നിശ്ചലം നിർജ്ജീവം ചോമ്പാൽ ഹാർബ്ബർ ! : ദിവാകരൻ ചോമ്പാല

നിശ്ചലം നിർജ്ജീവം ചോമ്പാൽ ഹാർബ്ബർ ! : ദിവാകരൻ ചോമ്പാല
നിശ്ചലം നിർജ്ജീവം ചോമ്പാൽ ഹാർബ്ബർ ! : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Mar 03, 12:51 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല :മത്സ്യബന്ധന മേഖലയിൽ അനുദിനം ആയിരങ്ങൾക്ക് അഭയകേന്ദ്രമായി മാറിയ ചോമ്പാലയിലെ ഫിഷറീസ് ഹാർബ്ബർ അഥവാ കേരളത്തിലെ പ്രമുഖ മത്സ്യബന്ധന വ്യവസായ കേന്ദ്രത്തിന്റെ അത്യന്തം ദയനീയമായ നേർക്കാഴ്ചകൾ പങ്കുവെയ്ക്കുന്നു .


അടുത്ത ദിവസങ്ങളിലടക്കം ആഴക്കടലിൽ തിരമുറിച്ചോടിയ നൂറുക്കണക്കിന് ഫൈബർ വള്ളങ്ങളും യന്ത്രവത്കൃതബോട്ടുകളും കൂട്ടത്തിൽ ചെറു വള്ളങ്ങളും നിരനിരയായി ചോമ്പാൽ ഹാർബ്ബറിലെ ജലപ്പരപ്പിൽ നിശ്ചലാവസ്ഥയിൽ .നിർജ്ജീവമായ നിലയിൽ .

ആളും ആരവങ്ങളുമില്ലാതെ ആർപ്പുവിളികളും വാഹനത്തിരക്കുമില്ലാതെ സദാ തികഞ്ഞ നിശബ്ദതയാണിവിടെ. തിരയിളക്കത്തിന്റെ മർമ്മരത്തിനൊപ്പം കടൽക്കാക്കകളുടെ കലപിലകൂടലും കരച്ചിലും മാത്രം .

   

വിശപ്പിന് മുടക്കമില്ലാതെ ലഭിച്ചിരുന്ന കടൽ മൽസ്യം കിട്ടാതെ വിശന്നുവലഞ്ഞു വട്ടമിട്ട് പറക്കുന്ന പരുന്തുകൾ .കടൽകാക്കകൾ,

 വെള്ളക്കൊക്കുകൾ . ഇതാണിവിടുത്തെ ഇപ്പോഴത്തെ പതിവ് കാഴ്ച്ച .

തൊഴിൽരഹിതരായ എണ്ണമറ്റ മത്സ്യത്തൊഴിലാളികൾ , ഊർജ്ജസ്വലതയും ഉന്മേഷവും നഷ്ട്ടപ്പെട്ട നിലയിൽ.

അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങൾ അവരെ ചുറ്റിപ്പറ്റി തൊഴിൽ ചെയ്തിരുന്ന ഓട്ടോറിക്ഷ ,ഗുഡ്‌സ് ,ലോറി തൊഴിലാളികൾ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർ, വഴിവാണിഭക്കാർ എല്ലാം വരുമാനം നഷ്ട്ടപ്പെട്ട നിലയിൽ .എല്ലാമുഖങ്ങളിലും ഭയാശങ്കയും നിരാശയും മാത്രം .

മണ്ണ് കരിയുന്ന കൊടും ചൂട് . 

കത്തിക്കരിയുന്ന വേനൽച്ചൂടിൽ നിന്നും രക്ഷപ്പെടാൻ ചെറുതും വലുതുമായ കടൽ മത്സ്യങ്ങൾ കടലാഴങ്ങളിലേയ്ക്ക് അഭയാർത്ഥികളെപ്പോലെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നതായാണ് വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് 

 ഏറെ നാളായി ഇവിടെയും മൽസ്യബന്ധനം ഗതിമുട്ടിയ നിലയിൽ !

കേരളതീരത്തുനിന്നും മഹാരാഷ്ട്ര ,ഗുജറാത്ത് തീരങ്ങളിലേയ്ക്ക് മീനുകൾ കൂട്ടത്തോടെ ഒഴുകി നീങ്ങുന്നതായാണ് മൽസ്യ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ .

 കേരളത്തിലും ലക്ഷദ്വീപ് സമൂഹങ്ങളിലും സുലഭമായി ലഭിച്ചിരുന്ന മത്തി ,അയല പോലുള്ള മീനുകൾ ഇപ്പോൾ വെറും ഓർമ്മക്കാഴ്ചകളായി ചുരുങ്ങിയിരിക്കുന്നു .

എവിടെനിന്നെന്നുപോലുമറിയാതെയെത്തുന്നു , ഐസ് കട്ടകൾക്കിടയിക്കിടന്നു മരവിച്ച അയിലക്ക് കിലോ 240 മുതൽ മുകളിലോട്ട് .ചെമ്മീൻ കിലോ 480 രൂപ എന്ന് കേട്ടാലും ഞെട്ടലില്ലാതായി ജനങ്ങൾ .


ഈ മത്സ്യങ്ങൾ കഴിക്കുന്നത് ശരീരത്തിന് അത്യന്തം ഹാനികരമാണത്രെ . 

ഫോർമാലിൻ അധികമായി ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്നുമാണ് ആരോഗ്യവിദഗ്ദന്മാർ പറയുന്നത് . 

ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ഫോർമാലിൻ ഉള്ളിൽ ചെന്നാൽ കുട്ടികളിൽ വൈകല്യങ്ങൾക്ക് വരെ സാദ്ധ്യതയുണ്ടത്രേ . 

കേരളത്തിൽ പല ജില്ലകളിലും ഭക്ഷ്യസുരക്ഷാവിഭാഗം  സമീപദിവസങ്ങളിലായി പരിശോധന കടുപ്പിച്ചതായാണ് വാർത്തകൾ .അതേസമയയം ഈ മീനുകൾ എവിടെ നിന്ന് വരുന്നതാണെന്നു ചോദിച്ചാൽ വ്യക്തമായ മറുപടി പലർക്കുമില്ല .ഇടനിലക്കാരിയലൂടെ എന്ന് മാത്രം .

ഫോർമാലിൻ എന്ന രാസവസ്തു - മത്സ്യങ്ങളിൽ പുരട്ടിയാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കുമെന്ന കാര്യം പരമരഹസ്യമൊന്നുമല്ല .

എന്നാൽ ഇതെത്ര അളവിൽ ഉപയോഗിക്കാമെന്ന്

എത്രപേർക്കറിയാം .?

അതാണ് അധികൃതർ ശ്രദ്ധിക്കേണ്ടത് .വ്യക്തമായ അവബോധം അവരിലുണ്ടാക്കിയെ മതിയാവൂ. അത്തരം ജോലിചെയ്യുന്നവർക്കും മാതാപിതാക്കൾ ഭാര്യ മക്കൾ തുടങ്ങിയവർ ഉണ്ടെന്നുള്ളതും അവരുടെയൊക്കെ ആരോഗ്യം പ്രധാനമാണെന്നതും അവർക്ക് വിസ്മരിക്കാനാവുമോ ?


ഉഷ്ണവാതകങ്ങൾ  കടൽ മേഖലയിലൂടെ കടന്നുപോകുന്നതിനാൽ പകലിലെന്നപോലെ രാതികാലങ്ങളിലും ചൂട് കുറയാത്ത നില .

കടലിൽ മത്സ്യങ്ങളുടെ നിൽപ്പിനെപ്പോലും ബാധിക്കാനിടയുള്ള ഉഷ്ണവാതകങ്ങൾ ഇനിയുമുയരുമെന്നാണ് അക്വാ കൾച്ചർ ആൻഡ് ഫിഷറീസ് വിഭാഗം അധികൃതർ സാക്ഷ്യപ്പെടുത്തുന്നത് .

 മീനുകളുടെ പ്രത്യുൽപ്പാദനത്തിനൊപ്പം അതിജീവനത്തിനും വരെ സാരമായ നിലയിൽ ബാധിക്കുന്നതരത്തിലാണ് അനുദിനം ചൂട് കൂടിക്കൊണ്ടിരിക്കുന്നത് .


കുഞ്ഞു മത്സ്യങ്ങളുടെ മുഖ്യാഹാരം കടൽ വെള്ളത്തിൽ ഉപരിതലങ്ങളിൽ കാണുന്ന സൂക്ഷ്‌മ പ്ലവകങ്ങളാണ്.

കടൽവെള്ളം ക്രമാതീതമായ നിലയിൽ ചൂടാകുന്നതിനാൽ ഈ സൂക്ഷമ പ്ലവകങ്ങളുടെ ഉൽപ്പാദനവും ഇല്ലാതാവുന്നു .ഒപ്പം സൂക്ഷ്മസസ്യങ്ങളും കരിഞ്ഞുണങ്ങിയ നിലയിൽ .

സമുദ്രതാപനവും സമുദ്രങ്ങളിൽ കാർബ്ബൺ അടിഞ്ഞുകൂടലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം കണ്ടെത്തിയതായും വാർത്തയിൽ നിറഞ്ഞുനിൽക്കുന്നു .

വരുന്ന രണ്ടുമാസങ്ങളിൽ ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്നും കടൽ മൽസ്യങ്ങളുടെ നിലനില്പിനെത്തന്നെ ഇത് സാരമായ നിലയിൽ ബാധിക്കാനിടയുണ്ടെന്നുമാണ് മത്സ്യ ശാസ്ത്ര വിദഗ്ദർ പറയുന്നത് .

 ഈ നിലയിൽ വേറെ ശ്രദ്ധേയമായ മുഖ്യവിഷയം : 

വിപണിയിലെത്തുന്ന മത്സ്യങ്ങൾ എവിടെനിന്നാണെത്തുന്നതെന്നും ഏതുനിലയിൽ എന്ന അറിവിനൊപ്പം കൃത്യവും സുതാര്യവുമായ പരിശോധനകൾ ബന്ധപ്പെട്ട അധികൃതർ കർശനമായും തുടരേണ്ടതാണെന്നുമാണ് പൊതുജനത്തിന്റെ ആവശ്യം .

ശുദ്ധമായ ജലവും വായുവും ഭക്ഷണവും ഓരോ പൗരന്റെയും ജന്മാവകാശമാണ് .

വീഡിയോ കാണുക 


https://www.youtube.com/watch?v=kfd2KroNiAo


ചിത്രം :പ്രതീകാത്മകം 

വീഡിയോ കാണുക : ചോമ്പാൽ ഹാർബ്ബർ നിശ്ചലം ...നിർജ്ജീവം !

media-face-poster

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal