമീപം,കരിമ്പനപ്പാലം, വടകര) സംഘടിപ്പിക്കുകയാണ്.
മാത്യൂസ് വൈദ്യർ ചികിത്സ ആരംഭിച്ചിട്ട് മുപ്പതിലധികം വർഷം പിന്നിട്ടിരിക്കുകയാണ്.
ഇദ്ദേഹം ചികിത്സിച്ച കുട്ടികൾ രോഗം മാറി വിവാഹിതരായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതടക്കമുള്ള നിരവധി അനുഭവസാക്ഷ്യങ്ങളുണ്ട്.
തലച്ചോറിന്റെ തകരാർമൂലമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ജനിക്കുന്നതിന്റെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ.
മാത്യൂസ് വൈദ്യർക്ക് അദ്ദേഹത്തിന്റെ ഭാര്യാമാതാവിൽ നിന്നും ലഭിച്ച അറിവിനെ രോഗികൾക്ക് ഫലപ്രദമായ നിലയിൽ ഉപയോഗിക്കുവാൻ കഴിയുന്ന നിലയിലേക്ക് വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.
ഏറ്റവും ലളിതമായ നിലയിൽപുറമെ പുരട്ടാനുള്ള മരുന്ന് കൊണ്ട് തന്നെ ഗർഭസ്ഥശിശുവിനും നവജാതശിശുവിനും സൗഖ്യം നൽകാൻകഴിയും എന്നത് എടുത്ത് പറയാൻ കഴിയുന്ന നേട്ടമാണ്. ഗർഭിണിയായിരിക്കുമ്പോൾ ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും ആരോഗ്യ പ്രശ്നത്തെപ്പറ്റി ആകുലതയുണ്ടെങ്കിൽ മരുന്ന് പുറമെ പുരട്ടിയാൽ തന്നെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് വൈദ്യർ വ്യക്തമാക്കിയിട്ടുണ്ട് ജനിച്ചുകഴിഞ്ഞ കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മരുന്ന് പുരട്ടിയാൽ തൊണ്ണൂറ് ദിവസം കൊണ്ട് തന്നെ പ്രകടമായ നിലയിലുള്ള വ്യത്യാസം ഉണ്ടാക്കിയെടുക്കാൻ കഴിയുകയും അതുവഴി കുഞ്ഞിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സാധിക്കും.
ഗർഭിണികളെയും ശിശുക്കളെയും ലക്ഷണങ്ങളിലെ വ്യത്യാസങ്ങളെ നിരീക്ഷിച്ച്കാര്യങ്ങൾ അന്വേഷിച്ച് മനസ്സിലാക്കി യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിന് ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർ അടക്കം എല്ലാവരും സജീവമായി ഇടപെടണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.
ടി.ശ്രീനിവാസൻ
ചെയർമാൻ
മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്
9539157337
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group