നാം കഴിക്കുന്നഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിൻ്റെ അടിത്തറ ശരീരത്തിന് ഊർജം നൽകുന്ന തിനൊപ്പം രോഗങ്ങളെ പ്രതിരോധിക്കാനും ജിവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പോഷകസമൃദ്ധമായ ഭക്ഷണം സഹായിക്കുന്നു. എന്നാൽമാറിയ ജീവിതശൈലിയും ഭക്ഷണ
രീതികളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാ ലഘട്ടത്തി
ലാണ്ാംജീവിക്കുന്നത്. രുചിക്കും സൗകര്യത്തിനും പിന്നാലെ പോകുമ്പോ
ൾ ഭക്ഷണത്തിൻ്റെ പോഷകമൂല്യം മറന്നുപോകുന്നു വണ്ടാ എന്ന ചോദ്യം പ്രസക്തമാണ്.
ഇന്ന് ലോക ഭക്ഷ്യദിനമാണ്. ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്. വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പോഷകസമൃദ്ധമായ ഭക്ഷണം എല്ലാവർ ക്കുംലഭ്യമാക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന സന്ദേശങ്ങ ൾ ഭക്ഷണം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണ് എന്നതുപോലെത ഒന്നെ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാകുക എന്നതും പ്രധാനമാണ്.
ഇന്നത്തെ ജീവിതത്തിൽ ഫാസ്റ്റ് ഫുഡിനും സംസ്കരിച്ച ഭക്ഷണങ്ങൾ ക്കും വലിയ സ്ഥാനമുണ്ട്. തിരക്കിനിടയിൽ എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷണങ്ങളെ ആശ്രയിക്കുന്നവർ ഏറെയാണ്. എന്നാൽ അമിതമായ ഉപ്പ് ,പഞ്ചസാര, പുരിത കൊഴുഷ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ പ തിവായഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കാം ,അമിതവണ്ണം,പ്രമേഹം രക്ത സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണരീ തിക്ക് പ്രധാന പങ്കുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വയറുനിറയ്ക്കുകഎന്ന ലക്ഷ്യത്തിനപ്പറം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്നും ചിന്തിക്കണം
കേരളത്തിന്റെ പരമ്പരാഗതഭക്ഷണരീതികളിൽ ആരോഗ്യത്തിന് ഗുണകരമായ നിരവധി വിഭവങ്ങളുണ്ട്. കുത്തരിച്ചോറ്, പയർവർഗങ്ങൾ .പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവയ്ക്ക് ഭക്ഷണത്തിൽ
അർഹമായ സ്ഥാനം നൽകണം. പ്രാദേശികമായി ലഭിക്കുന്ന കാലാ നുസൃത ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതും നല്ല ഭക്ഷണശീലത്തി ൻ്റെ ഭാഗമാണ്.
ഭക്ഷണത്തിൽ വൈവിധ്യം ഉറപ്പാക്കുക, അമിതമായ എണ്ണയം ഉപ്പും പഞ്ചസാരയും ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ ആരോഗ്യസംരക്ഷണത്തിന് സഹായി ക്കും.ഭക്ഷണത്തിന്റെറെ അളവിനൊപ്പം അതിൻ്റെ ഗുണനിലവാരത്തിനും പ്രാധാന്യം നൽകണം.
ആരോഗ്യകരമായ ഭക്ഷണം എന്നത് വിലകൂടിയ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കഴിക്കുന്നതല്ല. ലഭ്യമായ ഭക്ഷ്യവിഭവങ്ങൾ ശരിയായ രീതിയി ൽ ഉപയോഗിച്ച് സമീകൃതാഹാരം ഉറപ്പാക്കുകയാണ് പ്രധാനം.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ പോഷകാഹാരത്തിന് നിർണായകസ്ഥാനമുണ്ട്. ചെറുപ്പത്തിൽരൂപപ്പെടുന്നഭക്ഷ ണശീലങ്ങൾജീവിതകാലംമുഴുവൻ ആരോഗ്യത്തെ സ്വാധീനിക്കാം.അ തിനാൽ കുട്ടികളുടെ ഭക്ഷണക്രമത്തിൽപഴങ്ങൾ, പച്ചക്കറികൾ,ധാന്യ ങ്ങൾ, പയർവർഗങ്ങൾ, മറ്റ് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ എ ന്നിവ ഉൾപ്പെടുത്തണം.
പാക്കറ്റ് ഭക്ഷണങ്ങളുടെയും മധുരപാനീയങ്ങളുടെയും അമിത ഉപയോഗം നിയന്ത്രിക്കാനും വീട്ടിൽ തയ്യാറാക്കുന്ന സമീകൃതാഹാരത്തിന് പ്രാധാന്യം നൽകാനും കുടുംബങ്ങൾ ശ്രദ്ധിക്കണം.
ഒരു ഭാഗത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ കഴിയുന്ന മനുഷ്യരുള്ള പ്പോൾ മറുഭാഗത്ത വലിയ അളവിൽ ഭക്ഷണം പാഴാകുന്നു.
ഇത് സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും ഗൗരവമുള്ള പ്രശ്നമാണ്. ആവശ്യത്തിന് മാത്രം ഭക്ഷണം വിളമ്പുക, ശേഷിക്കുന്ന ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുക, ഭക്ഷ്യനഷ്ടം കുറയ്ക്കുകതു ടങ്ങിയ ശീലങ്ങൾ ഓരോ കുടുംബവും സ്വീകരിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കർഷകർ മുതൽ ഉപഭോക്താക്കൾ വരെയുള്ള എ ല്ലാവർക്കും പങ്കുണ്ട്.
ലോക ഭക്ഷ്യദിനം കലണ്ടറിലെ ഒരു ദിനാചരണം മാത്രമായി മാറരുത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ജീവിതത്തിൻ്റെ ഭാഗമാ ക്കാനും ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം തിരിച്ചറിയാനും ഈ ദിനം പ്ര ചോദനമാ കണം.
നാം കഴിക്കുന്ന ഓരോ ഭക്ഷണവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ രുചിക്കൊപ്പം പോ ഷകമൂല്യവും പരിഗണിക്കണം.
courtesy :Keralakoumudi
ബിബി മാത്യു (അസി.കമ്മീഷണർ ,ഫുഡ് സേഫ്റ്റി ,കോഴിക്കോട് )
ശുദ്ധമായ ഭക്ഷണം ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































