കാട്ടുകൈതയുടെ ഔഷധ വീര്യം ; അനുഭവ സാക്ഷ്യവുമായി രാജേഷ് വൈഭവ്

കാട്ടുകൈതയുടെ ഔഷധ വീര്യം ; അനുഭവ സാക്ഷ്യവുമായി രാജേഷ് വൈഭവ്
കാട്ടുകൈതയുടെ ഔഷധ വീര്യം ; അനുഭവ സാക്ഷ്യവുമായി രാജേഷ് വൈഭവ്
Share  
2024 Mar 13, 05:43 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഭ്രാന്തിളകി നായയുടെ കടിയേറ്റ രോഗിയെപ്പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞ അത്യത്ഭുതകരമായ ഔഷധവീര്യമുള്ള കാട്ടുകൈത എന്നപേരിലറിയപ്പെടുന്ന ചെടി വാർത്താവിശേഷങ്ങളിൽ താരപ്പൊലിമയോടെ നിറഞ്ഞുനിൽക്കുന്നു .


ചോമ്പാല കേന്ദ്രമായിപ്രവർത്തിച്ചുവരുന്ന കേരളത്തിലെ പ്രമുഖ ആയുർവ്വേദ ഗവേഷണകേന്ദ്രവും ചികിത്സാകേന്ദ്രവുമായ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലാണ് ഈ അടുത്തദിവം ഈ ചെടി എത്തിയിരിക്കുന്നത് .

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ആർട് ഓഫ് ലിവിംഗ് സീനിയർ പരിശീലകനുമായു വടകര സ്വദേശി രതീഷ് നിലാതിയിലാണ് ഈ ഔഷധചെടി മൈസൂരിൽ നിന്നും കൊണ്ടുവന്നത് .

ബാംഗ്ളൂരിലെ ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ ആസ്ഥാനത്തിന്റെ പരിസരപ്രദേശങ്ങളിൽ ഈ ചെടി സുലഭമായുണ്ടെന്ന് രതീഷ് പറഞ്ഞു .

 

മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ

ടി .ശ്രീനിവാസൻ ,വൈസ് ചെയർമാൻ കെ .ഗീത,സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയറക്റ്റർ ഡോ .പി . കെ.സുബ്രഹ്മണ്യൻ ,അഡ്വ .ലതിക ശ്രീനിവാസൻ ,ഒ .എ ലക്ഷ്‌മി ടീച്ചർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ വിശിഷ്ടാതിഥിയെ വരവേൽക്കുന്ന തരത്തിലായിരുന്നു രതീഷ് നിലാതിയിൽ നിന്നും ഈ ചെടിയെ ചടങ്ങിൽ ഏറ്റുവാങ്ങിയത്  

.

കോഴിക്കോട് തൊണ്ടയാട് സ്വദേശി ശിവരാമൻ വൈദ്യരിൽ നിന്നുമാണത്രെ രതീഷ് നിലാതിയിൽ  ഈ ഔഷധ ചെടിയെക്കുറിച്ച് ആദ്യമായറിഞ്ഞത്. ശിവരാമൻ വൈദ്യർ ഇന്നില്ല .

ഇതിന്റെ ഇലയുടെ നീരും തേനും ഓരോസ്പൂൺ വീതം ചേർത്ത് ഒരു ദിവസം രണ്ടു നേരം നാല് ദിവസം നൽകണം എന്നതാണ് ചികിത്സ എന്നറിയുന്നു . 

ഭ്രാന്തൻ നായയുടെ കടിയേറ്റ വ്യക്തിക്ക് ഏതെങ്കിലും കാരണവശാൽ റാബീസ് വാക്സിൻ എടുക്കുവാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇത് പ്രയോഗിച്ചു നോക്കാവുന്നതാണ് .റാബീസ് വാക്സിൻ എടുക്കരുത് എന്നർത്ഥമാക്കരുത് .

കാട്ടുകൈത എന്നപേരിലും അറിയപ്പെടുന്ന ഈ ചെടിയുടെ ഇലകൾ ഇളം നീലവർണ്ണഛായയുള്ളതും  ദൃഢമാർന്നതും ഇലകളുടെ മുകളറ്റത്ത് കൂർത്തുനേർത്ത സൂചിമുനപോലുള്ള മുള്ളുകളുള്ളതുമാണ് .

പോയകാലങ്ങളിൽ ഇതിന്റെ തണ്ട് ചതച്ചെടുത്ത നാരുകൾകൊണ്ട് ബ്രഷിനുപകരം ചുണ്ണാമ്പ് പൂശാൻ ഉപയോഗിച്ചിരുന്നതായും അറിയുന്നു .

 Agave americana എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന കാട്ടുകൈതകൾ പല ഇനങ്ങളിലായുണ്ട് .


വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ രാജേഷ് വൈഭവിന്റെ ആവശ്യപ്രകാരം ഒരു വീട്ടമ്മയ്ക്ക് വേണ്ടി രതീഷ് ഈ മരുന്ന് നൽകിയിരുന്നതായും ശുഭകരമായ ഫലപ്രാപ്‌തി ഉണ്ടായതായും അറിയുന്നു .


രാജേഷ് വൈഭവിൻറെ അടുത്ത സുഹൃത്തും പയ്യന്നൂരിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായി പ്രവർത്തിച്ചിരുന്ന ബാലൻ രതീഷിനെ ഇടക്കാലത്ത് വിളിക്കുകയുണ്ടായി .

രാജേഷ് വൈഭവിൻറെ അച്ഛന്റെ സഹോദരന്റെ മകൾ വീട്ടിൽ ഓമനിച്ച് വളർത്തുന്ന പൊമറേനിയൻ പട്ടി അവരെ കടിച്ചതായും അടുത്ത ദിവസംതന്നെ വീട്ടിലെ കുട്ടികളെയും ഇതേ പട്ടി കടിച്ചതായും ഒരാഴ്ച്ചക്കകം പട്ടിചത്തുപോവുകയുമുണ്ടായ വിവരം ഫോണിൽ പറയുകയുണ്ടായി .

ആനിലയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പട്ടിയ്ക്ക് പേ ബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടതോടെ വീട്ടുകാർ വെപ്രാളപ്പെടുകയുമുണ്ടായി .

ഭാഗ്യത്തിന് കുട്ടികൾ വാക്സിനെടുത്തിരുന്നു ,

എന്നാൽ വാക്സിനെടുക്കാതിരുന്ന വീട്ടമ്മയുടെ കാര്യത്തിനായാണ് രതീഷ് നിലാതിയിലിന്റെ സഹായമുണ്ടായത് .

ശിവരാമൻ വൈദ്യരിൽ നിന്നും മനസ്സിലാക്കിയ കാട്ടു കൈതയുടെ ഔഷധപ്രയോഗം രതീഷ് രാജേഷ് വൈഭവിന് കൈമാറി .


പട്ടിയുടെ കടിയേറ്റ സ്ത്രീ ആപത്തില്ലാതെ രക്ഷപ്പെടുകയുമുണ്ടായ വിവരം കൃതജ്ഞതാനിര്ഭരമായ മനസ്സോടെ രാജേഷ് വൈഭവ് വ്യക്തമാക്കി .


ബാംഗ്ളൂർ നിംഹാൻസിൽ ഈ മരുന്നിന്റെ വിവരം ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ശിവരാമൻ വൈദ്യർക്ക് നേരത്തെ പാറ്റന്റ് ലഭിച്ചതെന്നും അറിയുന്നു .

രാജേഷ് വൈഭവിന്റെ ഓഡിയോ ക്ലിപ്പ് കൂടി വാർത്തയ്‌ക്കൊപ്പം നൽകുന്നു .ആയുർവേദത്തിന്റെ സിദ്ധാന്തവും പ്രയോഗവും കപടശാസ്ത്രപരമാണെന്ന വാദിക്കുന്നവർക്ക് നേരെയുള്ള വിരൽ ചൂണ്ടൽകൂടിയാണ് ഇത്തരം ചില നേരറിവുകൾ . വാർത്താസ്ഥിരീകരണത്തിന് : രാജേഷ് വൈഭവ് 9497449501, രതീഷ് നിലാതിയിൽ 8921279355

ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓഡിയോ കേട്ടാലും 

 

https://www.youtube.com/watch?v=8yrf3j9Po3M

cover1
revised-2_1710323961

ചോമ്പാലയിലെ ഔഷധസസ്യ

 പ്രചാരകന് ദേശീയ പുരസ്കാരം

വാർത്ത വിശദമായി വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്താലും 


  https://mediafacekerala.com/health/4251


     

8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal