വടകര : കോവിഡനന്തര കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ആയുർവേദം നൽകുന്ന സംഭാവനകൾ എടുത്തുപറയേണ്ടതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ജില്ലാ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വടകര മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ മഴക്കാലചര്യ ആയുർവേദ എക്സ്പോ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വടകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷതവഹിച്ചു. വി.പി. അനൂപ്, റീജ മനോജ്, സോണിയ, അനീന പി. ത്യാഗരാജ്, ജഷി ദിനകരൻ, എം. സുധീർ, എം.കെ. മുംതാസ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം രോഗികൾ ചികിത്സതേടി. ആരോഗ്യ വിദ്യാഭ്യാസ ഔഷധസസ്യപ്രദർശനവും ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരവും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും നടന്നു.
ഒരു മൊബൈൽ ഫോണും
ഒരു കസേരയുമുണ്ടെങ്കിൽ
ഇന്ന് ലോകം മുഴുവൻ കൈകളിലെത്തും
വീഡിയോ കാണുക
നാട്ടുചികിത്സയുടെ
നാട്ടറിവുകൾ ,നേരറിവുകൾ
: ടി . ശ്രീനിവാസൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group