യോഗ സർട്ടിഫിക്കറ്റ്
പ്രോഗ്രാമിന് തീയ്യതി ദീർഘിപ്പിച്ചു
ഭാരതീയ വിദ്യാസംസ്ഥാപനപീഠം വടകര 9846807054
വടകര : സ്റ്റേറ്റ് റിസോർസ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്ഓൺലൈനായിഅപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു .
അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. യോഗ ദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി
ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികൾ, നേരിട്ടും ഓൺലൈനിമായി നടക്കുന്ന തിയറി ക്ലാസ്സുകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്.
എഴുത്തു പരീക്ഷകൾ, അസൈൻമെൻ്റുകൾ പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ മാർഗ്ഗങ്ങളിലൂടെ യാണ് പ്രോഗ്രാമിൻ്റെ മൂല്യനിർണ്ണയം.
പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിന് 70% ഹാജർ ഉറപ്പുവരുത്തണം.
സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യ യോഗ്യതയാണ്.
അപേക്ഷകൾ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.
ഉയർന്ന പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജ യകരമായി പൂർത്തിയാക്കിയവർക്ക് +2 യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂർത്തിയാക്കാം .
ആപ്ലിക്കേഷൻഓൺലൈനായിസമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കി ലൂടെ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 15 ആണ്.
വിശദവിവരങ്ങൾ. തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി.
ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ, നന്ദാവനം. വികാസിദവൻ പി. ഒ. തിരുവനന്തപുരം 33 ഫോൺ : 04712325101, 9281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങൾ
ഭാരതീയ വിദ്യാസംസ്ഥാപനപീഠം വടകര 9846807054
ഭാരതീയ വിദ്യാസംസ്ഥാപനപീഠം വടകര 9846807054
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത്വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക
പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താൻ സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി സാക്ഷ്യപ്പെടുത്തുന്നു .
ജൂലായ് 15 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിന്റെ വാസ്‌തു മനസ്സിലാക്കാനും മയമതം, മനസാരം,അപരാജിത പ്രജ്ഞ ,
മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണംതുടങ്ങിയവയിൽ പ്രാവീണ്യം നേടാനും ഈ കോഴ്‌സിലൂടെ പഠിതാക്കൾക്ക് അവസരം ലഭിക്കും .
ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക9744830888 . 8547969788
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group