മായം ചേർത്തതായും തെറ്റായ ബ്രാൻഡിംഗുള്ളതായും സംശയം; ഉത്സവകാല പരിശോധനയിൽ
മഹാരാഷ്ട്ര എഫ്.ഡി.എയുടെ
വൻ നടപടി
മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ ത്തുടർന്ന് മഹാരാഷ്ട്രയിൽ 19 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ ലൈസൻ സുകളും രജിസ്‌ട്രേഷനുകളും താൽക്കാലികമായി റദ്ദാക്കി. പതഞ്ജലി ആയുർവേദത്തിന്റെ സൂപ്പർ ഡിസ്ട്രിബ്യൂട്ടർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങ ൾക്കെതിരെയാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) നടപടി സ്വീകരിച്ചത്. ഉത്സവകാലത്തോടനുബന്ധിച്ച് സംസ്ഥാ നത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 9.01 കോടി രൂപ വിലമതിക്കുന്ന 3.53 ലക്ഷം കിലോഗ്രാമോളം ഭക്ഷ്യവസ്തുക്കളും പിടിച്ചെടു ത്തു.
ഛത്രപതി സംഭാജിനഗറിലെ പതഞ്ജലി ആയുർവേദത്തിന്റെ സൂപ്പർ ഡിസ്ട്രിബ്യൂട്ടറായ ദിവ്യ മഹാവിതർ എന്ന സ്ഥാപനത്തിൽനിന്ന് 20.20 ലക്ഷം രൂപ വിലമതിക്കുന്ന 2,279.7 ലിറ്റർ പതഞ്ജലി പശു നെയ്യാണ് പിടിച്ചെടുത്തത്. ഉൽപ്പന്നത്തിന്റെ ലേബലിങ്ങിലും ബ്രാൻഡിങ്ങിലും ക്രമക്കേടുകളുണ്ടെന്ന കണ്ടെത്തലും മായം ചേർത്തിട്ടുണ്ടെന്ന സംശയ വുമാണ് നടപടിക്ക് കാരണമെന്ന് എഫ്.ഡി.എ അറിയിച്ചു. എന്നാൽ, മായം ചേർത്തിട്ടുണ്ടെന്ന ആരോപണം അന്തിമമായി സ്ഥിരീകരിച്ച പരിശോധ നാഫലം ലഭ്യമായതായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
മഹാരാഷ്ട്രയിലെ ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
മുംബൈ, അമരാവതി, ഛത്രപതി സംഭാജിനഗർ ഡിവിഷനുകളിലെ നംകീൻ, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ വ്യാപാര-നിർമാണ സ്ഥാപനങ്ങളാണ് ലൈസൻസ് സസ്‌പെൻ ഷൻ നടപടി നേരിട്ടത്. നിർമാണശാലകളിലെ ഗുരുതരമായ ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനവുമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്.
താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള അവന്യൂ സൂപ്പർമാർട്ട്‌സ് ലിമിറ്റഡിൽനിന്ന് 1,44,218 കിലോഗ്രാം ഭക്ഷ്യ എണ്ണയും പിടിച്ചെടുത്തു. സത്താറയിലെ അമിൻ ട്രേഡേഴ്‌സിൽനിന്ന് 20,560 കിലോഗ്രാം അരി, പയർവർഗങ്ങൾ, ശർക്കര തുടങ്ങിയ ഭക്ഷ്യവസ്തുക്കളും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. പൂനെ ഡിവിഷനിൽ സത്താറയിലെ സ്വാതി ഓയിൽ മിൽസ്, സോലാപൂരിലെ എസ്.ജി. ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങ ളിൽനിന്നും ഭക്ഷ്യ എണ്ണ പിടിച്ചെടുത്തതായി എഫ്.ഡി.എ വ്യക്തമാക്കി.
ഇതിനുപുറമെ, ഒക്ടോബർ 28 മുതൽ 31 വരെയുള്ള കാലയളവിൽ 17 സ്ഥാപനങ്ങളിൽനിന്നായി 79.40 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഈ നടപടികളുമായി ബന്ധപ്പെട്ട് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴ് സ്ഥാപനങ്ങൾ സീൽ ചെയ്തതിനു പുറമെ ആറു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ആവശ്യകതയും വിപണിയിലെ തിരക്കും വർധിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര എഫ്.ഡി.എയുടെ വ്യാപക പരിശോധന. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, ലേബലിങ്, നിർമാണ-വിതരണ മാനദണ്ഡങ്ങൾ എന്നിവയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന സൂചനയാണ് ഈ പരിശോധനകൾ നൽകുന്നത്.
ശുദ്ധമായ ഭക്ഷണം ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































