മയക്കുമരുന്നുകളും ആരോഗ്യവും

മയക്കുമരുന്നുകളും ആരോഗ്യവും
മയക്കുമരുന്നുകളും ആരോഗ്യവും
Share  
2024 Apr 13, 12:31 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലച്ചോറിന്‍റെ രാസഘടനയില്‍ വിവിധതരം മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് വിഭ്രാന്തി പോലുള്ള അനുഭൂതികളുണ്ടാക്കുകയും ക്രമേണ സ്ഥിരമായ ഉപയോഗത്തിനടിമപ്പെടുത്തുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളാണ് മയക്കുമരുന്നുകള്‍. ഇവ പല രൂപത്തിലും പേരുകളിലും വ്യാപകമായി കാണപ്പെടുന്നു. മയക്കുമരുന്നുകളെല്ലാം തന്നെ ശക്തമായ ആസക്തി ഉളവാക്കുന്നവയാണ്.


a046aee3_617108_5-(1)

മയക്കുമരുന്നുപയോഗത്തിനുള്ള സാഹചര്യങ്ങള്‍


തമാശയ്ക്കുവേണ്ടി തുടങ്ങുക

സുഹൃത്തുക്കളുടെ നിര്‍ബന്ധം

അനുകരണം

എന്താണെന്നറിയാനുള്ള ജിജ്ഞാസ

ദോഷത്തേക്കുറിച്ചുള്ള വ്യക്തമായ തിരിച്ചറിവില്ലായ്മ

ഉപയോഗിച്ചാല്‍ കിട്ടിയേക്കാവുന്ന ഫലങ്ങളേക്കുറിച്ചുള്ള മിഥ്യാധാരണ

സാധാരണയായി കണ്ടുവരുന്ന മയക്കുമരുന്നുകള്‍


കഞ്ചാവും അതില്‍നിന്നുണ്ടാകുന്ന ഹാഷിഷ്, കഞ്ചാവ് ഓയില്‍ എന്നിവ

കറുപ്പും അതിന്‍റെ ഉപോല്‍പ്പന്നങ്ങളായ ഹെറോയിന്‍, ബ്രൌണ്‍ ഷുഗര്‍ എന്നിവ

ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയസിപ്പാം, പെത്തഡിന്‍, ബുപ്രിനോര്‍ഫിന്, പെന്റാസോസിന്‍ മുതലായ മരുന്നുകള്‍.

ഉപയോഗം


ലോകത്താകമാനം ഏകദേശം പതിനാല് ദശലക്ഷത്തോളം ആളുകള്‍ മയക്കുമരുന്നായ കറുപ്പും അതിന്‍റെ ഉപോല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. ഏകദേശം നൂറ്റിനാല്‍പ്പത്തിയേഴ് ദശലക്ഷത്തോളം ആളുകള്‍ കഞ്ചാവും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. ആംഫീറ്റമിന്‍ പോലുള്ള മയക്കുമരുന്നുകളും കൊക്കൈനുമാണ് ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചുവരുന്ന മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍.


വര്‍ധിച്ചുവരുന്ന ലഹരി മരുന്നുപയോഗം എയിഡ്സ്, ഹെപ്പറ്റൈറ്റിസ് എന്നിവ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുന്നു.


ലഹരി മരുന്നുപയോഗ സാധ്യതാ ഘടകങ്ങള്‍


ലിംഗ ഭേദം


പുരുഷന്മാരിലാണ് മയക്കുമരുന്നുപയോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും അവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കടുത്ത ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്.


പ്രായം


പതിനഞ്ചു മുതല്‍ ഇരുപത്തിനാല് വരെയുള്ള പ്രായത്തിലാണ് പലരും മയക്കുമരുന്നുപയോഗം ആരംഭിക്കുന്നത്.


തൊഴില്‍


വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, ലൈംഗിക തൊഴിലാളികള്‍, പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി പല മേഖലയിലുമുള്ളവരില്‍ മയക്കുമരുന്നുപയോഗം കണ്ടുവരാറുണ്ട്. എന്നാല്‍ തൊഴില്‍രഹിതരുടെയിടയില്‍ പകുതിയോളം പേരും ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.


മാനസിക രോഗങ്ങള്‍


ഉന്മാദരോഗങ്ങള്‍, വിഷാദരോഗം, ഉല്‍ക്കണ്ഠരോഗങ്ങള്‍, മതിവിഭ്രമം തുടങ്ങിയ മാനസിക രോഗങ്ങള്‍ ബാധിച്ചവര്‍ക്കിടയില്‍ മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവ കൂടുതലായി കണ്ടുവരുന്നു.


കറുപ്പ്


നമ്മുടെ ശരീരത്തിലെ ഒപ്പയോയിസ് റിസപ്റ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളുടെ വിഭാഗമാണിത്. ഇവയില്‍ പ്രകൃത്യാ കണ്ടുവരുന്നവ, ഭാഗികമായി കൃത്രിമമായി നിര്‍മ്മിക്കുന്നവ, പൂര്‍ണ്ണമായി കൃത്രിമമായി നിര്‍മ്മിക്കുന്നവ എന്നിങ്ങനെ മൂന്ന് തരമുണ്ട്.


മോര്‍ഫിനും കോഡീനും പോപ്പിചെടിയില്‍ (പപ്പാവര്‍ സോമ്നിഫെറം) നിന്നും വേര്‍തിരിച്ചെടുക്കുന്നവയായതിനാല്‍ പ്രകൃത്യാ കണ്ടുവരുന്ന വിഭാഗത്തില്‍പ്പെടുന്നു. ഹെറോയിന്‍, ഓക്സികോഡോണ്‍, ഹൈഡ്രോകോഡോണ്‍ എന്നിവ പ്രകൃത്യാലുള്ള കറുപ്പില്‍നിന്നും കൃത്രിമ മാറ്റങ്ങള്‍ വരുത്തി നിര്‍മ്മിക്കുന്നവയാണ്. എന്നാല്‍, ഫെന്റാനില്‍, മെത്തഡോണ്‍ എന്നിവ പൂര്‍ണ്ണമായും കൃത്രിമമായി വികസിപ്പിച്ചെടുത്തിട്ടുള്ള മയക്കുമരുന്നുകളാണ്. കറുപ്പ് വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നുകളെല്ലാംതന്നെ ഒരുപോലെ ദോഷങ്ങള്‍ക്കിടയാക്കുന്നതും അടിമത്വം ജനിപ്പിക്കുന്നതുമാണ്‌. എന്നാല്‍ സാന്ത്വനപരിചരണം (പാലിയേറ്റീവ് കെയര്‍) ലഭിക്കുന്ന രോഗികള്‍ക്ക് വേദന നിവാരണത്തിനു നല്‍കുന്ന മോര്‍ഫിന്‍ അവര്‍ക്ക് മറ്റു ദോഷഫലങ്ങളോ അടിമത്തമോ ഉണ്ടാക്കുകയില്ല.


ഉപയോഗം


കറുപ്പും അതിന്‍റെ ഉപോല്‍പ്പന്നങ്ങളും പുകയായോ, കുത്തിവയ്പ്പായോ, വായിലൂടെയോ, ത്വക്കില്‍ ചേര്‍ത്തോ ഉപയോഗിക്കുകയാണ് പതിവ്.


ആരോഗ്യ പ്രശ്നങ്ങള്‍


മാനസികം

അമിതമായി ദുഖം/സന്തോഷം എന്നിവ താല്‍ക്കാലികമായി അനുഭവപ്പെടുന്നു.

വൈകാരികമായ വെപ്രാളം

വിവിധ വികാരങ്ങളുടെ താല്‍ക്കാലിക ഉത്തേജനം

മയക്കം

ശ്രദ്ധക്കുറവ്

ഓര്‍മ്മക്കുറവ്

പിച്ചുംപേയും പറയല്‍

മിഥ്യാബോധം (Illution)

വിഭ്രാന്തി

ശാരീരിക പ്രശ്നങ്ങള്‍


ഓക്കാനം, ഛര്‍ദ്ദി

വിശപ്പില്ലായ്മ

മലബന്ധം

ശ്വാസതടസ്സം

ഹൃദയമിടിപ്പ്‌ കുറയുക

രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുക

ചൊറിച്ചില്‍

ലൈംഗികശേഷിക്കുറവ്

ബോധക്ഷയം

അപസ്മാരം

കഞ്ചാവ്


‘കന്നാബിസ് സറ്റൈവ’ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പലതരം മയക്കുമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.


ഭാംഗ് - ഇലകള്‍


ഗംജാ (കഞ്ചാവ്) - പുഷ്പിതമാകുന്ന തണ്ട് ഭാഗം


ചരസ് (ഹാഷിഷ്) - ചെടിത്തണ്ടിനു ചുറ്റുമുള്ള റെസിന്‍


കഞ്ചാവിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഉഗ്രവസ്തുക്കളെ കനാബിനോയിടുകള്‍ എന്നറിയപ്പെടുന്നു. അവയില്‍ ടെട്രോ ഹൈഡ്രോ കനാബിനോള്‍ (THC) ആണ് ഏറ്റവും തീവ്രമായ വിഷവസ്തു. റ്റി.എച്ച്.സി യുടെ അളവ് വിവിധതരം കഞ്ചാവുല്‍പ്പന്നങ്ങളില്‍ വ്യത്യസ്തമാണ്. ചരസിലും ഹാഷിഷ് ഓയിലിലുമാണ് റ്റി.എച്ച്.സി യുടെ അളവ് ഏറ്റവുമധികം കാണപ്പെടുന്നത്.


ഉപയോഗം


കഞ്ചാവുല്‍പ്പന്നങ്ങള്‍ പുകവലിയായും, ആവിവലിയായും, ലഘുഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തും, പാനീയങ്ങളില്‍ ചേര്‍ത്തുമൊക്കെ ഉപയോഗിച്ചു വരുന്നു. കുത്തിവയ്പിലൂടെ ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് ജീവനപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാധാരണഗതിയില്‍ കഞ്ചാവുല്‍പ്പന്നങ്ങള്‍ കുത്തിവെച്ച് ഉപയോഗിക്കാറില്ല.


കഞ്ചാവ് പുക ശ്വസിക്കുമ്പോള്‍ വിഷവസ്തുക്കള്‍ ശ്വാസനാളിയിലൂടെ നമ്മുടെ രക്തത്തിലേക്ക് ദ്രുതഗതിയില്‍ ആഗിരണം ചെയ്യപ്പെടുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ മത്തുപിടിക്കുകയും ഏതാനും മണിക്കൂറുകള്‍ ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു. എന്നാല്‍ വായിലൂടെ കഴിക്കുമ്പോള്‍ ഏകദേശം അര മണിക്കൂറിനുള്ളില്‍ മത്തുപിടിക്കുകയും കൂടുതല്‍ നേരം ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു.


ശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ട വിഷവസ്തുക്കളില്‍ ഒരു ശതമാനത്തോളം തലച്ചോറിലെത്തുന്നു. കരളിലെ രാസാഗ്നികളെ ഉദ്ദീപിപ്പിക്കാന്‍ കഞ്ചാവിലെ വിഷവസ്തുക്കള്‍ക്ക് കഴിയും. പ്ലാസന്റയിലൂടെയും മുലപ്പാലിലൂടെയും കഞ്ചാവിലെ വിഷവസ്തുക്കള്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പ്രവേശിച്ച് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. പുകയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കള്‍ പൂര്‍ണ്ണമായും ശരീരം വിട്ടൊഴിയാന്‍ ഏകദേശം ഒരുമാസമെടുക്കുന്നത്കൊണ്ട് ചെറിയ അളവില്‍ വല്ലപ്പോഴുമുള്ള ഉപയോഗം പോലും നീണ്ടുനില്‍ക്കുന്ന ദോഷഫലങ്ങള്‍ക്ക് ഇടയാക്കും. മദ്യപാനം കൂടിയുണ്ടെങ്കില്‍ കഞ്ചാവ് മൂലമുള്ള ദോഷഫലങ്ങള്‍ വളരെ വര്‍ദ്ധിക്കും.


ആരോഗ്യപ്രശ്നങ്ങള്‍


മാനസികം

മയക്കവും ഉത്തേജനവും ഉണ്ടാകുക.

മായിക സ്വപ്‌നങ്ങള്‍ അനുഭവിക്കുകയും ആ അവസ്ഥയില്‍ മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വബോധമില്ലാതെ പിന്തുടരുകയും ചെയ്യുക.

മതിഭ്രമം സംഭവിക്കുകയും ധാരണാശക്തിയില്‍ വൈകല്യവും ദുര്‍വ്യാഖ്യാനവും ഉണ്ടാകുകയും ചെയ്യുന്നു.

ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക.

വിഷാദം, ആത്മഹത്യാപ്രവണത എന്നിവ കൂടുതലായി കാണുന്നു.

വാഹനവും യന്ത്രങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കൃത്യതയും ശ്രദ്ധയും നഷ്ടപ്പെടുന്നു.

സ്ഥിരമായി കഞ്ചാവുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇങ്ങനെ സംഭവിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്.

മുന്നില്‍ കാണുന്ന കാഴ്ചകളുടെ ആഴവും നിറങ്ങളും തെറ്റായി മനസ്സിലാക്കാനിടവരുന്നു. ഇതും അപകടങ്ങളെ ക്ഷണിച്ചുവരുത്തും.

സ്ഥലകാലബോധം നശിക്കുകയും സ്വയം തിരിച്ചറിയാന്‍ പോലും കഴിയാതെ വരികയും ചെയ്യുന്നു.

വെപ്രാളവും ഭയവും അനുഭവപ്പെടുന്നു.

ഓര്‍മ്മക്കുറവ്, മന്ദത എന്നിവയുണ്ടാകുന്നു.

ശാരീരികം

ദാഹം, വിശപ്പ്‌, മലബന്ധം, വായ ഉണങ്ങല്‍ എന്നിവയുണ്ടാകുന്നു.

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കുന്നു.

രക്തക്കുഴലുകള്‍ വികസിക്കുകയും തന്മൂലം ഇരുന്നിടത്തു നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താല്‍ക്കാലികമായി കുറയുകയും ബോധക്കേടുണ്ടാവുകയും ചെയ്യുന്നു.

ഹൃദ്രോഗികള്‍ക്ക് അവരുടെ അസുഖത്തിന്‍റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നു.

പുകവലി മൂലമുണ്ടാകാവുന്ന എല്ലാ ശ്വാസകോശ രോഗങ്ങളും കഞ്ചാവുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പല മടങ്ങായി വര്‍ദ്ധിക്കുന്നു.

ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. കണ്ണുകള്‍ ചുവന്ന് തുടുക്കുകയും നേത്രരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ദീര്‍ഘനാളത്തെ മയക്കുമരുന്നുപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍


തുടര്‍ച്ചയായ അണുബാധ

ഹെപ്പറ്റൈറ്റിസ്, എയിഡ്സ്, ക്ഷയരോഗം

ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം

ശ്വാസകോശ രോഗങ്ങള്‍

പോഷകാഹാരക്കുറവ്

അപകടങ്ങള്‍

കരള്‍രോഗങ്ങള്‍

ഡിമെന്‍ഷ്യ

മാനസിക രോഗങ്ങള്‍

ലഹരിയില്‍പ്പെടാതെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍


കുഞ്ഞുങ്ങള്‍ക്ക് എന്തു കാര്യവും രക്ഷിതാക്കളോട് തുറന്ന് സംസാരിക്കാന്‍ കഴിയണം.

മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക.

മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിത്വം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരുവാന്‍ ശ്രമിക്കുക.

മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയില്‍പ്പെടാതെ സ്വയം കുട്ടികള്‍ക്ക് മാതൃക കാണിക്കുക.]ക്രിയാത്മകവും ആരോഗ്യകരവുമായ പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ കുട്ടികളെ സഹായിക്കുക.

കുട്ടികളുടെ സുഹൃത്തുക്കളാരെന്നും അവരുടെ ജീവിതസാഹചര്യങ്ങളെന്തൊക്കെയെന്നും മനസ്സിലാക്കുക.

കുട്ടികളുടെ കൂട്ടുകാരുടെ വീട്ടില്‍ പോകുകയും അവരുടെ രക്ഷിതാക്കളെയും മറ്റും പരിചയപ്പെടുകയും ചെയ്യുന്നത്, നമ്മുടെ കുട്ടികള്‍ സുഹൃദ്ബന്ധങ്ങളിലൂടെ തെറ്റുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

പ്രശ്നങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുക.

മയക്കുമരുന്നുകള്‍ക്കെതിരെ എന്‍.ഡി.പി.എസ്.ആക്റ്റ്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985 ലെ എന്‍.ഡി.പി.എസ്.ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്ടാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ (Commercial Quality) കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടു വരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍.ഡി.പി.എസ്. കേസിലെ കുറ്റകരമായ ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ ശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു ‘കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി’ കേസ്സില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ തെളിയിക്കുവാനും കഴിഞ്ഞാല്‍ എന്‍.ഡി.പി.എസ്.ആക്റ്റ് പ്രകാരം വിധിക്കാവുന്ന ശിക്ഷ വധശിക്ഷ മാത്രമാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്‍റെ വില്‍പ്പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഡാലോചനയില്‍ പങ്കെടുക്കുന്നതും എല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല. പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി.


പുകയിലയും പാന്‍മസാലകളും

പുകയില


ലോകത്തില്‍ പത്തിലൊരാളുടെ മരണത്തിനിടയാക്കുന്ന മാരകവിഷമാണ് പുകയില. ലോകത്തില്‍ പ്രതിവര്‍ഷം അറുപത് ലക്ഷത്തോളം മരണങ്ങള്‍ക്ക് കാരണം പുകയിലയാണ്. എയിഡ്സ്, ക്ഷയരോഗം, മലമ്പനി എന്നിവ കൊണ്ടുണ്ടാകുന്ന മരണസംഖ്യയേക്കാള്‍ വലുതാണിത്.


പുകയിലയുടെ ഉപയോഗം പ്രധാനമായും രണ്ടു രീതിയിലാണ്.


പുകവലി

പുകരഹിത പുകയില

പുകവലി

പുകവലിക്കാരുടെ മരണനിരക്ക് പുകവലിക്കാത്തവരേക്കാള്‍ രണ്ടു മുതല്‍ മൂന്നിരട്ടി വരെയാണ്. അതായത് പുകവലി ശീലമാക്കിയവരില്‍ പകുതി പേരും പുകയിലമൂലം തന്നെയാണ് മരണം വരിക്കുക. ലോകത്തെ 120 കോടിയോളം വരുന്ന പുകവലിക്കാരില്‍ എണ്‍പത് ശതമാനവും വികസ്വര രാഷ്ട്രങ്ങളിലാണ്. വികസിത രാജ്യങ്ങളില്‍ പുകയിലയുടെ ഉപയോഗം കുറഞ്ഞുവരുമ്പോള്‍, വികസ്വര രാജ്യങ്ങളില്‍ വര്‍ഷം തോറും ഇത് 3.4 ശതമാനത്തോളം വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. പുകയില മൂലം മരണപ്പെടുന്നവരില്‍ പകുതിയും മദ്ധ്യവയസ്ക്കരാണ്. സ്വാഭാവിക ജീവിത കാലയളവിന് മുമ്പേ മാനവരാശിയെ മരണക്കെണിയില്‍ കുടുക്കുന്ന പല കാരണങ്ങളില്‍ ഏറ്റവും മുമ്പില്‍ അജയ്യനായി നില്‍ക്കുന്നത് പുകയിലയാണ്.


ചെറുപ്പക്കാരെ പുകയില കൊന്നൊടുക്കുന്നത് കൂടുതലായും ഹൃദ്രോഗത്തിലൂടെയാണ്. 30 നും 50 നും ഇടയില്‍ പ്രായമുള്ള പുകവലിക്കാരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ അഞ്ചിരട്ടിയാണ്.


ഹൃദ്രോഗ-ധമനീരോഗ സാധ്യത കുറയ്ക്കുവാനുള്ള ഏറ്റവും മികവുറ്റ മാര്‍ഗ്ഗം പുകയില ഉപയോഗിക്കാതിരിക്കുക എന്നത് തന്നെയാണ്. കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ 30 ശതമാനവും പുകയിലയുടെ ഉപയോഗം കൊണ്ടുള്ളതാണ്. ശ്വാസകോശ കാന്‍സര്‍ മൂലം മരണപ്പെടുന്ന പുരുഷന്മാരില്‍ 95 ശതമാനത്തിനും, സത്രീകളില്‍ 75 ശതമാനത്തിനും പുകയില മൂലമാണ് രോഗബാധയുണ്ടായതെന്നു തെളിഞ്ഞിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം പുരുഷന്മാരില്‍ 25 ഉം സത്രീകളില്‍ 10 ശതമാനം പേരുടെയും മരണകാരണം പുകവലിയാണ്.


നിഷ്ക്രിയ പുകവലി


(Passive Smoking)


പുകവലിക്കുന്നവരുമായുള്ള സാമീപ്യം മൂലം പുകവലിക്കാത്തവര്‍ പുകയിലപ്പുക ശ്വസിക്കാനിടവരുന്നതിനെ നിഷ്ക്രിയപുകവലി (Passive Smoking) എന്നു വിളിക്കുന്നു. കത്തുന്ന സിഗരറ്റിന്‍റെയും ബീഡിയുടെയും അറ്റത്തുനിന്നു വമിക്കുന്ന പുകയിലും, പുകവലിക്കാരന്‍ പുറത്തേയ്ക്കു വിടുന്ന പുകയിലും പുകവലിക്കാരന്‍ ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്ന പുകയേക്കാള്‍ മൂന്നു മുതല്‍ പത്തുമടങ്ങുവരെ വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളില്‍ ആസ്ത്മാ രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ നിഷ്ക്രിയ പുകവലിക്ക് കഴിയും. ആസ്ത്മാബാധിതരായ കുഞ്ഞുങ്ങള്‍ക്ക് അസുഖം കൂടുതല്‍ തീവ്രമാകാന്‍ നിഷ്ക്രിയ പുകവലി കാരണമാകുന്നു.


കുഞ്ഞുങ്ങളില്‍, പ്രത്യേകിച്ചും രണ്ടുവയസ്സിന് താഴെയുള്ളവരില്‍ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 50-60 ശതമാനം വരെ വര്‍ധിക്കാന്‍ നിഷ്ക്രിയ പുകവലി കാരണമാകുന്നു. നിഷ്ക്രിയ പുകവലിക്കാരില്‍ ശ്വാസകോശ കാന്‍സറിനുള്ള സാധ്യത 20 മുതല്‍ 30 ശതമാനം വരെ കൂടുതലാണ്.


ചൈന കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവുമധികം പുകയില ഉല്‍പ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയാണ്. 2009-2010-ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വ്വേ പ്രകാരം ഇന്ത്യന്‍ ജനതയുടെ മൂന്നിലൊരുഭാഗം പുകയില ഉപയോഗിക്കുന്നവരാണ്.


പുകരഹിത പുകയില

പാന്‍മസാല, മുറുക്കാന്‍ തുടങ്ങിയവയുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യാക്കാരില്‍ 14 ശതമാനം പേര്‍ പുകവലിക്കാരും 26 ശതമാനം പേര്‍ പുകരഹിത പുകയില ഉപയോഗിക്കുന്നവരുമാണ്‌. അഞ്ചു ശതമാനം പേര്‍ പുകവലിയും പുകരഹിത പുകവലിയും ശീലമാക്കിയവരാണ്. നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പതിനാല് ശതമാനത്തോളം പുകയിലയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്‌.


ഏകദേശം 10 ലക്ഷത്തോളം ഭാരതീയരാണ്‌ വര്‍ഷംതോറും പുകയില രോഗങ്ങള്‍ മൂലം മരണപ്പെടുന്നത്. അതായത് ഓരോ മണിക്കൂറിലും നൂറ്റിപ്പതിനാല് ഭാരതീയരുടെ ജീവനാണ് പുകയിലമൂലം എരിഞ്ഞടങ്ങുന്നത്.


പുകയിലയിലെ ഘടകങ്ങള്‍/വിഷാംശങ്ങള്‍


പുകയിലയില്‍ ഏകദേശം ഏഴായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ 69 ഘടകങ്ങള്‍ വിവിധതരം കാന്‍സറുകള്‍ക്ക് കാരണമാകാന്‍ ശേഷിയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുകയിലയിലെ പ്രധാന വിഷവസ്തുക്കള്‍ താഴെപ്പറയുന്നവയാണ്.


നിക്കോട്ടിന്‍

മരണത്തിനുവരെ കാരണമാകാവുന്ന ഉഗ്രവിഷം

മദ്യത്തെക്കാളും ആയിരം മടങ്ങ് മാരകശേഷി

മയക്കുമരുന്നുകളെപ്പോലെ, ഉപയോഗിക്കുന്നവരെ അടിമപ്പെടുത്തുവാന്‍ കഴിവുള്ള തീവ്രവിഷം

പുകയില ചെടികളിലെ സ്വാഭാവിക ഘടകം

കീടനാശിനികളില്‍ ഉപയോഗിക്കുന്ന രാസവസ്തു.

പുകയിലപ്പുക ശ്വസിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ തലച്ചോറിലെത്തുകയും നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു.

ടാര്‍


പുകയില കത്തുമ്പോഴുണ്ടാകുന്ന പശപോലുള്ള കറുത്ത വസ്തുവാണ് ടാര്‍. റോഡ്‌ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതും ഫാക്ടറികളിലെ പുകക്കുഴലുകളില്‍ കാണുന്നതും ഇതുതന്നെയാണ്. കാന്‍സര്‍ജന്യവും വിഷലിപ്തവുമായ നൂറുകണക്കിന് രാസവസ്തുക്കള്‍ ടാറില്‍ അടങ്ങിയിരിക്കുന്നു.


ബെന്‍സോപൈറീന്‍

കോള്‍ടാറിലും പുകയിലപ്പുകയിലും കാണുന്ന ഈ രാസവസ്തു കാന്‍സറുണ്ടാക്കാന്‍ തീവ്രശേഷിയുള്ളതാണ്.


കാര്‍ബണ്‍ മോണോക്സൈഡ്


പുകയിലപ്പുകയിലടങ്ങിയിട്ടുള്ള ഈ വിഷം മറ്റു കോശങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുവാനുള്ള ചുവന്ന രക്താണുക്കളുടെ ശേഷി കുറയ്ക്കുന്നു. അത് ഹൃദയം, തലച്ചോറ്, പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.


ഫോര്‍മാല്‍ഡിഹൈഡ്


പുകയില ഉണങ്ങി നശിക്കാതിരിക്കാന്‍ ഫോര്‍മാല്‍ഡിഹൈഡ് ചേര്‍ക്കുന്നു. മൃതശരീരം കേടാകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഈ രാസവസ്തു ഒരു കാന്‍സര്‍ജന്യ ഘടകം കൂടിയാണ്. ഇത് ശ്വാസകോശം, ചര്‍മ്മം, ദഹനേന്ദ്രിയവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കുന്നു.


ബെന്‍സീന്‍


നിസ്സാരമായ അളവില്‍ ഉണ്ടായിരുന്നാല്‍പ്പോലും കാന്‍സര്‍ ഉണ്ടാക്കാന്‍ തീവ്രശേഷിയുള്ള രാസവസ്തുവാണിത്. കീടനാശിനികളിലും ഗാസോലിന്‍ തുടങ്ങിയ വിഷവസ്തുക്കളിലും പലപ്പോഴും ഇത് ഉപയോഗിക്കപ്പെടുന്നു.


ഹൈഡ്രജന്‍ സയനൈഡ്


പുകയിലപ്പുകയിലെ ഏറ്റവും വീര്യം കൂടിയ വിഷാംശമാണിത്. വിഖ്യാതമായ മരണപ്പുരകളായ ഗ്യാസ് ചേംബറുകളിലും മറ്റും വിഷമായി ഉപയോഗിച്ചിരുന്ന ഈ ഘടകം താരതമ്യേന ചെറിയ അളവിലാണ് സിഗരറ്റിലും മറ്റും കാണുന്നത്. ഇത് ശ്വാസനാളികളിലെ ‘സീലിയ’ എന്നറിയപ്പെടുന്ന ചെറുനാരുകളെ നശിപ്പിക്കുന്നു. ശ്വാസകോശത്തിലേക്ക് പൊടിപടലങ്ങള്‍ പ്രവേശിക്കുന്നത് തടയാനുള്ള ‘സീലിയ’കള്‍ക്ക് കേടുപാട് വരുമ്പോള്‍ ശ്വാസകോശത്തില്‍ വിവിധ വിഷവസ്തുക്കള്‍ പ്രവേശിക്കുന്നു.


ആഴ്സനിക്ക്


കീടനാശിനിയായി ഉപയോഗിക്കുന്ന ഉഗ്രവിഷമാണ് ആഴ്സനിക്ക്.


കാഡ്മിയം


കാര്‍ബാറ്ററികളിലും മറ്റും ഉപയോഗിക്കുന്ന ലോഹമൂലകമാണിത്. കരളിനെയും കിഡ്നിയെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന കാഡ്മിയം ശരീരത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കും.


അമോണിയ


വിവിധതരം ക്ലീനിംഗ് ലായനികളില്‍ കണ്ടുവരുന്ന രാസവസ്തുവാണ് അമോണിയ. പുകയിലയുടെ സ്വാദ് പുകയിലടങ്ങിയ അമോണിയ വര്‍ദ്ധിപ്പിക്കുന്നതായി ഉല്‍പ്പാദകര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ നിക്കോട്ടിന്‍റെ ആഗിരണം വര്‍ധിപ്പിച്ച് പുകയിലയിലേക്ക് അടിമത്വം കൂട്ടുകയാണ് യഥാര്‍ത്ഥത്തില്‍ അമോണിയ ചെയ്യുന്നത്.


ടര്‍പ്പന്റൈയ്ന്‍


പെയിന്റ് തുടച്ചുനീക്കാനും മറ്റും ഉപയോഗിക്കുന്ന വിഷമയമുള്ള രാസവസ്തു.


മീതോപ്രീന്‍


വളര്‍ത്തു മൃഗങ്ങളില്‍ ബാധിക്കുന്ന കൃമികളെ നശിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തു.


അസെറ്റോണ്‍


നെയില്‍പോളിഷ് തുടച്ചുമാറ്റാന്‍ ഉപയോഗിക്കുന്ന രാസവസ്തു.


ലെഡ്


ശരീരവളര്‍ച്ചയെ മുരടിപ്പിക്കാനും തലച്ചോറിനു കേടുപാടുകള്‍ വരുത്തുവാനും ഛര്‍ദ്ദിയുണ്ടാക്കാനും ശേഷിയുള്ള രാസവസ്തു.


പ്രോഷിലിന്‍ഗ്ലൈക്കോള്‍


ഇത് ആന്റിഫ്രീസ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നു. പുകയില വരണ്ടുപോകാതിരിക്കാന്‍ ചേര്‍ക്കുന്നതാണെന്ന് പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ രാസവസ്തു നിക്കൊട്ടിനെ തലച്ചോറിലേക്ക് എത്തിക്കുന്നതില്‍ സഹായിക്കുകയാണ് ചെയ്യുന്നത്.


മേല്‍പ്പറഞ്ഞവ കൂടാതെ ടോളുവിന്‍, ബൂട്ടൈന്‍ തുടങ്ങിയ വിഷവാതകങ്ങളും വിനൈല്‍ ക്ലോറൈഡ്, പോളോമിയം 210 എന്നീ കാന്‍സര്‍ജന്യ ഘടകങ്ങളും ക്രോമിയം എന്ന വിഷാംശമുള്ള മൂലകവും പുകയിലപ്പുകയില്‍ കണ്ടെത്തിയിട്ടുണ്ട്.


പുകവലിമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍


കാന്‍സര്‍:-


നമ്മുടെ നാട്ടില്‍ പുരുഷന്മാരില്‍ 50 ഉം സ്ത്രീകളില്‍ 25 ഉം ശതമാനം കാന്‍സറിന് കാരണം പുകയിലയാണ്. പ്രധാനമായും നാവ്, വായ്‌, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, കരള്‍, വൃക്ക, മൂത്രനാളി, മൂത്രസഞ്ചി, ഗര്‍ഭാശയഗളം എന്നിവിടങ്ങളിലാണ് പുകവലിമൂലം കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത. പുകവലി മൂലം രക്താര്‍ബുദം (ബ്ലഡ്‌ കാന്‍സര്‍) ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സമീപകാലപഠനങ്ങള്‍ തെളിയിക്കുന്നു.


ഹൃദയ-ധമനീവ്യവസ്ഥ


ഹൃദ്രോഗം, രക്തക്കുഴലുകളില്‍ വിള്ളലും വീര്‍ക്കലും, കൈകാലുകളിലേക്ക് രക്തയോട്ടം കുറയല്‍ (പെരിഫെറല്‍ വാസ്കുലാര്‍ ഡിസീസസ്), പക്ഷാഘാതം.


ശ്വാസകോശം


പുകവലിക്കുന്നവര്‍ക്ക് ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്, ക്ഷയരോഗം പിടിപെടാനുള്ള സാധ്യത എന്നിവ പുകവലിക്കാത്തവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ക്ഷയരോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കാരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരേക്കാള്‍ മൂന്നുമുതല്‍ നാലിരട്ടി വരെയാണ്.


വായ്‌


പെരിയോഡോണ്‍ഡൈറ്റിസ്, പല്ലുകളില്‍ പോടുണ്ടാവുക, വായ്നാറ്റം, അണുബാധ, പല്ലുകളില്‍ നിറംമാറ്റം.


പ്രത്യുല്പ്പാദനം


പുകവലി പ്രത്യുല്‍പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരില്‍ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു.

പുകവലിക്കാരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകും. കുഞ്ഞുങ്ങളിലെ അണ്ണാക്കില്‍ വിടവ് (cleft palate) ഉണ്ടാകാനും പുകവലി കാരണമാകാമെന്നു കണ്ടെത്തിയിട്ടുണ്ട്.

മുറിവുകള്‍ ഉണങ്ങുവാനുള്ള ശേഷി കുറയുവാനും തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുവാനും നഖങ്ങളില്‍ നിറവ്യത്യാസമുണ്ടാകുവാനും പുകവലി കാരണമാകുന്നു.

പാന്‍മസാല കവറുകളില്‍ എഴുതിയിരിക്കുന്ന വസ്തുക്കള്‍ക്ക് പുറമേ നിക്കല്‍ മുതലായ ലോഹ വിഷങ്ങള്‍, കീടനാശിനി ഘടകങ്ങള്‍, ചില്ലുപൊടി (Glass പൌഡര്‍) എന്നിവയും പാന്‍മസാലകളില്‍ കണ്ടെത്തിയിട്ടുണ്ട്. വിഷാംശങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ചില്ലുപൊടി കവിളിലും വായുടെ മറ്റു ഭാഗങ്ങളിലും മുറിവുണ്ടാക്കി ഈ വിഷാംശങ്ങള്‍ പെട്ടെന്ന് രക്തത്തില്‍ കലരുന്നതിനും കൂടുതല്‍ മാരകഫലങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.


പുകരഹിത പുകയില


പുകവലിയിലൂടെയല്ലാതെ പുകയില ഉപയോഗിക്കുന്ന രീതിയാണിത്. പുകരഹിത പുകയില പുകയുണ്ടാക്കാത്തതിനാല്‍ അപകടരഹിതമെന്ന് കരുതുന്നത് ശരിയല്ല. മറിച്ച് പുകവലിയേക്കാള്‍ ഹാനികരമാണ് പുകരഹിത പുകയിലയെന്നതാണ് സത്യം. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ‘നാലും കൂട്ടി മുറുക്ക്’, പാന്‍മസാലകള്‍, മൂക്കിപ്പൊടി, എന്നിങ്ങനെ വിവിധ തരത്തിലാണ് പുകരഹിത പുകയിലയുടെ ഉപയോഗം.


പാന്‍മസാല


പുകയില, പാക്ക്, പെരുംജീരകം, ചുണ്ണാമ്പ്, ;അക്കേഷ്യ കാറ്റിചു’ എന്നറിയപ്പെടുന്ന കൊന്നമരത്തില്‍ നിന്നെടുക്കുന്ന ഒരുതരം പശ എന്നിവ ചേര്‍ത്താണ് മിക്ക പാന്‍മസാലകളും നിര്‍മ്മിക്കുന്നത്. ഇതുകൂടാതെ മണത്തിനും രുചിക്കുമായി വിവിധതരം സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും പാന്‍മസാലകളില്‍ ചേര്‍ക്കാറുണ്ട്. ഫോര്‍മാല്‍ഡിഹൈഡ്, ലെഡ്, കാഡ്മിയം, നൈട്രോളമീനുകള്‍, നൈട്രോ-അമിനോ അമ്ലങ്ങള്‍, ലാക്ടോനുകള്‍ എന്നീ വിഷവസ്തുക്കളും പാന്‍മസാലകളില്‍ കണ്ടുവരുന്നു. പാക്കിലടങ്ങിയിരിക്കുന്ന അരീക്കൊളിന്‍ എന്ന വിഷാംശം വായിലും തൊണ്ടയിലും കാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്.


പുകവലി നിര്‍ത്തിയാലുള്ള ഗുണങ്ങള്‍


20 മിനിട്ടിനുള്ളില്‍


രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാകും.


8 മണിക്കൂറിനുള്ളില്‍


കാര്‍ബണ്‍ മോണോക്സൈഡിന്‍റെ തോത് കുറയുന്നു.

രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ ഗതിയിലേക്ക് എത്തുന്നു.

2 ദിവസത്തിനുള്ളില്‍


ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

മണവും രുചിയും തിരിച്ചറിയുവാനുള്ള കഴിവ് മെച്ചപ്പെടുന്നു.

2-4 ദിവസത്തിനുള്ളില്‍


ശ്വാസനാളികള്‍ അയയുകയും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യുന്നതുവഴി ശ്വാസോച്ഛ്വാസം മെച്ചപ്പെടുന്നു.


2 ആഴ്ച മുതല്‍ 3 മാസത്തിനകം


രക്തയോട്ടം മെച്ചപ്പെടും

6 മാസത്തിനുള്ളില്‍


സൈനസ്സുകളുടെ അടവ്, ചുമ, ശ്വാസതടസ്സം എന്നിവ കുറയുന്നു.

ശ്വാസകോശം ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നു.

1 വര്‍ഷത്തിനുള്ളില്‍


ഹൃദ്രോഗസാധ്യത സാധാരണ പുകവലിക്കാരുടെതിനേക്കാള്‍ പകുതിയായി കുറയുന്നു.


5 വര്‍ഷത്തിനുള്ളില്‍


പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കുറയുന്നു.


10 വര്‍ഷത്തിനുള്ളില്‍


ശ്വാസകോശാര്‍ബുദത്തില്‍ നിന്നും മരണം സംഭവിക്കാനുള്ള സാധ്യത കുറയുന്നു.

വായ്‌, തൊണ്ട, അന്നനാളം, കിഡ്നി, മൂത്രസഞ്ചി, പാന്‍ക്രിയാസ് എന്നിവയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുന്നു.

15 വര്‍ഷത്തിനുള്ളില്‍


ഹൃദ്രോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കാത്തവരുടെതിന് തുല്യമാകുന്നു.

പുകരഹിത പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍


അകാല മരണം


പുകരഹിത പുകയില ഉപയോഗിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണം വരിക്കാന്‍ സാധ്യത കൂടുതലാണ്.


കാന്‍സര്‍


വായ്ക്കുള്ളില്‍ കാന്‍സര്‍ ബാധിക്കുന്നവരില്‍ ലോകത്തില്‍ മൂന്നില്‍ രണ്ടുഭാഗം ഇന്ത്യക്കാരാണ്. നമ്മുടെ നാട്ടില്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍ വായിലെ കാന്‍സറാണ്. ഇവയില്‍ ഭൂരിഭാഗവും പുകയിലയുടെ ഉപയോഗം മൂലമാണ് ഉണ്ടാകുന്നത്. അന്നനാളം, പാന്‍ക്രിയാസ് എന്നിവിടങ്ങളിലും പുകരഹിത പുകയിലമൂലം കാന്‍സറുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്.


മറ്റ് ആരോഗ്യപ്രശ്നങ്ങള്‍


ഹൃദ്രോഗം

ക്രോണിക് ബ്രോങ്കൈറ്റിസ്

ഗര്‍ഭസ്ഥ ശിശുമരണം

ജനന സമയത്ത് കുഞ്ഞിന് തൂക്കംകുറവ്

പ്രത്യുല്‍പാദനശേഷി കുറയല്‍ (പ്രത്യേകിച്ചും പുരുഷന്മാരില്‍)

മുറിവുണങ്ങാന്‍ കാലതാമസം

സബ് മ്യൂക്കസ് ഫൈബ്രോസിട്, ല്യൂക്കോപ്ലാക്കിയ മുതലായവ

വായ്ക്കുള്ളിലെ അണുബാധയും മോണരോഗങ്ങളും

കാന്‍സര്‍ മുന്നോടികളായ അവസ്ഥകള്‍

നിഷ്ക്രിയ പുകവലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍


ഇന്ത്യന്‍ ജനതയുടെ 52% പേര്‍ വീടുകളിലും 29% പേര്‍ പൊതുസ്ഥലങ്ങളിലും വച്ച് നിഷ്ക്രിയ പുകവലിക്ക് വിധേയരാകുന്നു എന്നാണ് കണക്ക്.


നിഷ്ക്രിയ പുകവലി മുതിര്‍ന്നവരില്‍ ശ്വാസകോശ കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. നിഷ്ക്രിയ പുകവലി മൂലം ലിംഫോമ, ബ്ലഡ്‌ കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ നിഷ്ക്രിയ പുകവലി മൂലം ശ്വാസകോശത്തിന്‍റെ വളര്‍ച്ചയില്‍ മുരടിപ്പ്, ശ്വാസകോശരോഗങ്ങള്‍ (അണുബാധ, ശ്വാസതടസ്സം, ആസ്ത്മയുടെ തീവ്രത വര്‍ധിക്കുക), ചെവിക്കുള്ളിലെ രോഗങ്ങള്‍, സഡന്‍ ഇന്ഫന്റ്റ് ഡെത്ത് സിന്‍ഡ്രോം എന്നിവയുണ്ടാകുന്നു.


പുകയില സമ്പര്‍ക്കം


(Third Hand Smoke)


ബീഡിയും സിഗരറ്റും വലിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന കുറ്റികളും പുകയിലയുടെ ചാരവും അപകടകാരികളാണ്. കുഞ്ഞുങ്ങളും മറ്റും സിഗരറ്റ് കുറ്റികളും ചാരവുമായൊക്കെ സമ്പര്‍ക്കത്തിനിടവരുമ്പോള്‍ പുകയിലയുടെ വിഷാംശങ്ങള്‍ ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Third Hand Smoke എന്നാണ് അറിയപ്പെടുന്നത്.


പുകയില വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍


ഗ്രീന്‍ ടുബാക്കോ രോഗം


പുകയില കൃഷിയിലും പുകയിലയുടെ പാകപ്പെടുത്തലിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന രോഗമാണിത്. ചര്‍മ്മത്തിലൂടെ നിക്കോട്ടിന്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് രോഗകാരണം. ഓക്കാനം, ഛര്‍ദ്ദി, തലകറക്കം മുതലായവയാണ് രോഗലക്ഷണങ്ങള്‍.


ശ്വാസകോശ രോഗങ്ങള്‍


പുകയിലപ്പൊടി സ്ഥിരമായി ശ്വസിക്കുന്നതും ചര്‍മ്മത്തിലൂടെ നിക്കോട്ടിന്‍ ആഗിരണം ചെയ്യപ്പെടുന്നതും മൂലം പുകയില വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ സ്ഥിരമായി ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. ഇക്കൂട്ടരില്‍ ക്ഷയരോഗവും കൂടുതലായി കണ്ടുവരാറുണ്ട്.


ത്വക്ക് രോഗങ്ങള്‍

പേശീവലിവും എല്ലുകള്‍ക്ക് തേയ്മാനവും

പുകയിലയും ക്ഷയരോഗവും


പുകയിലയുടെ ഉപയോഗം ശ്വാസകോശ പ്രതലത്തില്‍ കേടുവരുത്തുകയും ശ്വാസകോശത്തിന് പ്രകൃത്യാലുള്ള പ്രതിരോധശേഷിയെ കാര്യമായ തോതില്‍ കുറയ്ക്കുകയും ചെയ്യുന്നു. തന്മൂലം ക്ഷയരോഗ സാധ്യതയില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നു.


ക്ഷയരോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

ക്ഷയരോഗത്തിന്‍റെ തീവ്രത കൂടുകയും ചികിത്സയിലുള്ള രോഗശമനം ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ക്ഷയരോഗം വന്നവര്‍ പുകവലി തുടരുന്ന പക്ഷം അവരില്‍ നിന്നും ക്ഷയരോഗം മറ്റുള്ളവര്‍ക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

ക്ഷയരോഗത്തിന് സാധാരണ ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലിക്കാതെ വരുന്നു. ക്ഷയരോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത കൂടുന്നു.

പുകവലിക്കുന്നവരില്‍ ക്ഷയരോഗമുണ്ടാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്. ക്ഷയരോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ നാലിരട്ടി വരെ കൂടുതലാണ്.

പുകയില മൂലമുള്ള പാരിസ്ഥിതിക പ

f698f1dc_617112_12
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal