ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയായി

ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയായി
ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയായി
Share  
2024 May 21, 06:22 PM
VASTHU
MANNAN

തിരുവനന്തപുരം∙ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. പിഴത്തുകയും ഇരട്ടിയായി. 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. 10,466 സാംപിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാംപിളുകളും പരിശോധനയ്‌ക്കെടുത്തു. ഷവര്‍മ ഉൽപ്പാദന വിതരണ കേന്ദ്രങ്ങളില്‍ 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി 85,62,600 രൂപ പിഴ ഈടാക്കി.


സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളജ് കന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു. സ്‌കൂള്‍ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളില്‍നിന്നും 721 സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ പരിശോധനകള്‍ക്കായി കൈമാറി. ഏലയ്ക്ക, ശര്‍ക്കര തുടങ്ങിയ നിര്‍മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധിച്ചു. ഷവര്‍മ നിര്‍മാണ വിതരണ ക്രേന്ദ്രങ്ങളില്‍ 589 പരിശോധനകളും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി വയ്പിച്ചു.


ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി 5276 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാല്‍ പിഴ ഈടാക്കി. ഭക്ഷണ പാക്കറ്റുകളില്‍ ലേബല്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 791 പരിശോധനകള്‍ പൂര്‍ത്തിയാക്കി. 


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2