മില്ലറ്റ് കൃഷിക്ക് വടകരയിൽ വൻ വിജയസാധ്യത ; മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു

മില്ലറ്റ് കൃഷിക്ക് വടകരയിൽ വൻ വിജയസാധ്യത ; മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു
മില്ലറ്റ് കൃഷിക്ക് വടകരയിൽ വൻ വിജയസാധ്യത ; മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു
Share  
2024 Apr 10, 07:19 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മില്ലറ്റ് കൃഷിക്ക് വടകരയിൽ വൻ വിജയസാധ്യത ; മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു

വടകര : ഹരിത കേരളം മിഷൻ,മില്ലറ്റ് മിഷൻ,കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വടകര നഗരസഭ  പഴങ്കാവിലെ പള്ളിയെരഞ്ഞി പ്രദേശത്ത്നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി.

 

3c4603a3-bb28-4718-9e21-42380d78b149

വടകര നഗരസഭ ഏറ്റെടുത്ത നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായാണ് മില്ലറ്റ് കൃഷി ആരംഭിച്ചത്.

കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് ആണ് കഴിഞ്ഞ ഡിസംബറിൽ പദ്ധതി ഉദ്ഘാടനം നടത്തിയത്. 

 മില്ലറ്റ് കൃഷി നടത്തിയ കർഷക കൂട്ടായ്മ അംഗങ്ങളായ പി പി ബാലകൃഷ്ണൻ, വി. പി. ശശി, ബാബു മാണിക്കോത്ത്, ജയചന്ദ്രൻ തോട്ടത്തിൽ,വിനോദൻ പി, സരീഷ് കെ, വടകര നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, മില്ലറ്റ് മിഷൻ പ്രതിനിധി സനേഷ് കുമാർ,ദാമോദരൻ നായർ നേറംവെളളി, എം. വിജയൻ,അജിതാ ബാബു , ബിന്ദു ശശി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


211fdcd1-a5cb-48aa-975a-8185973b7e8e

ജോവർ,ബാജ്റ എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. നെൽകൃഷിക്കുള്ളതിനേക്കാൾ ജലസേചനവും സാമ്പത്തിക ചെലവും മില്ലറ്റ് കൃഷിക്ക് കുറവാണ്.കൂടാതെ അന്തരീക്ഷത്തിലെ കാർബണിനെ കൂടുതലായി ആഗിരണം ചെയ്യാനുള്ള കഴിവും മില്ലറ്റിനുണ്ട്.ഈ സാധ്യതകൾ പരിഗണിച്ചുകൊണ്ടാണ് നഗരസഭ പരീക്ഷണാടിസ്ഥാനത്തിൽ മില്ലറ്റ് കൃഷി ആരംഭിച്ചത്.


 

a2eab613-1337-4524-a0c1-2d34e66ac0f2

മറ്റു ചില വാർഡുകളിലും മില്ലറ്റ് കൃഷി ആരംഭിച്ചിട്ടുണ്ടെങ്കിലും വിത്തിന്റെ ഗുണമേന്മ കുറഞ്ഞതിനാലും കൃഷിയിറക്കാൻ വൈകിയതിനാലും അവിടങ്ങളിൽ കാര്യമായ രീതിയിൽ കൃഷി തുടരാൻ കഴിഞ്ഞില്ല. മില്ലറ്റ് കൃഷിയുടെ വിജയസാധ്യത കണ്ടെത്തി മുഴുവൻ തരിശു പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു.



4450b5d5-ba24-49f7-a9fb-5dba71e18e9d

ഇതിനായി ഒരുലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വരുന്ന ഒക്ടോബർ മാസം വിപുലമായ രീതിയിൽ മില്ലറ്റ് കൃഷിയിറക്കും.

ചെറുധാന്യങ്ങള്‍ ഇനിയത്ര ചെറുതല്ല...! മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


എന്താണ് മില്ലറ്റുകള്‍?


നെല്ല്, ഗോതമ്പ്, ചോളം എന്നീ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വര്‍ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. ജോവര്‍ (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്‍. ഇവ പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയെക്കൂടെ മാലി, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളാണ് മില്ലറ്റുകളുടെ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണ് മില്ലറ്റുകളുടെ പ്രധാന ഉത്പാദനമേഖല. ഇവയില്‍ തന്നെ ബജ്‌റ, മണിച്ചോളം, റാഗി എന്നിയവയാണ് ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്.





0ca34723-374c-4796-a9d8-c111f43cf60c

വരള്‍ച്ച പോലുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കൃഷിയെ സാരമായി ബാധിക്കുമെങ്കിലും ഇതിനേയും അതിജീവിക്കുന്നവയാണ് മില്ലറ്റ് കൃഷി. വളരെ കുറച്ച് വെള്ളം മാത്രമേ ഇവയ്ക്ക് ആവശ്യമായിട്ടുള്ളൂ. കേരളത്തിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞാല്‍ അവിടെ മില്ലറ്റുകള്‍ കൃഷി ചെയ്യാം. വെള്ളം വേണ്ടെന്നു മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് വിളവെടുപ്പ് നടത്തുകയും ചെയ്യാം. 70-90 ദിവസം വരെയാണ് മില്ലറ്റ് കൃഷിക്ക് വേണ്ടത്.

ആസാധ്യതകളിലേക്കൊന്നും നാം ഇതുവരെ കടന്നിട്ടില്ലെന്നതാണ് വസ്തുത.


28f17d55-d49c-4a7f-a6a8-0b63303dbcfc

മില്ലറ്റുകൾ ! അറിയേണ്ടതും അറിയാതെപോയതും .....

' ഗതികെട്ടാൽ ചാമയും തിന്നും ''-ഭാഷയിൽ അങ്ങിനെയൊരു ചൊല്ലുണ്ട് .

പട്ടിണിയും കഷ്ട്ടപ്പാടുകളും നിറഞ്ഞ കാലഘട്ടങ്ങളിൽ ഭാരതത്തിലെ അവശസമൂഹത്തിലെ ജനങ്ങൾ ജീവൻ സംരക്ഷിച്ചത് താളും തകരയും തിന്നും ചാമക്കഞ്ഞി കുടിച്ചുമെന്നായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത ചരിത്രസത്യം .

തിനയും ചാമയും പ്രണയക്കുരുവികളുടെയും മറ്റു പക്ഷികളുടെയും ഇഷ്ടഭക്ഷണം മാത്രമാണെന്നാവാം ഒരുപക്ഷെ നമ്മുടെ യുവതലമുറ ധരിച്ചുവെച്ചത് .


തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://malayalam.krishijagran.com/health-herbs/millet-how-is-it-how-it-looks/


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal