വൃത്തിഹീനമായ ഭക്ഷണശാലകൾ

വൃത്തിഹീനമായ ഭക്ഷണശാലകൾ
വൃത്തിഹീനമായ ഭക്ഷണശാലകൾ
Share  
2024 May 20, 02:49 PM
VASTHU
MANNAN
laureal

ഭക്ഷ്യസുരക്ഷാവകുപ്പിൽ വിവിധയിടങ്ങളിൽ വിജിലൻസ്‌ നടത്തിയ റെയ്‌ഡിൽ വൻക്രമക്കേടുകൾ കണ്ടെത്തിയെന്ന വാർത്ത ആ വകുപ്പിനെക്കുറിച്ച്‌ അറിയുന്നവരിൽ അദ്ഭുതമൊന്നുമുണ്ടാക്കില്ല.

ഒരു ഷവർമാ മരണം റിപ്പോർട്ടുചെയ്യപ്പെട്ടാൽ വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി ചെറുകിട ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും റെയ്ഡ്‌നടത്തി നമ്മളെയൊക്കെ ഒന്ന്‌ സന്തോഷിപ്പിച്ച്‌, തുടർന്ന് നീണ്ട സുഷുപ്തിയിലാകുന്ന വകുപ്പ്‌ പിന്നെ സടകുടഞ്ഞെണീക്കുന്നത്‌ അടുത്ത ഭക്ഷ്യവിഷബാധ അല്ലെങ്കിൽ ഒരു ഷവർമാ മരണം സംഭവിക്കുമ്പോഴാണ്.

അന്യസംസ്ഥാനത്തൊഴിലാളികളാണ്‌ ഭൂരിപക്ഷം ഹോട്ടലുകളിലും ഭക്ഷണം കൈകാര്യംചെയ്യുന്നത്‌.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ഭക്ഷണം, പഴകിയ മാംസവും മീനും, വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്ന എണ്ണയും നിസ്സഹായരായ ഉപഭോക്താക്കൾ ഭക്ഷിക്കേണ്ടിവരുന്നു.


വിഷമേറ്റതാണെന്നറിഞ്ഞിട്ടും അന്യസംസ്ഥാനങ്ങളിൽനിന്നുവരുന്ന പച്ചക്കറി വാങ്ങിക്കഴിക്കുന്ന അതേ നിസ്സംഗതയോടെ വൃത്തിഹീനമാണെന്നറിഞ്ഞിട്ടും ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നു.

രജിസ്റ്റർപോലും ചെയ്യാതെ ആർക്കും എന്തുഭക്ഷണവുമുണ്ടാക്കാം, വിൽക്കാം, ആരും ചോദിക്കില്ല. ഇതിനറുതിവരണം.

ശക്തമായ ഒരു ഭക്ഷ്യസുരക്ഷാ സ്ക്വാഡ്‌ എല്ലാ ജില്ലകളിലും ഉണ്ടാകണം എല്ലാ ഭക്ഷണശാലകളും ഭക്ഷണമുണ്ടാക്കുന്ന സ്ഥലങ്ങളും രജിസ്റ്റർചെയ്യപ്പെടണം, പരിശോധിക്കപ്പെടണം.

നിയമം ലംഘിക്കുന്നവർക്ക്‌ ആദ്യം കനത്ത ഫൈൻ, നിയമലംഘനം തുടർന്നാൽ പിന്നീട്‌ അടച്ചുപൂട്ടണം, ക്രിമിനൽക്കുറ്റം ചാർത്തണം.

ഇതിനാവശ്യമായ സമഗ്രമായ നിയമമുണ്ടാകണം .> ചിത്രം : പ്രതീകാത്മകം 

പി.പി. ദിവാകരൻ, കൂവോട്‌, തളിപ്പറമ്പ്‌

ആഘോഷനിമിഷങ്ങൾ അനശ്വരമാക്കാൻ .....

അവിസ്‌മരണീയമാക്കാൻ.... 

പകരം വെക്കാനില്ലാത്ത വേറിട്ടൊരിടം !!

വീഡിയോ കണ്ടാലും 


https://www.youtube.com/watch?v=OkaxgUlpXPk

 

സദ്യ കേമാകണമെങ്കിൽ 

പാചകം മന്നൻ വെളിച്ചെണ്ണയിൽ !


ശുദ്ധം ..സ്വാദിഷ്‌ഠം ..അശേഷം മായമില്ലാത്തത് ....

എന്റെ പാചകം മന്നൻ വെളിച്ചെണ്ണയിൽ മാത്രം


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2