വടകര :കളരി അഭ്യാസമുറകളുടെ ഈറ്റില്ലമായ കടത്തനാട്ടിൽ വടക്കേ മലബാറിലെ പ്രമുഖ കളരി മർമ്മചികിത്സകൻ പി പി ധനരാജ് ഗുരുക്കൾ തിങ്കളാഴ്ച്ചകളിൽ വടകര സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന മർമ്മ ചികിത്സാക്യാമ്പിൽ നേതൃത്വം വഹിക്കും .എത്ര കാലപ്പഴക്കം ചെന്ന സന്ധിവേദനകൾ ,നടുവേദന ,ഉളുക്ക് ,ചതവ് ,നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സയിലൂടെ രോഗശമനം നൽകുന്നു .
കളരി മർമ്മ ചികിത്സ എന്നത് കേരളത്തിൻ്റെ പാരമ്പര്യ യുദ്ധകലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന ഒരു സവിശേഷ ആയുർവേദ ചികിത്സാ സമ്പ്രദായമാണ്. ശരീരത്തിലെ സുപ്രധാന ജീവൽ ബിന്ദുക്കളായ മർമ്മങ്ങളിൽ ഏൽക്കുന്ന ആഘാതങ്ങൾക്കും മറ്റ് നാഡീ-അസ്ഥി സംബന്ധമായ രോഗങ്ങൾക്കും മർമ്മശാസ്ത്രവിധിപ്രകാരം എണ്ണകളും ഔഷധങ്ങളും ഉപയോഗിച്ച് നടത്തുന്ന തിരുമ്മലും ചികിത്സയുമാണിത്.
താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് മുൻഗണനാക്രമത്തിൽ ചികിത്സ സ്വീകരിക്കാവുന്നതാണെന്ന് വടകര കരിമ്പനപ്പാലം ഭജനമഠത്തിന് സമീപം പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നു .മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക ഫോൺ -9539157337
ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































