മഴക്കാലചര്യ' ആയുർ എക്സ്പോ നാളെ വടകരയിൽ

മഴക്കാലചര്യ' ആയുർ എക്സ്പോ നാളെ വടകരയിൽ
Share  
2024 Jul 13, 11:09 AM
VASTHU
MANNAN
laureal

മഴക്കാലചര്യ'

ആയുർ എക്സ്പോ

നാളെ വടകരയിൽ

വടകര ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വടകരയിൽ ഞായറാഴ്ച 'മഴക്കാലചര്യ' എന്നപേരിൽ ആയുർ എക്സ്പോ നടത്തും.

വടകര ബി .ഇ.എം. സ്കൂളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് നാലുവരെയാണ് പ്രദർശനം.മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെ കും ന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ, വടകര നഗരസഭ, മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്, ആയുർവേദ കോഓപ്പറേറ്റീവ് സൊസൈറ്റി എന്നി വയുമായി സഹകരിച്ചാണ് മേള.


മെഗാ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സൗജന്യ മരുന്നുവിതരണം , ആരോഗ്യ വിദ്യാഭ്യാസ ഔഷ ധസസ്യ എക്സിബിഷൻ, ഹൈ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാ ക്വിസ് മത്സരം, ബോധവത്കരണ ക്ലാസുകൾ എന്നിവയുണ്ടാകും . ആയുർവേദത്തിൻ്റെ അനന്തസാധ്യതകളെ ജനങ്ങളിലേക്കെത്തിക്കുക എന്നലക്ഷ്യത്തോടെയാണ് പരിപാടി.

എ.എം.എ.ഐ. ജില്ലാ സെക്രട്ടറി ഡോ. വി.പി. അനൂപ്, ഡോ. എം.കെ. മുംതാസ്, ഡോ. ആർ. അനുശ്രീ എന്നിവർ പങ്കെടുത്തു.

karkkitakam-ayur-mantra-(1)-(2)
ccf

നിർമ്മിതബുദ്ധി 

ആയുർവ്വേദത്തിനു 

മുതൽക്കൂട്ടാവും

ഡോ :മുരളിതുമ്മാരുകുടി


ഒല്ലൂർ നിർമിതബുദ്ധി ആയുർവേദത്തിനു മുതൽക്കൂട്ടാകുമെന്ന് ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. വൈദ്യരത്നം ഗ്രൂ പ്പിന്റെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയിലൂടെ ആയുർവേദത്തിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെ ടുത്താനാകും.

അതിനായി നിർമി തബുദ്ധി ഉപയോഗിച്ചുള്ള ഗവേ ഷണങ്ങളുണ്ടാകണം.


വൈദ്യരത്നം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. ഇ.ടി. നീല കണ്ഠൻ മൂസ്സ് അധ്യക്ഷനായി.

ഡോ.കെ.ജി. പൗലോസ് അനു സ്മരണപ്രഭാഷണം നടത്തി.

കേരള ആരോഗ്യ സർവകലാശാലാ രജിസ്ട്രാർ ഡോ.എസ്. ഗോപകുമാർ, എ.പി. ദാ മോദരൻ നമ്പീശൻ, ഇ.ടി. യദു നാരായണൻ മൂസ്സ്, കൗൺസി ലർ സി.പി. പോളി, ഡോ. വി. എൻ. പ്രസന്ന, ബി. രവീണ, പ്ര ദീപ് നായർ എന്നിവർ പ്രസം ഗിച്ചു.

 വൈദ്യരത്നം ഗ്രൂപ്പിൻ്റെ സ്ഥാപകദിനാഘോഷം ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യുന്നു

cvbg
cvb

കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണ്

:ടി.ശ്രീനിവാസൻ  

(ചെയർമാൻ സമുദ്രആയുർവ്വേദഗവേഷണകേന്ദ്രം )

      

മുപ്പത് വർഷം മുമ്പ് എന്റെ പിതാവ് താനിയുള്ളതിൽ ഗോവിന്ദൻ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലും തൃശൂർ കണിമംഗലത്തുള്ള കൃഷ്ണൻകുട്ടി വൈദ്യരുടെഅടുത്തും കോഴിക്കോട് മെഡിക്കൽ കോളജിലെ സാവിത്രിസാബു മെമ്മോറിയൽ വാർഡിലെയും ചികിത്സയുടെയും തുടർന്നുള്ള അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടതിനാലാണ് കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണെന്ന വെളിപ്പെടുത്തൽ നടത്തുന്നത്.

 2008ജൂൺ മാസത്തിൽ സ്ഥാപിതമായ മഹാത്മ ദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ചികിത്സക്കായി വന്ന രോഗികളുടെ അനുഭവങ്ങൾ വിലയിരുത്തിയാലും കാൻസർ രോഗം ഭേദമാവാൻ വിഷഭക്ഷണം ഉപേക്ഷിക്കലാണ് ഉത്തമം എന്ന് ബോദ്ധ്യമാകും.

പലവിധ ചികിത്സാ നടപടികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുകയും ക്രയശേഷി നഷ്ടമാവുകയും ചെയ്ത കാൻസർ രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വിഭവങ്ങൾ തേങ്ങ,തേങ്ങയിൽ നിന്നുള്ള വെളിച്ചെണ്ണ, ശുദ്ധമായ മഞ്ഞൾ,കുരുമുളക്മണികൾ, എന്നിവയും നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചക്ക,മാങ്ങ, പപ്പായ, ചേന, ചേമ്പ്, വാഴക്കുലകൾ,കാച്ചിൽ തുടങ്ങിയവ പാകം ചെയ്തു രോഗികൾക്ക് നൽകുവാൻ സാധിക്കണം.നാടൻ ഇളനീർ നൽകുവാൻ സാധിച്ചാൽ വളരെയധികം പ്രയോജനം ചെയ്യും

ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ കാൽസ്യം ശരീരത്തിന് സ്വീകരിക്കുവാൻ വിറ്റാമിൻ ഡി നിർബന്ധമാണ്. വിറ്റാമിൻ.ഡിയുടെ കുറവുണ്ടായാൽ കാൽസ്യം ഡപ്പോസിറ്റ് ആവുന്നത് മൂലം കല്ലുകളും ബ്ളോക്കുകളും ഉണ്ടാവും എന്ന് മാത്രമല്ല കാൽസ്യത്തിന്റെ കുറവ് മൂലമുള്ള രോഗങ്ങൾ മൂർച്ചിക്കുകയും ചെയ്യും.ഇത് പലപ്പോഴും കാൻസർ രോഗികൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.

മറ്റൊരു പ്രധാനവിഷയമാണ് രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും. രോഗിയുടെ മനസ്സിൽ രോഗം മാറും എന്ന ഉറച്ച വിശ്വാസം സൃഷ്ടിക്കുവാൻ സാധിച്ചാൽ മാത്രമേ ഭക്ഷണം കഴിക്കുവാനും മരുന്നുകൾ കഴിക്കുവാനുമുള്ള താൽപ്പര്യം രോഗിയിൽ വർദ്ധിക്കുകയുള്ളൂ.

ഏതൊരു രോഗിയുടെയും ആശ്വാസം ബന്ധുക്കളുടെയും സൗഹൃദങ്ങളുടെയും സമർപ്പണത്തോടെയുള്ള ശുശ്രൂഷയാണ്. രോഗിക്കാവശ്യമായ വിഷമില്ലാത്ത ഭക്ഷണം പ്രധാനമായും ഇളനീരും മറ്റും ശേഖരിച്ച് എത്തിക്കാൻ എല്ലാവരുടെയും പരിശ്രമങ്ങൾ ഉണ്ടാവണം.


കാൻസർ ചികിത്സയിൽ വിഷഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ചികിത്സാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സാധിച്ചാൽ ശരീരത്തിലേക്ക് വിഷം പ്രവേശിക്കുകയില്ല.രോഗികൾക്ക് ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാവധാനം പൂർവ്വസ്ഥിതിയിലേക്ക് വരുവാൻ സാധിക്കും. എല്ലാ ചികിത്സാശാഖകളും ഈയൊരു രീതി അവലംബിക്കണമെന്നാണ് എന്റെ അഭിപ്രായം. ആന്തരിക അവയവങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് ചുരുങ്ങിയത് ഒരു മാസമെങ്കിലും ലളിതമായ ചികിത്സയിലൂടെ ശുദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം നൽകി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിച്ചാൽ രോഗം മൂർച്ചിച്ചാലുണ്ടാകുന്ന ദുരിതങ്ങൾ കുറക്കുവാൻ സാധിക്കും. സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ആരംഭിച്ച കാലത്ത് പതിനാറ് വർഷം മുമ്പ് ആചാര്യ ഗോപാലകൃഷ്ണൻ ചികിത്സിച്ച സർക്കാർ ജീവനക്കാരനായ രോഗി സർവ്വീസ് പൂർത്തിയാക്കി പെൻഷൻപറ്റി ഈയടുത്ത് വീണ്ടും വിവാഹിതനായി.അദ്ദേഹത്തിന്റെ ഭാര്യക്ക് ആസി.സി.തിരുവനന്തപുരത്ത് കാൻസർ ചികിത്സ നടന്നു കൊണ്ടിരിക്കുന്ന അവസരത്തിലാണ് കാലിൽ തെരുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ആർ.സി.സിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിൽ മുഴ കണ്ടെത്തിയത്.


കൂടാതെ കഴിഞ്ഞ പതിനാല് വർഷമായി സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ചികിത്സകനായ കെ.തങ്കച്ചൻ വൈദ്യരുടെ നിരവധി രോഗികളുടെ അനുഭവസാക്ഷ്യങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോപ്സി ടെസ്റ്റ് നടത്തി സ്പ്രെഡ് ആയതിന് ശേഷം കീമോയും റേഡിയേഷനും സർജറിയും മറ്റും കഴിഞ്ഞതിന് ശേഷം ഇനി ചികിത്സയില്ല എന്ന് പറഞ്ഞ് പുറന്തള്ളിയ രോഗികൾക്ക് പോലും ആശ്വാസം പകരുവാൻ തങ്കച്ചൻ വൈദ്യർക്ക് സാധിച്ചിട്ടുണ്ട്. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം ഉണ്ടാവണം.

samudra-advt-revised--last

കാൻസറിന്റെ

കാരണങ്ങൾ എന്താണ് ?

എങ്ങിനെ മാറ്റാം ..തങ്കച്ചൻ വൈദ്യർ

വീഡിയോ കാണുക 


https://www.youtube.com/watch?v=t8ejRigOJcI

ok

അവാച്യമായ

അനുഭൂതി പകരുന്ന

ശോഭിന്ദ്രം - മഴയാത്ര

മാഹി:മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് മഴ നനഞ്ഞ് വയനാടൻ ചുരം ഇറങ്ങുന്ന യാത്ര- മഴയാത്ര.

capture_1720715762

പരമ്പരാഗത കർഷക വസ്ത്രങ്ങൾ ധരിച്ച്, കാർഷിക ഉപകരണങ്ങൾ കയ്യിലേന്തി, മഴ നനഞ്ഞ് ആടിയും പാടിയും കുന്നിറങ്ങുന്ന വിദ്യാർഥികളുടെ നീണ്ട നിര, കണ്ടു നിൽക്കുന്നവരെയെല്ലാം "ഒരുവട്ടം കൂടി...." എന്ന് തോന്നിപ്പിക്കുന്ന കാഴ്ചയാണ്.

യാത്രാംഗങ്ങൾ മഴ ഏൽക്കുന്നത് സ്വന്തം ശരീരത്തിൽ അല്ല, മനസ്സിലും ആത്മാവിലും ആണ്. മഴയും മഞ്ഞും വെയിലും ഒന്നും ഏൽക്കാതെ വളരുന്ന പുതിയ തലമുറയെ ഇവയുമായൊക്കെ അടുപ്പിക്കാനുള്ള ശ്രമമാണ് മഴയാത്രയിലൂടെ ഇതിൻറെ സംഘാടകർ വിഭാവനം ചെയ്യുന്നത്. വയനാടൻ ചുരത്തിൽ മഴയാത്ര രണ്ടുണ്ട്; ലക്കിടിയിലും കുറ്റ്യാടിയിലും. മഴയാത്ര ആദ്യം ആരംഭിച്ചത് ലക്കിടിയിലാണ്, പിന്നാലെ കുറ്റ്യാടി ചുരത്തിലും.



vv

രണ്ട് യാത്രകളുടെയും സൂത്രധാരൻ കേരളത്തിൻറെ പച്ച മനുഷ്യൻ എന്നറിയപ്പെടുന്ന പരിസ്ഥിതി ഗുരു പ്രൊഫ. ശോഭീന്ദ്രൻ ആയിരുന്നു.

ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയായിരുന്നു ആദ്യകാലങ്ങളിൽ മഴയാത്ര ദിനമായി കണക്കാക്കിയിരുന്നത്.

പക്ഷേ ജൂണിൽ മഴയെ കാണാൻ കഴിയാത്ത രീതിയിൽ കാലാവസ്ഥ വ്യതിയാനം നമ്മെ വരിഞ്ഞു മുറുക്കിയപ്പോൾ ജൂലൈയിലെ രണ്ടാം ശനിയാഴ്ചയിലേക്ക് മഴ യാത്ര ദിനം മാറ്റുകയായിരുന്നു.

ഇത്തവണ കുറ്റ്യാടി ചുരത്തിലെ മഴയാത്ര ജൂലൈ രണ്ടാം ശനിയാഴ്ചയും ലക്കിടി ചുരത്തിലെത് ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയും ആണ് നടക്കുന്നത്. ഓരോ വർഷത്തെ മഴ യാത്രയ്ക്കും ഓരോ മുദ്രാവാക്യം ഉണ്ടാകുമായിരുന്നു.

capture_1720856131

കുറ്റ്യാടി ചുരത്തിലെ ആദ്യ മഴ യാത്രയുടെ മുദ്രാവാക്യം 'മണ്ണിൻ മാറിൽ മഴയോടൊപ്പം' എന്നായിരുന്നു.

കുറ്റിയടിച്ചുരത്തിൽ മഴയാത്ര ആരംഭിക്കുന്നത് 2014 ലാണ്. 2014 ഫെബ്രുവരി 21ന് വടകര ടൗൺ ഹാളിൽ സുഗതകുമാരി പ്രഖ്യാപനം ചെയ്ത് ആരംഭം കുറിച്ച സേവ് സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയോൺമെൻറ് എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ ആണ് ഇവിടെ മഴ യാത്ര നടക്കുന്നത്. 

കേന്ദ്ര ആഭ്യന്തരസഹ മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് ആദ്യമഴയാത്ര ഉദ്ഘാടനം ചെയ്തത്. 

പിന്നീട് മന്ത്രിമാരായ കെ പി മോഹനൻ, കെ രാജു, ടി പി രാമകൃഷ്ണൻ, എംഎൽഎമാരായ പാറക്കൽ അബ്ദുള്ള, കെ പി കുഞ്ഞമ്മ കുട്ടി, പരിസ്ഥിതി രംഗത്തെ കുലപതികളായ പ്രൊഫ.ശോഭീന്ദ്രൻ, ശേഖരൻ മട്ടിലയം, വിജയൻ കൈനാടത്ത് തുടങ്ങിയവരാണ് ഓരോ മഴയാത്രയും ഉദ്ഘാടനം ചെയ്തത്. 

കോവിഡ് കാലത്ത് ഒരു വർഷം മഴയാത്ര നടത്താൻ കഴിഞ്ഞില്ല. ഏതാനും പേർ ചേർന്ന് പ്രതീകാത്മക മഴയാത്രയാണ് ആ വർഷം നടത്തിയത്.

പതിനൊന്നാമത് മഴയാത്രയാണ് ഇത്തവണ കുറ്റ്യാടി ചുരത്തിൽ നടക്കുന്നത്. കഴിഞ്ഞവർഷം അന്തരിച്ച പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണയിൽ 'ശോഭീന്ദ്രം' എന്നാണ് മഴയാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്. 

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ, അലയൻസ് ഇൻറർനാഷണൽ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച്, ചുരം ഡിവിഷൻ ഹെൽപ്പ് കെയർ കുറ്റിയാടി, ജെ സി ഐ കുറ്റിയാടി ടൗൺ, മയ്യഴിപ്പുഴ സംരക്ഷണ സമിതി, ഇൻറർനാഷണൽ തുടങ്ങി വിവിധ സംഘടനകളും ആയി സഹകരിച്ചതാണ് വിവിധ വർഷങ്ങളിൽ മഴയാത്ര നടന്നുവരുന്നത്. 

യാത്രയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും യാത്രയിലെ പ്രകടനത്തിന് സ്കൂളുകൾക്ക് സമ്മാനങ്ങളും നൽകി വരുന്നുണ്ട്. 

പരമ്പരാഗത കർഷക വസ്ത്രങ്ങൾ ധരിച്ചും കൃഷി ഉപകരണങ്ങൾ കയ്യിലേന്തിയും പങ്കെടുക്കുന്ന സ്കൂളുകളുടെ പ്രകടനം നോക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

മയ്യഴിപ്പുഴസംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് മഴയാത്ര കഴിഞ്ഞ മൂന്നുവർഷമായി സംഘടിപ്പിക്കുന്നത്.

ചിത്ര വിവരണം: കുറ്റ്യാടി ചുരത്തിലെ മഴയാത്ര പ്രൊഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ഫോട്ടോ)

തയ്യാറാക്കിയത്: വടയക്കണ്ടി നാരായണൻ (കേരള സർക്കാരിൻറെ വനമിത്ര പുരസ്കാര ജേതാവ്)


ad-(2)

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2