2 മിനിറ്റ് മതി, മയോണൈസ് വീട്ടിൽ തയ്യാറാക്കാം

2 മിനിറ്റ് മതി, മയോണൈസ് വീട്ടിൽ തയ്യാറാക്കാം
2 മിനിറ്റ് മതി, മയോണൈസ് വീട്ടിൽ തയ്യാറാക്കാം
Share  
2024 May 26, 07:42 PM
VASTHU
MANNAN

2 മിനിറ്റ് മതി, മയോണൈസ് വീട്ടിൽ തയ്യാറാക്കാം

മുട്ട, എണ്ണ, വിനാഗിരി എന്നിങ്ങനെ നാലഞ്ചു ചേരുവകൾ

മാത്രമാണ് മയോണൈസ് ഉണ്ടാക്കാൻ വേണ്ടത്



അൽഫാമും ഗ്രിൽഡ് ചിക്കനുമൊക്കെ കഴിക്കുമ്പോൾ മയോണൈസ് കൂടി ഉണ്ടായാലേ ഭക്ഷണപ്രേമികൾക്ക് ഒരു തൃപ്തി വരൂ.

മയോണൈസിന്റെ രുചിയിഷ്ടമുള്ളവർ നിരവധിയാണ്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കോൾഡ് സോസാണ് മയോണൈസ്. മുട്ടയും വിനാഗിരിയുമൊക്കെ ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്.


ചേരുവകൾ

സൺഫ്ളവർ ഓയിൽ- 1 കപ്പ്

മുട്ട- 1

കടുക് പൊടി- അര ടീസ്പൂൺ

കുരുമുളക് പൊടി- അര ടീസ്പൂൺ

വിനാഗിരി- 1 ടേബിൾ സ്പൂൺ

പഞ്ചസാര-ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്  


തയ്യാറാക്കുന്ന വിധം

മുട്ട, അര ടീസ്പൂൺ കടുക് പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. (വെളുത്തുള്ളി ചേർത്ത മയോണൈസ് ഇഷ്ടപ്പെടുന്നവർക്ക് രണ്ട് അല്ലി വെളുത്തുള്ളിയും ഇതിനൊപ്പമിട്ട് അടിച്ചെടുക്കാം.

ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കുക.

ഇതിലേക്ക് വിനാഗിരിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർത്ത് വീണ്ടും അടിച്ചെടുക്കുക.

പേസ്റ്റ് കുറുകി വരുമ്പോൾ ശേഷിക്കുന്ന എണ്ണ കൂടി ഒഴിച്ച് മയോണൈസ് നന്നായി കുറുകി വരുന്നത് വരെ അടിച്ചെടുക്കുക.

ശ്രദ്ധിക്കുക

മയോണൈസ് കുറുകി വരുന്നതിന് അനുസരിച്ച് വേണം ഘട്ടം ഘട്ടമായി എണ്ണ ഒഴിച്ചു നൽകാൻ.

അതുപോലെ ഒലീവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ മണമുള്ള എണ്ണകൾ മയോണൈസിൽ ഉപയോഗിക്കരുത്( courtesy :The Indian Express )

 

 

EGG or EGGLESS മയോണൈസ് |


Easy EGG or EGGLESS Mayonnaise -Lekshmi Nair -



5 മിനുറ്റിൽ വീട്ടിൽ എളുപ്പത്തിൽ


തയ്യാറാക്കാം വീഡിയോ കണ്ടാലും 


 https://www.youtube.com/watch?v=nUXTWssmo10&t=11s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2