യോഗ കാലഘട്ടത്തിന്റെ ശക്തിസ്രോതസ്
: ( വാസ്‌തു ഗുരു ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD )
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം .
ഭാരതത്തെ ആത്മീയതയുടെ മാതാവായി ലോകം അംഗീകരിച്ച അതി മഹത്തായ ദിനം !
സാർവ്വ ലൗകിക ശാസ്ത്രശാഖയായ യോഗയെ വിശ്വമാനവ സംസ്‌കാരത്തിന്റെ മുഖ്യധാരയിലേയ്ക്ക് സ്വാഗതം ചെയ്യാൻ അശ്രാന്തപരിശ്രമം നടത്തിയ , പ്രയത്നിച്ച ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയെ ഓരോ ഭാരതീയനും കൃതജ്ഞതാനിർഭരമായ മനസ്സോടെ നോക്കിക്കാണേണ്ട പുണ്യ ദിവസമാണ് ജൂൺ 21.
അന്തർദ്ദേശീയ യോഗാദിനം .
2014 സെപ്‌റ്റംബർ 14–ന് യു.എൻ സമ്മേളന വേദിയിൽവച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ആശയം അവതരിപ്പിച്ചു
193 അംഗരാഷ്ട്രങ്ങളിൽ 175 എണ്ണത്തിൻറെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ അംഗീകരിയ്ക്കപ്പെടുകയുണ്ടായത് .
ആദ്യ യോഗാദിനം ആചരിച്ചത് 2015 ജൂൺ 21 ന് .
ഇതേ ദിവസം തന്നെ വിവിധ രാജ്യങ്ങളിൽ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു .
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്.
അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.
യോഗ കേവലം ഒരു വ്യായാമം മാത്രമല്ല.
മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്.
നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."
നൂറ്റാണ്ടുകൾക്ക് മുമ്പേതന്നെ ഭാരതത്തിലെ പൗരാണിക സർവകലാശാലകളിലും മറ്റും യോഗ പഠനവിഷയമായിരുന്നതായി വേണം കരുതാൻ .
ഏതൊരു വ്യക്തിക്കും ആനന്ദത്തിലേയ്ക്കും ശാന്തിയിലേയ്ക്കും ചവുട്ടിക്കയറാനുള്ള ചവുട്ടുപടിയായാണ് യോഗ .
രോഗമില്ലാത്ത ശരീരവും തടസ്സമില്ലാത്ത ശ്വസന പ്രക്രിയക്കുമൊപ്പം മുൻ വിധിയില്ലാത്ത ബുദ്ധി ,ദുരിതപൂർണ്ണമാവാത്ത സ്‌മൃതി തുടങ്ങിയ സദ്ഗുണങ്ങൾ യോഗയിലൂടെ ആർക്കും നേടാനാവും .അന്താരാഷ്ട്ര യോഗാദിനം തെരഞ്ഞെടുത്ത ദിനം ജൂൺ 21 !.
ഏറ്റവും ദൈർഘ്യമേറിയ പകലുള്ള ദിവസംകൂടിയാണ് ജൂൺ 21 .
അതറിഞ്ഞുകൊണ്ടുതന്നെയാവാം ആചാര്യന്മാർ യോഗാദിനമായി അന്നേദിവസം തന്നെ തെരെഞ്ഞെടുത്തത്.
ജാതിമത വർഗ്ഗ വർണ്ണ ലിംഗ വേർതിരിവുകളില്ലാതെ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ജനകോടികൾക്ക് സമാധാനവും ശാന്തിയും ഒപ്പം ആരോഗ്യകരമായ ജീവിതാവസ്ഥയും പ്രദാനം ചെയ്യാൻ യോഗ എന്ന പ്രാചീന ശാസ്ത്രത്തിന് സമമായി വേറെന്തുണ്ട് എടുത്തുപറയാൻ ?
ആധുനിക കാലഘട്ടത്തിലെ തിരക്കുപിടിച്ച ജീവിതചര്യകൾക്കടിമപ്പെട്ട സകലമാന ജനങ്ങളും ഒരളവിലല്ലെങ്കിൽ മറ്റൊരളവിൽ കടുത്ത മാനസിക പിരിമുറുക്കവും അശാന്തിയും അതിലേറെ വിഷാദവും അനുഭവിക്കുന്നവർ .
പരിമിതമായ ഊർജ്ജസ്രോതസ്സും സമയപരിധിക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള കഴിവും കർമ്മശേഷയും ഊർജ്ജസ്വലതയും യോഗയിലൂടെ ലഭിക്കുന്നതായി എണ്ണമറ്റ ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു .
വളരെ കുറഞ്ഞസമയപരിധിക്കുള്ളിൽ പരമാവധി ഊർജ്ജം ലഭിക്കാൻ യോഗയിലൂടെ അൽപ്പനേരം ധ്യാനം ശീലിച്ചാൽ മാത്രം മതി .
അനുഭവമാണ് ഗുരു .ഓരോരുത്തർക്കും .
അഗാധമായ വിശ്രാന്തിയിലൂടെ സാധ്യമാകുന്ന പ്രവർത്തനക്ഷമത വിസ്മയാവഹമായിരിക്കും .വ്യക്തികളിൽ അന്തർ ലീനമായ അത്യഗാധങ്ങളായ കഴിവുകളെ .സാധ്യതകളെ പൊടിതട്ടി മിനുക്കിയെടുത്ത്കൊണ്ട് പുറത്തുകൊണ്ടുവരുവാനും യോഗയ്ക്ക് സാധ്യതയേറെ .
യോഗയുടെ എട്ട് അവയവങ്ങളായ അഷ്ടാംഗ മാർഗങ്ങളിലൂടെ ഒരാൾക്ക് കട പോകാൻ തുടക്കം കുറിക്കാനുള്ള ഒരു അവസരം കൂടിയാണ് യോഗാ ഡേ
1 യമം (വർജ്ജനം),
2 നിയമം (ആചരണം),
3 ആസനം (യോഗാസനങ്ങൾ),
4 പ്രാണായാമം (ശ്വാസനിയന്ത്രണം),
5 പ്രത്യാഹാര (ഇന്ദ്രിയങ്ങളെ പിൻവലിക്കൽ),
6 ധാരണ (ഏകാഗ്രത),
7. ധ്യാനം (ധ്യാനം),
8 സമാധി (ആഗിരണം) എന്നിവയാണ് യോഗയുടെ അഷ്ടാംഗ മാർഗങ്ങൾ.
ഏതൊരാൾക്കും അഷ്ടാംഗ മാർഗങ്ങളി ലൂടെ കടന്ന് പ്രപഞ്ച ബോധവുമയി ഒന്നായി ചേർന്ന് നമ്മൾക്ക് കിട്ടിയിരിക്കുന്ന മനുഷ്യ ശരീരത്തിന്റെയും സാധ്യതകളെ പരിപൂർണമായും ഉപയോഗപ്പെടുത്താൻ കഴിയും. ഭാരതത്തെ അത്മിയതയുടെ മാതാവായി ലോകം അംഗീകരിച്ചതിന്റെ ദിവസവും കൂടിയാണ് യോഗ ഡേ . വളരെ യധികം സ്നേഹ തോടെ എല്ലാവർക്കും യോഗാ ദിന ആശംസകൾ നേരുന്നു.
(photos: File Photos)
World Yoga day : Brahmachari Chithswaroopa speaks.
വാസ്തു വിജ്ഞാന്‍ സൗജന്യ പരിശീലനം
Janmabhumi Online Jun 19, 2024, 01:07 am IST
https://janmabhumi.in/2024/06/19/3212907/astrology/vastu-vijnana-free-training/
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group