കൃഷിയുടെ പാഠവുമായി കുട്ടികളിലേക്ക് മോഹൻലാൽ; ‘കതിർ’ പദ്ധതിക്ക് ഇനി താരത്തിളക്കം

കൃഷിയുടെ പാഠവുമായി കുട്ടികളിലേക്ക് മോഹൻലാൽ; ‘കതിർ’ പദ്ധതിക്ക് ഇനി താരത്തിളക്കം
കൃഷിയുടെ പാഠവുമായി കുട്ടികളിലേക്ക് മോഹൻലാൽ; ‘കതിർ’ പദ്ധതിക്ക് ഇനി താരത്തിളക്കം
Share  
ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ) എഴുത്ത്

ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ )

2026 Nov 06, 12:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ആദ്യഘട്ടത്തിൽ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ; കൃഷിയിൽ സജീവമാകുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക്; അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും

തിരുവനന്തപുരം: പുതുതലമുറയെ മണ്ണിലേക്കും കൃഷിയിലേക്കും അടുപ്പിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘കതിർ’ കാർഷിക പദ്ധതിക്ക് ഇനി മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മുഖവും പിന്തുണയും. വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായാണ് മോഹൻലാലിനെ പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. സ്കൂൾതലത്തിൽ കൃഷിയറിവും കാർഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിച്ച് കുട്ടികളിലൂടെ പുതിയൊരു കാർഷിക സംസ്കാരം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും കാർഷിക ക്ലബ്ബുകളുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

കൃഷിയോടുള്ള തന്റെ ഇഷ്ടവും വീടിനോടു ചേർന്നുള്ള കൃഷിപരിചയവും പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ പദ്ധതിയെ സ്വാഗതം ചെയ്തത്. കുട്ടികളിലെ കാർഷിക അഭിരുചി വളർത്തുന്നതിനുള്ള കാർഷിക ക്ലബ്ബുകളുടെ പ്രവർത്തനം ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിൽ സജീവമായി ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.


mohan-cover

കൃഷിയാകണം കുട്ടികളുടെ ലഹരി

‘കൃഷിയാകണം കുട്ടികളുടെ ലഹരി’ എന്ന മോഹൻലാലിന്റെ ആഹ്വാനം പദ്ധതിയുടെ സന്ദേശത്തിന് കൂടുതൽ പ്രസക്തി നൽകുന്നതാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽ മാത്രം ഒതുങ്ങാതെ കുട്ടികൾ മണ്ണിലേക്കിറങ്ങണമെന്നും മാറ്റത്തിന് തുടക്കമാകേണ്ടത് കുട്ടികളിൽനിന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്ന ആശംസയും അദ്ദേഹം പങ്കുവെച്ചു. ‘കതിർ’ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പൂർണ പിന്തുണയും പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ വിദ്യാലയങ്ങളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾക്കപ്പുറത്തുനിന്നും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും ശക്തമാകുന്നു.

കൃഷി; തൊഴിൽ മാത്രമല്ല, ജീവിതസംസ്കാരം

മോഹൻലാൽ ബ്രാൻഡ് അംബാസഡറാകുന്നതിലൂടെ ‘കതിർ’ പദ്ധതിക്ക് വലിയ മുന്നേറ്റത്തിന് തുടക്കമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. കൃഷി കേവലം ഒരു തൊഴിൽമേഖലയല്ലെന്നും അതൊരു സംസ്കാരവും ജീവിതശൈലിയും അതിജീവനത്തിന്റെ അടിത്തറയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരിച്ചറിവ് പുതുതലമുറയിലേക്ക് പകരുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കാർഷിക മേഖലയിൽനിന്ന് പുതുതലമുറ അകന്നുപോകുന്ന സാഹചര്യത്തിൽ കൃഷിയെ വിദ്യാലയജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം കൂടിയാണ് ‘കതിർ’. കുട്ടികൾക്ക് കൃഷി പുസ്തകങ്ങളിലെ അറിവായി മാത്രം അവശേഷിക്കാതെ അനുഭവത്തിലൂടെയും പങ്കാളിത്തത്തിലൂടെയും പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെ നിയമിക്കും. നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടുദിവസങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ 500 വിദ്യാലയങ്ങളിൽനിന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കുള്ള വ്യാപനമാണ് അടുത്ത ലക്ഷ്യം.

സ്കൂൾ മുറ്റങ്ങളിൽ ഒരു വിത്തു മുളയ്ക്കുമ്പോൾ അതിനൊപ്പം വളരേണ്ടത് കൃഷിയോടുള്ള ആദരവും പ്രകൃതിയോടുള്ള ഉത്തരവാദിത്വവുമാണ്. കുട്ടികളുടെ കൈകളിൽ വിത്തും മനസ്സിൽ കൃഷിയോടുള്ള താൽപര്യവും നിറയ്ക്കാൻ ‘കതിർ’ പദ്ധതിക്ക് കഴിയുമോ എന്നതാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.

bhakshyasree-large

ശുദ്ധമായ ഭക്ഷണം ഓരോ പൗരൻ്റെയും ജന്മാവകാശം !

bhakshyasree-poster-new_1793937614
mohan-cover_1793938776
mod-mattere

അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാകണം;

ഹോട്ടൽ ഭക്ഷണത്തിലെ സുതാര്യത പൗരന്റെ അവകാശം!

:ദിവാകരൻ ചോമ്പാല

(സംസ്ഥാന കോർഡിനേറ്റർ , ഭക്ഷ്യശ്രീ ബഹുജന സംഘടന )

"അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്" എന്നൊരു പഴയ ചൊല്ലുണ്ട്. ഇന്നത്തെ കാലത്ത് ഹോട്ടലുകളുടെ കാര്യത്തിൽ ഈ ചൊല്ല് അന്വർത്ഥമാകേണ്ടത് പൊതുജനാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

നാലു ചുവരുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹോട്ടൽ അടുക്കളകളിലെ 'രഹസ്യങ്ങൾ' ഡൈനിംഗ് ഹാളിലെ മോണിറ്ററുകളിലൂടെ 'അങ്ങാടിപ്പാട്ടായി' മാറണം. എങ്കിൽ മാത്രമേ കഴിക്കുന്ന ഭക്ഷണത്തിന്റെ ശുദ്ധിയിൽ ഉപഭോക്താവിന് പൂർണ്ണമായ ഉറപ്പു ലഭിക്കൂ.

എസി മുറികളിലെ പകിട്ടേറിയ ഗ്ലാസ് പാത്രങ്ങളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ തിളക്കത്തിൽ, അടുക്കളയിലെ അഴുക്കും ക്രമക്കേടുകളും നാം കാണുന്നില്ല. പച്ചക്കറികൾ കഴുകുന്നതിലോ മത്സ്യ മാംസങ്ങൾ വൃത്തിയാക്കുന്നതിലോ പുലർത്തുന്ന ഗുരുതരമായ വീഴ്ചകൾ പലപ്പോഴും ഉപഭോക്താവ് അറിയുന്നതേയില്ല.

ഫ്രീസറുകളിൽ ദിവസങ്ങളോളം 'ഉറങ്ങുന്ന' പഴകിയ വിഭവങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും പ്ലേറ്റുകളിലെത്തുമ്പോൾ, അത് തിരിച്ചറിയാൻ അടുക്കളയിലെ തത്സമയ ദൃശ്യങ്ങൾ നമ്മളുടെ മുന്നിലെത്തണം. വൻവില നൽകി ഭക്ഷണം വാങ്ങിക്കഴിക്കുന്ന ഉപഭോക്താവിന് അത് എവിടെ, ഏത് സാഹചര്യത്തിലാണ് പാകം ചെയ്യപ്പെടുന്നത് എന്ന് തത്സമയം കാണാനുള്ള നിയമപരമായ അവകാശമുണ്ട്.

ഹോട്ടൽ ഭക്ഷണത്തിലെ അശ്രദ്ധ പലപ്പോഴും ജീവനെടുക്കുന്ന 'ഫുഡ് പോയിസണിംഗ്' ദുരന്തങ്ങളായി മാറുന്ന വാർത്തകൾ ആവർത്തിക്കുമ്പോൾ, അടുക്കളയിലെ ശുചിത്വം എന്നത് വ്യാപാരിയുടെ ഔദാര്യമല്ല, പൗരന്റെ ജീവന്മരണ പ്രശ്നമാണ്. ഓരോ ഹോട്ടൽ അടുക്കളയിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് അതിന്റെ തത്സമയ ദൃശ്യങ്ങൾ ഡൈനിംഗ് ഹാളിൽ വലിയ സ്ക്രീനുകളിൽ പരസ്യമായി പ്രദർശിപ്പിക്കുന്നത് വഴി ഈ "അടുക്കള രഹസ്യങ്ങൾ" ഒരളവോളം ഇല്ലാതാക്കാം.

ഭക്ഷണ സുരക്ഷാ വകുപ്പ് ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനും ഇത്തരം 'ലൈവ് സ്ക്രീനിംഗ്' സംവിധാനം ഒരു നിർബന്ധിത നിബന്ധനയായി മാറ്റണം. ഈ ഡിജിറ്റൽ സുതാര്യത ഹോട്ടലുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയേ ഉള്ളൂ.

ശുദ്ധമായ ഭക്ഷണം ഓരോ പൗരന്റെയും ജന്മാവകാശമാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടത്തുന്ന താല്ക്കാലിക പരിശോധനകൾ കൊണ്ട് മാത്രം തീരുന്നതല്ല ഈ പ്രശ്നം. 'സുതാര്യമായ അടുക്കള' ഉറപ്പാക്കുന്നതിൽ ഭരണകർത്താക്കാക്കളുടെ അഥവാ ആരോഗ്യമന്ത്രിയുടെ ശ്രദ്ധാപൂർവ്വമുള്ള ഇടപെടൽ അനിവാര്യം . അടുക്കളയിലെ അഴുക്കുകൾ രഹസ്യമായി തുടരാൻ അനുവദിക്കരുത്; അത് ഡിജിറ്റൽ കണ്ണുകളിലൂടെ ജനമധ്യത്തിൽ വെളിപ്പെടട്ടെ. ആരോഗ്യകരമായ ഒരു സമൂഹത്തിന് ഈ സുതാര്യത അനിവാര്യമാണ്.

banner_lakshmi_01
aysha-(1)
ms-sunil
meenakurup-new
manna-new
manna-rond-bottil-with-anjali
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur