കാൻസറിന് കാരണമാകുന്ന രാസവസ്തു; കറി പൗഡറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കാൻസറിന് കാരണമാകുന്ന രാസവസ്തു; കറി പൗഡറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
കാൻസറിന് കാരണമാകുന്ന രാസവസ്തു; കറി പൗഡറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Share  
2024 Apr 22, 09:46 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടതിനേത്തുടർന്ന് രണ്ടു കമ്പനികളുടെ കറിമസാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങിലേയും സി​ഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാ​ഗം. 



്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി.



 


ം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്.


ഹോങ്കോങ്ങിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ശേഖരിച്ച് പരിശോധിച്ച മേൽപ്പറഞ്ഞ മസാലക്കൂട്ടുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും അവ നീക്കംചെയ്യാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.


വിഷയത്തിൽ അന്വേഷണം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. എതിലീൻ ഓക്സൈഡ് ഭക്ഷ്യയോ​ഗ്യമായ ഘടകമല്ലെന്നും കാർഷികമേഖലയിൽ അണുനശീകരണത്തിനായി ഉപയോ​ഗിച്ചുവരുന്നതാണെന്നും ഭക്ഷ്യസുരക്ഷാവിഭാ​ഗം അറിയിച്ചു. അതേസമയം, ഇതു ചേർത്തുള്ള ഭക്ഷണം കഴിച്ചയുടൻ ആരോ​ഗ്യപ്രശ്നമുണ്ടാകില്ലെങ്കിലും ദീർഘകാല ഉപയോഗം ആരോ​ഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.



പ്രസ്തുത ഉ

ത്പന്നം വാങ്ങിയവർ അവ ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും ആരോ​ഗ്യപ്രശ്നം നേരിടുന്നവർ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.




എന്താണ് എതിലീൻ ഓക്സൈഡ്?



വാണിജ്യ വ്യാവസായിക മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന്റെ നിർവചനപ്രകാരം 10.7 സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കത്തുന്ന നിറമില്ലാത്ത വാതകമാണിത്. അണുനാശിനി, കീടനാശിനി എന്നീ ഉപയോ​ഗമാണുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നു.


ലോകാരോ​ഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനിൽ കാൻസറിന് കാരണമാകുന്നവയുടെ പട്ടികയിൽ മുൻപന്തിയിലാണ് എതിലീൻ ഓക്സൈഡിന്റെ സ്ഥാനം. പ്രത്യുത്പാദന തകരാറുകൾക്കും കാരണമാകാം. ബ്രെസ്റ്റ് കാൻസർ, ഉദരാർബുദം, ലിംഫോമ, ലുക്കീമിയ എന്നിവയുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എസ്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.


എതിലീൻ ഓക്സൈഡ് ദീർഘകാലം ഉപയോ​ഗിക്കുന്നത് മനുഷ്യനിലെ കേന്ദ്രനാഡീവ്യവസ്ഥയെ തകരാറിലാക്കുകയും വിഷാദത്തിനു കാരണമാവുകയും കണ്ണ്, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുകയും ചെയ്യുമെന്ന് യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു


.(ചിത്രം: പ്രതീകാത്മകം 

courtesy:mathrubhumi

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal