മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിൽ വടകര കരിമ്പനപ്പാലം ഭജനമഠത്തിന് സമീപം പ്രവർത്തിക്കുന്ന ജൈവകലവറയിൽ Duriyan ( മുള്ളൻ ചക്ക ) വിൽപ്പനക്കായെത്തിയിരിക്കുന്നു .ആവശ്യക്കാർ ബന്ധപ്പെടുക 8848900822 944647083
ഡുറിയാന്‍ (മുള്ളന്‍ ചക്ക)
കേരളത്തിലെ തൊടികളില്‍ വ്യാപകമായ ഔഷധഗുണമുളള ഡുറിയാന്‍ (മുള്ളന്‍ ചക്ക) മലയാളി അവഗണിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇതിന് വന്‍പ്രിയം. വലിയ മുള്ളുകളോടെ ചക്കയുടെ രൂപത്തില്‍ വളരുന്ന ഡുറിയാന്‍ പഴത്തിന് പൊള്ളുന്ന വിലയാണ്.
നാട്ടിന്‍ പ്രദേശങ്ങളില്‍ ഒരു പഴത്തിന് 200 മുതല്‍ 600 രൂപ വരെയാണ് വില. എന്നാല്‍ തമിഴ്‌നാട്ടില്‍ 1000 മുതല്‍ 2300 രൂപ വരെ വിലയുണ്ട്.
വന്ധ്യതയ്‌ക്കുള്ള പരിഹാരമായി ഈ പഴം നിര്‍ദ്ദേശിക്കപ്പെട്ടു തുടങ്ങിയതോടെയാണ് പ്രിയമേറിയത്.
മലേഷ്യ, ബ്രൂണോ, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇവ വ്യാവസായിക അടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്നു.
മലേഷ്യയില്‍ നിന്നാണ് ഈ പഴത്തിന്റെ വിത്തുകള്‍ കേരളത്തിലെത്തിയതെന്ന് കരുതുന്നു.
ഇടുക്കി,വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും, നദീ തീരങ്ങളിലുമാണു വളരുന്നത്.
ഒരു ഡുറിയാന്‍ പഴത്തിന്റെ പരമാവധി തൂക്കം മൂന്നു കിലോയോളം വരും. സാധാരണ ചക്ക പഴുക്കുന്നതു പോലെയാണു ഡുറിയാനും പഴുത്തു പാകമാകുന്നത്.
ഓരോ പഴത്തിലും പത്തു മുതല്‍ നാല്‍പത് വരെ ചുളകള്‍ ഉണ്ടാകും. മധുരമുണ്ടെങ്കിലും വെളുത്തുള്ളി യുടെ നേരിയ സ്വാദാണുള്ളത്.
12 മുതല്‍ 15 വര്‍ഷം വരെയെടുക്കും വിത്ത് വളര്‍ന്ന് കായ്‌ഫലമാകാന്‍. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള തണുപ്പു മാസങ്ങളിലാണ് ഡുറിയാന്‍ പൂക്കുന്നത്.
നാലു മുതല്‍ ആറുമാസം വരേയെടുക്കും കായ് പാകമാകാന്‍. ഈ സമയം തമിഴ്‌നാട്,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ചൈന, തായ്‌ലാന്റ്, സിംഗപ്പൂര്‍ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ഡുറിയാന്‍ വാങ്ങാനായി എത്താറുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഒരു കര്‍ഷകനില്‍ നിന്നും പാകമായ 500 ഡൂറിയാന്‍ പഴം 25000 രൂപ നല്‍കിയാണ് മറുനാട്ടുകാര്‍ വാങ്ങിയത്. ഡ്യൂറിയോ ക്യൂട്ട്‌ജന്‍സിസ് എന്നാണിതിന്റെ ശാസ്‌ത്രനാമം.
പഴത്തിലടങ്ങിയ അഫ്രോസിഡിയാക് എന്ന രാസ പദാര്‍ത്ഥമാണ് ലൈംഗിക ഉത്തേജനത്തിനു ഇടയാക്കുന്നത്. എന്നാല്‍ ഈ പഴം ഗര്‍ഭിണികളും രക്തസമ്മര്‍ദ്ദമുള്ളവരും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്
മുള്ളൻ ചക്കയുടെ തൈകൾ ആവശ്യമുള്ളവർക്ക് വടകര ടൗണിൽ ഭഗവതിക്കോട്ടക്കൽ ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീവൽസം ആഗോ നേഴ്സറിയിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് ;ഫോൺ 9446482110
https://online.fliphtml5.com/wzbyl/hfut/#p=1
ശ്രീവൽസം അഗ്രോ നേഴ്സറി ,വടകര .
ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപം
മികച്ച ഇനം നടീൽ വസ്‌തുക്കളുടെ വടകരയിലെ പ്രമുഖ വിതരണക്കാർ .
കൃഷി അറിവുകൾ കൃഷി പരിപാലനം തുടങ്ങിയ കാര്യങ്ങൾക്കുള്ള അറിവുകളും
നിർദ്ദേശങ്ങളും കാർഷിക വിദഗ്ധരിൽ
നിന്ന് നേരിട്ടും ഫോണിലും സൗജന്യമായി ഈ സ്ഥാപനത്തിൽ
നിന്നും ലഭിക്കുന്നതാണ് .
ഫോൺ : 9446482110
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group