കർക്കിടക കഞ്ഞി
ടി .ശ്രീനിവാസൻ
( മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്
കര്‍ക്കിടക മാസം മലയാളിയ്ക്ക് ഏറെ പ്രത്യേകതകളുള്ള മാസമാണ്.
പഞ്ഞ മാസവും ഒപ്പം രാമായണ മാസവുമാണിത്.
പണ്ടു കാലത്താണ് പഞ്ഞ മാസമെന്നതിന് പ്രസക്തിയുണ്ടായിരുന്നത്. കൃഷി മുഖ്യ വരുമാന മാര്‍ഗമായിരുന്ന ഒരു തലമുറയ്ക്ക് പെയ്തു തോരാത്ത മഴയുടെ കാലത്ത് അറുതിയായിരുന്നു, ഫലം.
ഇതാണ് പൊതുവേ കര്‍ക്കിടകത്തെ പഞ്ഞ മാസം എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.
പൊതുവേ ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കുന്ന മാസം കൂടിയാണിത്.
കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന, പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരാന്‍ സാധ്യതയുളള മാസമാണിത്.
ഉഷ്ണത്തില്‍ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിയ്ക്കുന്നത്.
ഇത് ശരീരത്തെ ബലഹീനമാക്കും. ഇതിനാല്‍ തന്നെ പണ്ടു കാലത്ത് പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഈ മാസം കഴിയ്ക്കുന്നതും പതിവായിരുന്നു.
ഇതില്‍ ഒന്നാണ് കര്‍ക്കിടക കഞ്ഞി അഥവാ മരുന്നു കഞ്ഞി.
കര്‍ക്കിടക മാസത്തില്‍ ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇത് കഴിയ്ക്കുന്നത് എന്തിനെന്നും ഇത് ശരീരത്തിന് ഏതു വിധത്തിലെ ആരോഗ്യ ഗുണം നല്‍കുന്നുവെന്നും അറിയൂ.
നവര അരിയാണ് കര്‍ക്കിടക കഞ്ഞിയ്ക്കായി ഉപയോഗിയ്ക്കുന്നത്.
ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നവര അരി. ആയുര്‍വേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്.
നവര അരി ശരീരം ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
നവര അരി വേവിച്ച് കഞ്ഞി വെക്കുന്നു. ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന പലതരം ആയുര്‍വേദ മരുന്നുകള്‍ പൊടിച്ചോ അരച്ചോ കഞ്ഞിയിൽ ചേർക്കുന്നു.
ഇത് അടുപ്പില്‍ നിന്നും വാങ്ങുന്നതിന് മുന്‍പായി ആല്‍ക്കലൈനായ തേങ്ങാപ്പാല്‍, ഇന്തുപ്പ്, നെയ്യ് എന്നിവയും കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്നു.
കര്‍ക്കിടകത്തിലെ ആദ്യ 7 ദിവസങ്ങളിലാണ് ചൂടോടെ കര്‍ക്കിടക കഞ്ഞി കുടിയ്‌ക്കേണ്ടത് എന്നാണ് പറയുക.
വേനല്‍ക്കാലത്തെ ശാരീരിക അധ്വാനത്തിന്റേയുംക്രമരഹിത ഭക്ഷണത്തിൻറെയും ഫലമായി ശരീരത്തിലടിഞ്ഞു കുടിയ ശരീര കോശ ക്ഷയ മാലിന്യങ്ങളെ പുറന്തള്ളുകയെന്നതാണ് കര്‍ക്കിടക കഞ്ഞിയിലൂടെ ചെയ്യുന്നത്.
ഇതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. അടുത്ത ഒരു വര്‍ഷത്തേയ്ക്കു വേണ്ട പ്രതിരോധ ശേഷി ശരീരത്തിന് ലഭിയ്ക്കുന്നു.
പണ്ട് കാലത്ത് മഴക്കാലത്തിന് മുന്‍പുള്ള ചൂടുകാലം ശാരീരിക അധ്വാനത്തിന്റെ കാലമായിരുന്നു. കൊയ്ത്തും വിളവെടുപ്പും മററുമായി പാടത്തും പറമ്പിലും ശാരീരിക അധ്വാനം ഏറുന്ന നാളുകള്‍. കഠിനാദ്ധ്വാന ദിനങ്ങളിൽ ക്രമമല്ലാത്ത ഭക്ഷണത്തിലുടെ ശരീത്തിൽ ആസിഡ് ബാക്കി വന്നിട്ടുണ്ടായിരിക്കും.
ഈ ആസിഡിന്റെ പ്രവർത്തനത്താൽ കോശങ്ങളിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ കാരണം ശരീത്തിലെ കോശങ്ങളിലുണ്ടാകുന്ന മാലിന്യങ്ങൾ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിരിക്കും.
ഇത് അസുഖങ്ങള്‍ക്കും അനാരോഗ്യത്തിനും കാരണമാകുന്നു.
ആൽക്കലൈൻ വസ്തുക്കൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ കർക്കിടക കഞ്ഞി കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യം ഇളകി പുറത്ത് പോകുന്നു. ശരീരത്തിന്റെ പിഎച്ച് ആല്‍ക്കലൈനായി മാറുന്നു.
അതായത് അസിഡിറ്റി നീങ്ങുന്നു. ശരീരത്തിൽ നടക്കുന്ന ഈ ജൈവരാസപ്രവർത്തനം കൊണ്ട് മനുഷ്യ ശരീരത്തിൻ്റെ പിഎച്ച് 7.45 എത്തുന്നു.
7.45 പിഎച്ച് ഉള്ള ശരീരത്തെ ഒരു രോഗാണുവിനും ആക്രമിക്കാൻ കഴിയാത്ത വിധം പ്രതിരോധശേഷി ശരീരം നേടുന്നതാണ് കര്‍ക്കിടക കഞ്ഞി കുടിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്.
വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഏറെ ഗുണകരമാണ് ഇത്.
കർക്കിടക മരുന്ന് കഞ്ഞി ജൈവ കലവറയിൽ കർക്കിടകം 1 (ജൂലൈ 16 )മുതൽ ലഭ്യമാണ് ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണ്ടതാണ്.
കൂടുതൽ ആവശ്യമുള്ളവർ പാത്രം കരുതേണ്ടതാണ്
അന്വേഷണങ്ങൾക്ക് 8848900822 , 9446471083 ജൈവ കലവറ.വടകര
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group