'കേരളത്തിനോട് അവഗണന കാണിച്ചില്ല'; സംസ്ഥാനം എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ലെന്ന് സുരേഷ് ഗോപി

'കേരളത്തിനോട് അവഗണന കാണിച്ചില്ല';  സംസ്ഥാനം എയിംസിന്  മതിയായ  സ്ഥലം  നൽകിയിട്ടില്ലെന്ന് സുരേഷ് ഗോപി
'കേരളത്തിനോട് അവഗണന കാണിച്ചില്ല'; സംസ്ഥാനം എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ലെന്ന് സുരേഷ് ഗോപി
Share  
2024 Jul 23, 05:45 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

'കേരളത്തിനോട് അവഗണന കാണിച്ചില്ല'; സംസ്ഥാനം എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ലെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ബ‌ഡ്‌ജറ്റിൽ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ യുവാക്കൾ ഇല്ലേ അവർക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ല.

150 ഏക്കർ സ്ഥലമാണ് നൽകിയിട്ടുള്ളത്.

അത് മതിയാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.അതേസമയം, അപൂർവ വ്യാധികളിൽ വിറച്ച് നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്നാണ് ഭൂരിപക്ഷവും കരുതിയത്.

എയിംസ് അനുവദിക്കണമെന്നും അതിനുവേണ്ട എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. എന്നാൽ അതും ഉണ്ടായില്ല.

പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്ന് മാത്രമല്ല കേരളത്തിന്റെ പേരുപോലും ബഡ്‌ജറ്റിൽ പരാമർശിച്ചിട്ടില്ലെന്നാണ് കേരളത്തിനിന്നുള്ള പ്രതിപക്ഷ എംപിമാർ പറയുന്നത്.2014ൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്രം മറന്നു. ഇതിനു ശേഷം അഞ്ച് എയിംസുകൾ യാഥാർത്ഥ്യമായി. കാസർകോട്, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ എയിംസിനായി പിടി വലിയുണ്ടായതോടെ സമവായത്തിന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 2022ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25