ചെത്തിപ്പൂവേ തെങ്കാശിപ്പൂവേ :: ദിവാകരൻ ചോമ്പാല

ചെത്തിപ്പൂവേ തെങ്കാശിപ്പൂവേ :: ദിവാകരൻ ചോമ്പാല
ചെത്തിപ്പൂവേ തെങ്കാശിപ്പൂവേ :: ദിവാകരൻ ചോമ്പാല
Share  
എഴുത്ത്

2024 Apr 24, 05:26 PM
mannan

ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി ....

കാലപ്പഴക്കമേറെയുണ്ടെങ്കിലും ഈ പാട്ടിന് ഇന്നും എന്നും അഴകും മിഴിവും നകുന്നതിൽ ചെക്കിപ്പൂവിനുള്ള സ്ഥാനം ഏറെ മുന്നിൽ തന്നെ .ചെത്തിപ്പൂവേ തെങ്കാശിപ്പൂവേ ..ഗിരീഷ് പുത്തഞ്ചേരിയ്ക്കും പ്രിയങ്കരിയായിരുന്നു ചെത്തിപ്പൂ .

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞെന്ന് കൈതപ്രം . ചെക്കിപ്പൂ ചോപ്പെന്ന് വടക്കൻ പാട്ടുകാരൻ . വടക്കൻ കേരളത്തിലുള്ളവർ ചെക്കിപ്പൂ എന്നുവിളിക്കുന്ന ചെത്തിപ്പൂവ് കാണാത്തവർ അധികം ഉണ്ടാകില്ലെന്നുവേണം കരുതാൻ .

bnm

ചെത്തിപ്പൂവിന് ഹിന്ദുമതാചാരങ്ങളിൽ പ്രത്യേകം തന്നെ സ്ഥാനമുണ്ട്.

മിക്ക വീടുകളിലെയും പൂന്തോട്ടങ്ങളിൽ പല നിറത്തിൽ പല വലുപ്പത്തിലുള്ള ചെത്തിച്ചെടികളെ ഇന്ന് കാണാൻ സാധിക്കും.

ചെത്തി എന്നാൽ ചെത്തിക്കൊടുവേലി ആണെന്ന് ധരിക്കരുതേ .(ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളിൽ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്. എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല)




cccc

ചെത്തി ഒരു പൂവ് മാത്രമല്ല

അത് ആയുർവ്വേദ ഔഷധം കൂടിയാണ്

ഔഷധ ഗുണങ്ങളുള്ള ചെത്തിയാണ് മരുന്ന് ചെത്തി.

ക്ഷേത്രത്തിൽ മാല കെട്ടുന്നതിനും, പൂജയ്ക്കും പ്രസാദത്തിനും ഗണപതിഹോമത്തിനും മറ്റും ചെത്തുപ്പൂവ് ഉപയോഗിക്കാറുണ്ട്.

 ഇതിനെല്ലാമുപരി നിരവധി അസുഖങ്ങൾക്കുള്ള മരുന്നു കൂടിയാണ് ചെത്തി.

എന്നാൽ ചെത്തികൾ നിരവധിയായത് കൊണ്ട് മരുന്ന് ചെത്തിയെ തിരിച്ചറിയാൻ പ്രയാസം ഉണ്ടായിക്കൂടെന്നുമില്ല .

ചുവന്ന ചെത്തി വീടുകളുടെ മുറ്റത്ത് വെച്ചുപിടിപ്പിച്ചാൽ വീടിന് ഐശ്വര്യവും  സമ്പത്തും വർദ്ധിക്കുമെന്നു വിശ്വസിക്കുന്നവരും ഇല്ലാതല്ല 

മരുന്ന് ചെത്തിയെ എങ്ങനെ തിരിച്ചറിയാം?

ചുവന്ന നിറത്തിലുള്ള ചെത്തിയാണ് ഔഷദത്തിനായി ഉപയോഗിക്കുന്നത്.

നന്നായി പൊക്കം വെക്കാത്ത ചെറിയ ഇലകളുള്ള, ചുവന്ന പഴങ്ങളുള്ള ചെത്തിയാണ് മരുന്ന് ചെത്തി. ഇതിൻ്റെ പഴം കഴിക്കുവാനും സാധിക്കുന്നതാണ്. മാത്രമല്ല ഇതിൻ്റെ പൂവിൽ തേൻ ഉണ്ട്. ചെത്തി ചവച്ചരച്ച് കഴിക്കുവാനും സാധിക്കും.



ചെത്തിയുടെ പ്രധാന ഔഷധഗുണങ്ങൾ

 


മരുന്ന് ചെത്തി പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കാവുന്നതാണ്.


മുറിവുകൾ ഉണങ്ങുവാൻ 

ഈ ചെത്തിയുടെ പൂവും ഇലയുമെല്ലാം എടുത്ത് ചതച്ച് അതിന്റെ നീരെടുത്ത് മുറിവില്‍ പുരട്ടിയാല്‍ മുറിവെല്ലാം വേഗത്തില്‍ ഉണങ്ങുവാന്‍ സഹായിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഇതില്‍ അടങ്ങിയിരിക്കുന്ന നാച്വറല്‍ കോംപൗണ്ട്‌സ് മുറിവ് വേഗത്തില്‍ ഉണങ്ങുവാന്‍ സഹായിക്കുന്നതാണത്രെ.

 ഇതിനായി മുറിവ് നന്നായി കഴുകിയതിനുശേഷം ഇതിന്റെ നീര് പിഴിഞ്ഞ് പുരട്ടാവുന്നതാണ്.

പനിയ്ക്ക്

മരുന്ന് ചെത്തിയുടെ പൂവ്, പനിക്കൂർക്ക, തുളസി, എന്നിവ ആവിയിൽ വേവിച്ച് നീരെടുത്ത് കുടിച്ചാൽ ദിവസേന കുടിച്ചാൽ പനിയും കഫക്കെട്ടും മാറും.

വയറിളക്കത്തിന്

ചെത്തിപ്പൂ ചതച്ചിട്ട വെള്ളം കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണെന്നാണ് വിശ്വാസം. പ്രമേഹ രോഗികൾക്കും ഇത് വളരെ നല്ലതാണ്.



ചർമ്മ പ്രശ്നങ്ങൾക്ക്

ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇത് ഉത്തമ ഉദാഹരണമാണ്. അലർജി പോലുള്ള രോഗങ്ങൾ കുറയ്ക്കുന്നു. ഇതിൻ്റെ പൂക്കളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ചെത്തിപ്പൂവ് വെളിച്ചെണ്ണയിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ഇത് കുളിക്കുമ്പേൾ ഉപയോഗിക്കാം.

താരൻ മാറുന്നതിന്

ചെത്തിപ്പൂവും വെറ്റില, തുളസി, എന്നിവ ചതച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത് താരൻ കുറയ്ക്കുന്നതിന് സാധിക്കും.


നീരിറക്കത്തിന്

തലയിൽ നിന്നും നീരിറങ്ങുന്നതിനുള്ള പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ചെത്തിയും, കുരുമുളകും, കറിവേപ്പിലയും, തുളസിയും ചേർത്ത് വെളിച്ചെണ്ണിൽ ചൂടാക്കുക. ഇത് ദിവസേന തലയിൽ തേച്ച് കുളിച്ചാൽ നീരിറക്കം വരാതിരിക്കാൻ സഹായിക്കും.

ഡയേറിയ

ഡയേറിയ ഉള്ളവര്‍ക്ക് അത് കുറയ്ക്കുവാന്‍ സഹായിക്കുന്ന മരുന്നാണ് ചെത്തി. ഇതിനായി ചെത്തിയുടെ വേരിലെ തൊലി 500 ഗ്രാം എടുക്കുക. അതുപോലെതന്നെ 300 ഗ്രാം കുരുമുളകും എടുക്കുക. ഇവ രണ്ടും നന്നായി പൊടിച്ചെടുക്കണം. അതിനുശേഷം ഇത് ദിവസവും രണ്ട് ഗ്രാം വീതം ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ഡയേറിയ മാറ്റുന്നതിന് സഹായിക്കും.

ചെത്തിപ്പൂവ്, കീഴാർനെല്ലി ഇവ ചതച്ച് കിഴികെട്ടി മുലപ്പാലിൽ മുക്കി കണ്ണിൽ ഇറ്റിക്കുന്നത് ചെങ്കണ്ണിന് നല്ല ഒരു ഔഷധമാണ്.

ചെത്തിയുടെ പൂമൊട്ടും ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ട് അരിച്ചെടുത്ത് കണ്ണു കഴുകുന്നത് കണ്ണു വീക്കത്തിന് നല്ലതാണ്. കുട്ടികളിലുണ്ടാകുന്ന കരപ്പന് ചെത്തിപ്പൂവിട്ടു തിളപ്പിച്ച വെള്ളത്തിൽ ദിവസവും കുളിപ്പിക്കുന്നത് ഫലപ്രദമാണ്.

തെച്ചിപ്പൂവ് ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ചു തേച്ചാൽ കുഞ്ഞുങ്ങൾക്ക് നല്ല നിറവും ചർമ്മകാന്തിയും ഉണ്ടാകും.

ചെത്തി പൂമൊട്ടും കുരുമുളകും സമം ചേർത്ത് അരച്ച് വെളിച്ചെണ്ണയിൽ കലർത്തി കാച്ചി തലയിൽ പുരട്ടിയാൽ കുഞ്ഞുങ്ങളുടെ തലയിലുണ്ടാകുന്ന ചിരങ്ങ് മാറികിട്ടും.

 ചെത്തിപ്പൂവ് അരച്ചെടുത്ത് വെളിച്ചെണ്ണയിൽ കലർത്തിയെടുത്ത് ചൊറിയുള്ള ഭാഗത്ത് പുരട്ടിയാൽ കുട്ടികളിലെ ചൊറി മാറികിട്ടും.

ചെത്തിപൂവ്, തുളസി, വെറ്റില എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തലയിൽ തേച്ചുകുളിച്ചാൽ താരൻ പോകും.


ചെത്തിപ്പൂവെടുത്ത് അകത്തെ കീലം നീക്കി 100 മി.ലി. തിളച്ച വെള്ളത്തിലിട്ട് ആറിയ ശേഷം പൂവ് നീക്കം ചെയ്ത് വെളുത്ത തുണിയിൽ അരിച്ചെടുത്തത് രണ്ട് കണ്ണുകളിലും ദിവസം രണ്ടു തവണ ഒഴിക്കുന്നത് കണ്ണിലെ ചുവപ്പിന് പ്രതിവിധിയാണ്.


അമിത ആർത്തവമുള്ള സ്ത്രീകൾ ചെത്തിപൂവ് ഒരു പിടി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് 4 ഗ്ലാസാക്കണം. ആർത്തവ ദിവസങ്ങളിൽ 2 നേരം വീതം 3 ദിവസം സേവിച്ചാൽ ഫലം ലഭിക്കുമെന്നറിയുന്നു .  

സമ്പാദകൻ : ദിവാകരൻ ചോമ്പാല 

f4ee9220-423f-4f6c-bf79-b9e9161975ce
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan