അടുക്കളയിലേക്ക് എത്തുന്നത് പഴകിയ മത്സ്യം; പൂച്ച പോലും മണത്തു നോക്കുന്നില്ല

അടുക്കളയിലേക്ക് എത്തുന്നത് പഴകിയ മത്സ്യം; പൂച്ച പോലും മണത്തു നോക്കുന്നില്ല
അടുക്കളയിലേക്ക് എത്തുന്നത് പഴകിയ മത്സ്യം; പൂച്ച പോലും മണത്തു നോക്കുന്നില്ല
Share  
2024 Mar 10, 03:43 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കൊടുങ്ങല്ലൂർ ∙ തീരദേശത്തു മത്സ്യ വിൽപന കേന്ദ്രങ്ങളിലേക്കു പഴകിയ മത്സ്യം എത്തിക്കുന്ന സംഘം വീണ്ടും രംഗത്ത്. ഫിഷറീസ് വകുപ്പിന്റെ പരിശോധന നിലച്ചതോടെ തീരദേശത്തും പട്ടണത്തിലും വിവിധ മത്സ്യ വിൽപന കേന്ദ്രങ്ങളിൽ പഴകിയ മത്സ്യം വിൽപന തകൃതിയായി തുടരുകയാണ്. ഒറ്റ നോട്ടത്തിൽ പഴക്കം തോന്നിപ്പിക്കാത്ത മത്സ്യമാണ് വിൽപന. ചെറുകിട വ്യാപാരികൾക്കു പൊടുന്നനെ മത്സ്യത്തിന്റെ പഴക്കം കണ്ടെത്താനും കഴിയില്ല.


ദിവസങ്ങളോളം ഐസ് ഇട്ടതും ഫോർമലിൻ കലർത്തിയതുമായ മത്സ്യമാണ് ഇവിടേക്ക് എത്തുന്നതെന്നു സൂചനയുണ്ട്. മീൻ പാചകം ചെയ്യുമ്പോൾ തന്നെ വ്യത്യാസം അനുഭവപ്പെടുമെന്നു വീട്ടമ്മമാർ പറയുന്നു. പതിവിലും വ്യത്യസ്തമായി മീൻ വീർക്കുന്ന അവസ്ഥയുണ്ട്. വേവാതെ കിടക്കുന്നതും പതിവാണ്. ഈ മീൻ പൂച്ച പോലും മണത്തു നോക്കാറില്ലത്രെ.


കേരളത്തിലെ വിവിധ ഹാർബറുകളിൽ നിന്ന് എത്തിയതെന്ന വ്യാജേന തിരുത, പ്രായൽ, കേര, അയല, പിലോപ്പയ, ചൂര, അറക്ക എന്നീ മത്സ്യമാണ് മംഗലാപുരം ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ നിന്നു എത്തിക്കുന്നത്. മത്സ്യത്തിന്റെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ചാണ് കേര പോലുള്ള മത്സ്യം വിൽക്കുന്നത്.പുലർച്ചെ 1 നും 4 നും ഇടയിൽ പതിവായി അഴീക്കോട് ജെട്ടിയിൽ മത്സ്യം എത്തിക്കാറുണ്ട്. റെയ്ഡ് സജീവമായപ്പോൾ സംഘം ഇവിടെ നിന്നു മാറി കൊടുങ്ങല്ലൂരിൽ ബൈപാസിൽ വിവിധ കേന്ദ്രങ്ങളിലായി. ചില പ്രാദേശിക ഏജന്റുമാരുടെ പിന്തുണയും ഇവർക്കുണ്ട്.

വാർത്ത കടപ്പാട് :മനോരമ 

fish

മീൻ വേവില്ല പകരം വീർക്കും,

പൂച്ചയ്‌ക്ക് പോലും വേണ്ട';

അടുക്കളയിലേക്ക് എത്തുന്നത്

വിഷം പുരട്ടിയ പഴകിയ മത്സ്യം

തീരദേശത്തെ മത്സ്യവിൽപ്പന കേന്ദ്രങ്ങളിലേക്ക് പഴകിയ മത്സ്യം എത്തിക്കുന്ന സംഘം വീണ്ടും രംഗത്ത്. ഫിഷറീസ് വകുപ്പിന്റെ പരിശോധന നിലച്ചതിന് പിന്നാലെ തീരദേശത്തും പട്ടണത്തിലും വിവിധ മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും പഴകിയ മത്സ്യവിൽപ്പന തുടരുകയാണ്. ഒറ്റ നോട്ടത്തിൽ പഴകിയതാണെന്ന് ഇവ കണ്ടാൽ തോന്നുകയുമില്ല. ചെറുകിട വ്യാപാരികൾക്ക് ഇത് കണ്ടാൽ പെട്ടെന്ന് ചീത്തയായതാണോ എന്ന് തിരിച്ചറിയാനും സാധിക്കില്ല.ദിവസങ്ങളോളം ഐസ് ഇട്ടതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യങ്ങളാണ് ഇവിടേക്ക് എത്തുന്നതെന്ന് സൂചനയുണ്ട്. മീൻ പാചകം ചെയ്യുമ്പോഴാണ് വ്യത്യാസം മനസിലാകുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. പതിവിലും വ്യത്യസ്തമായി മീൻ വീർക്കുന്ന അവസ്ഥയുണ്ട്. വേവാതിരിക്കുന്നതും പതിവാണ്. ഈ മീൻ പൂച്ച പോലും മണത്തു നോക്കാറില്ലെന്നാണ് ഇവർ പറയുന്നത്.സംസ്ഥാനത്തെ വിവിധ ഹാർബറുകളിൽ നിന്ന് എത്തിയതെന്ന വ്യാജേന തിരുത, പ്രായൽ, കേര, അയല, പിലോപ്പയ, ചൂര, അറക്ക, എന്നീ മത്സ്യങ്ങളാണ് മംഗലാപുരം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്നത്. മീനിന്റെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ചാണ് കേര പോലുള്ള മത്സ്യം വിൽക്കുന്നത്. പുലർച്ചെ ഒന്നിനും നാലിനും ഇടയിൽ പതിവായി അഴീക്കോട് ജെട്ടിയിൽ മത്സ്യം എത്തിക്കാറുണ്ട്. പരിശോധന ആരംഭിച്ചതോടെ സംഘം ഇവിടെ നിന്ന് മാറി കൊടുങ്ങല്ലൂർ ബൈപാസിൽ വിവിധ കേന്ദ്രങ്ങളിലായി. ചില പ്രാദേശിക ഏജന്റുമാരുടെ പിന്തുണയും ഇവർക്കുണ്ട്.

ചിത്രം പ്രതീകാത്മകം 

വാർത്ത :കടപ്പാട് :കേരളകൗമുദി 

unnamed

പഴകിയ മത്സ്യം വില്പന

വീണ്ടും വ്യാപകമാകുന്നു

കോട്ടയം . ജില്ലയിൽ വീണ്ടും പഴകിയ മത്സ്യങ്ങളുടെ വില്പന വ്യാപകമാകുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ് ഇവ. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസവസ്തുക്കൾ കലർത്തി എത്തുന്നത്.ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയിൽ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും വീട്ടമ്മമാർ പറയുന്നു.

കഴിഞ്ഞ ദിവസം സംക്രാന്തി സ്വദേശിയായ യുവാവ് ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യം വീട്ടിലെത്തി മുറിച്ചു നോക്കിയപ്പോഴാണ് പുഴുവരിച്ച് മുട്ടയിട്ട നിലയിലായിരുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ടായിരുന്നു. രണ്ട് മാസം മുൻപ് കൊച്ചിയിൽ നിന്ന് ടൺ കണക്കിന് പഴകിയ മത്സ്യം കണ്ടെയ്‌നറിൽ നിന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏറ്റുമാനൂരിലെ മത്സ്യമാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ജില്ലയിലെ പ്രധാന മാർക്കറ്റുകളിലൊന്നാണ് ആധുനിക രീതിയിൽ നിർമ്മിച്ച ഏറ്റുമാനൂർ മത്സ്യ മാർക്കറ്റ്. കോട്ടയം, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി, പായിപ്പാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റുകൾ.

പഴകിയ മീനുകൾ തിരിച്ചറിയാം

പുതിയ മീനിന്റെ മാംസം ഉറച്ചതും തിളക്കമുള്ളതുമാവും. ഫ്രഷ് ആണെങ്കിൽ അധികം ദുർഗന്ധം അനുഭവപ്പെടില്ല. അമോണിയയുടെ ഗന്ധവും ഉണ്ടാകില്ല. ഫ്രഷ് മീനുകൾക്ക് കണ്ണിൽ തിളക്കം ഉണ്ടാകും. രാസവസ്തുക്കൾ ചേർത്തതിന് കണ്ണിൽ നീലനിറമായിരിക്കും. ചെകിളകൾ നനഞ്ഞതും ചുവപ്പു നിറത്തിലും ആണെങ്കിൽ ഫ്രഷ് ആണ്. മുറിച്ചു നൽകുന്ന മീനിന് ഈർപ്പം ഉണ്ടോയെന്ന് പരിശോധിക്കണം. മീനിന് തവിട്ടുനിറവും അറ്റത്ത് മഞ്ഞനിറവും ഉണ്ടെങ്കിൽ പഴയതാണ്. വലിയ മീൻ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

പരിശോധന വഴിപാട്

സർക്കാരിന്റെ മത്സ്യ ഫെഡിന്റെ മത്സ്യ സ്റ്റാളുകളിലും ഗുണനിലവാരമില്ലാത്ത മത്സ്യവില്പന സജീവമാണ്. വഞ്ചിയിൽനിന്ന് അടുക്കളയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മത്സ്യഫെഡിന്റെ വിപണനശാലകളും അന്യസംസ്ഥാന മത്സ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഹാർബറുകളിൽനിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്ന് നേരിട്ട് അതാത് ദിവസത്തെ മീനുകൾ വിപണന കേന്ദ്രങ്ങൾ വഴിയെത്തിച്ച് വില്പന നടത്തുന്നതായിരുന്നു വഞ്ചിയിൽ നിന്ന് അടുക്കളയിലേക്ക് പദ്ധതി. ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്. പ്രധാന മാർക്കറ്റുകൾ മാത്രം കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനകൾ നടത്തുന്നത്. ഇവയും പേരിൽ മാത്രമായി ഒതുങ്ങുന്നു

രൂക്ഷമായ ദുര്‍ഗന്ധം; പാലക്കാട് 75 കിലോ പഴകിയ മത്സ്യം പിടികൂടി

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് മാര്‍ക്കറ്റില്‍ നിന്നും 75 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് തത്സമയം മൊബൈല്‍ ലാബില്‍ പരിശോധിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ച എറണാകുളം മരടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നറുകളില്‍ നിന്ന് പുഴുവരിച്ച മീന്‍ പിടികൂടിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീന്‍ കണ്ടെത്തിയത്. വിവാദമായതോടെ ആന്ധ്രാപ്രദേശില്‍ നിന്ന് മീന്‍ കൊണ്ടുവന്ന ഡ്രൈവര്‍മാര്‍ സ്ഥലത്ത് നിന്ന് മുങ്ങി.

മരടില്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാര്‍ കണ്ടെയ്‌നര്‍ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്‌നറുകളില്‍ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്.

ചീഞ്ഞ മീനില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുര്‍ഗന്ധവുമുണ്ടായി. ഒരു കണ്ടെയ്‌നറില്‍ 100 പെട്ടി മീനും മറ്റൊന്നില്‍ 64 പെട്ടി മീനുമാണുള്ളത്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ മീനിന്റെ സാന്പിള്‍ പരിശോധനയ്‌ക്കെടുത്തു.

maxresdefault

ഫോർമലിൻ ചേർത്ത മത്സ്യം കഴിച്ചാൽ?

മീൻ ദീർഘകാലം കേടാകാതെ സൂക്ഷിക്കുന്നതിനു സഹായിക്കുന്ന രാസപദാർഥങ്ങളാണ് ഫോർമലിൻ, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ െഎസിലാണു ചേർക്കുന്നത്. െഎസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും ഇതു കാരണമാകാം.


ദഹനേന്ദ്രിയ വ്യവസ്ഥ. കരൾ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമലിൻ തകരാറുണ്ടാക്കുന്നു. ആ‍ന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീർവീക്കമാണ് പെരിറ്റേ‍ാണൈറ്റിസ്. ഫോർമലിൻ പെര‍ിറ്റോണൈറ്റിസിനും കാരണമാകുന്നു.


ഇന്ന് ആശുപത്രികളിൽ വൃക്കത്തകരാറ‍ുകളുമായി എത്തുന്നവരുടെ എണ്ണം വളരെ കൂടുതലായി കാണാം. ഇവരിൽ കുറച്ചു പേരിലെങ്കിലും വൃക്കത്തകരാറിനു കാരണമാകുന്നത് ഫോർമലിൻ കലർന്ന മ‍ീൻ പതിവായി കഴിക്കുന്നതാണോ എന്നു സംശയിക്കേണ്ടതുണ്ട്. അതിനാൽ മീൻ ഭക്ഷ്യയോഗ്യമോ എന്നതിനെക്കുറിച്ച് നാം ഏറെ ജാഗരൂകരാകണം.


ഫോർമലിൻ പോകില്ല


ഒരു ബക്കറ്റ് വെള്ളത്തിൽ, ഒരു ചെറിയ ഗ്ലാസ് ഫോർമലിൻ ചേർത്ത് നേർപ്പിച്ചെടുത്താൽ അതിൽ 250 കി.ഗ്രാം മ‍ീൻ നാലു ദിവസം സംസ്കരിച്ചു സൂക്ഷിക്കാമെന്നതാണു സത്യം. െഎസ് ഇടുമ്പോൾ കൂടുതൽ സ്ഥലം വേണ്ടിവരുമെന്നു മാത്രമല്ല, ചെലവും കൂടുതലാണ്.


ഫോർമലിൻ ഒരു തവണ ഉപയേ‍ാഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീൻ എത്ര നന്നായി വെ‍ള്ളത്തിൽ കുതിർത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോർമലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം. എങ്കിലും ചെറ‍ിയ കരുതലുകളെടുക്കാം.


ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളിൽ നിന്നു മീൻ വാങ്ങുക. ചെതുമ്പലുകൾ പൂർണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോൾ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമേ‍ാണിയ, ഫോർമലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മീൻ ഒഴിവാക്കാം.


മീനിന്റെ ശുദ്ധിയും വൃത്തിയും നഷ്ടമായി എന്ന് എല്ലാവരും പറഞ്ഞിട്ടും മലയ‍ാളിയുടെ തീൻമേശയിൽ നിന്ന് മീൻ വിഭവങ്ങൾ അകന്നു നിൽപുണ്ടോ? ഇല്ല എന്നതാണു സത്യം. പൂർവാധികം ഭംഗിയായി തനതു രൂചിപ്പെരുമയുമായി മീൻ അവിടെത്തന്നെയുണ്ട്. ഇനി ചെയ്യാനുള്ളതിതാണ്, കഴിയുന്നത്ര വൃത്തിയോടെ പോഷകനിറവോടെ മീൻ പാകപ്പെടുത്ത‍ുക. അത് അത്ര ആയാസകരമല്ലതാനും.


നല്ല മീനാണോ? അറിയാൻ വഴികളിതാ


കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്.


∙ ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു.

∙ ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴക‍ിയിട്ടില്ല എന്നതിന്റെ സൂചനയാണ്.

∙ പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്.

∙ മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും.

∙ മീനിന് വല്ലാത്തൊരു മീൻനാറ്റം ഉണ്ടെങ്കിൽ ആ മീൻ ഫ്രഷ് അല്ല എന്നു കരുതണം. എന്നാൽ ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും


മീൻ നന്നായി വൃത്തിയാക്കാം


മീനിന്റെ തല, ചിറകുകൾ, വാൽ, ചെതുമ്പലുകൾ, കുടുൽ ഇവ പൂർണമായി നീക്കണം. ചെതുമ്പൽ കളയാൻ ഡീസ്കെയിലർ ലഭ്യമാണ്. മീൻ തലകീഴായി പിടിച്ച് കത്തിയുടെ മേൽഭാഗം കൊണ്ട് വാലു മുതൽ താഴ്ഭാഗത്തേക്കു ചെത‍ുമ്പൽ കളയാം. മൂന്നു പ്രവശ്യമെങ്കിലും നന്നായി കഴുകി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വയ്ക്കാം. ഇത് മീൻ കൂടുതൽ ശുദ്ധിയുള്ളതാക്കും മീൻ വൃത്തിയാക്കുന്ന ചോപ്പിങ് ബോർഡും കത്തികളും കത്രികകളും ഉപ‍യോഗശേഷം നന്നായി വൃത്തിയാക്കി മാറ്റിവയ്ക്കണം അവ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതില്ല.


ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ


ഒര‍ു പ്ലാസ്റ്റിക് കണ്ടെയ്നറിലോ, പ്ലാസ്റ്റിക് കവറിലോ ഇട്ട് മീൻ ഫ്രിഡ്ജ‍ിൽ സൂക്ഷിക്കാം. വെട്ടി വൃത്തിയാക്കിയശേഷവും സൂക്ഷിക്കാവുന്നതാണ്. രണ്ടു ദിവസത്തിനുള്ളിൽ മീൻ ഉപയോഗിക്കുന്നതാണ‍ു നല്ലത്. രണ്ടു ദിവസത്തിലേറെ ഫ്രീസറിൽ വച്ചാൽ രുചിവ്യത്യാസം അനു‍ഭപ്പെടും. കൂട‍ുതൽ പഴക്കമുണ്ടെന്നു കരുതുന്ന മീനാണെങ്കിൽ പെട്ടെന്ന് ഉപയോഗിക്കണം. ഫ്രിഡ്ജിൽ നിന്നെടുക്കുന്ന മീൻ, കറിയോ പാകകപ്പെടുത്താത്തതോ ആയാലും ഒന്നോ രണ്ടോ മണിക്കൂർ അന്തരീക്ഷ ഊഷ്മാവിൽ വച്ചുതണുപ്പിച്ചതിനു ശേഷമോ ഉപയോഗിക്കാവ‍ൂ. മീനൻകറി വച്ച് തണുത്ത ഉടൻ വായു കയറാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ മൂന്നോ നാലോ ദിവസം വരെ ഉപയോഗിക്കാം. വറുത്തതു രണ്ടോ മൂന്നോ ദിവസം വരെ ഉപയോഗിക്കാം. മീനിന്റെ പഴക്കം അനുസരിച്ച് രുചിയിൽ നേരിയ വ്യത്യാസം അനുഭാവപ്പെ‌ടാം.


ഫ്രിഡ്ജിൽ ഫ്രീസറിലിര‍ിക്കുന്ന മീൻ, പാകം ചെയ്യുന്നതിനു മുമ്പ് സാധ‍ാരണ ഊഷ്മാവിലേക്കു മാറ്റണം. ഈ പ്രക്രിയ തോവിങ് എന്നാണറിയപ്പെടുന്നത്. ഫ്ര‍ീസറിൽനിന്ന് എടുത്ത മീൻ വെള്ളത്തിലിട്ടുവയ്ക്കുകയാണ് ഇതിനായി ചെയ്യുന്നത്. എന്നാൽ വെള്ളത്തിനു പകരം പാലിലും മീൻ ഇട്ടുവയ്ക്കാം. ചെറ‍ിയ ബൗളിൽ പാലെടുത്ത് അതിൽ അൽപനേരം ഇട്ടുവച്ചാൽ മീൻ കൂടുതൽ ഫ്രഷ് ആകും അസഹ്യഗന്ധവും മാറിക്കിട്ടും



എത്ര കഴിക്കണം?


ആർ ഡ‍ി എ (റെക്കമെൻഡഡ് ഡയറ്റി അലൻസ്) നിർദേശിക്കുന്ന പ്രകാരം ദിവസം 50 ഗ്രാം മീൻ കഴിക്കണം. അതായത് ദിവസവും രണ്ട് ഇടത്തരം കഷണങ്ങൾ. അങ്ങനെ വരുമ്പോൾ ഒരു ആഴ്ചയിൽ കഴി‍ക്കേണ്ട മീന‍ിന്റെ അളവ് 350ഗ്രാം ആണ്. (ഫോർമാലിൻ ചിത്രം പ്രതീകാത്മകം) 


വിവരങ്ങൾക്കു കടപ്പാട്


ഡോ. നിഷാ വിൻസെന്റ്

അസി. പ്രഫസർ, ഡയറ്ററ്റിക്സ് ആൻസ് ന്യൂട്രീഷൻ വിഭാഗം സെന്റ് തെരേസാസ് കോളജ്, എറണാകുളം

ഡോ. അനിതാ മോഹൻ

ഡയറ്റ് കൺസൽറ്റൻറ് തിരുവനന്തപുരം


 

capture

ധൈര്യമുണ്ടോ തടയാന്‍ ?,

മത്സ്യ മാഫിയ ട്രെയിനിലും:

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം

എവിടെ നിന്നും എത്തുന്നു ?

; അറിയണോ നിങ്ങള്‍ക്ക് 

(എക്‌സ്‌ക്ലൂസീവ്).................

വിശദമായ വായനയ്ക്ക് ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 


https://anweshanam.com/investigations/do-you-have-the-courage-to-stop-fish-mafia-on-the-train/cid13835830.htm

c1
8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

ayur-100-resize
mannan-coconu-oil--new
samudra--21-x-14-whatsapp-&-web--revised
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal