ഭക്ഷ്യസുരക്ഷ എന്നത് വെറുമൊരു നിയമമല്ല, ഓരോ പൗരന്റെയും ആരോഗ്യത്തോടുള്ള പ്രതിബദ്ധതയാണ്. കോഴിക്കോട് പാളയം സി.പി. ബസാറിൽ വൃത്തിഹീനമായ സാഹചര്യ ത്തിൽ എണ്ണക്കടികൾ നിർമ്മിച്ച് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലു കൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്ന സ്ഥാപനത്തി ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരു ലക്ഷം രൂപ പിഴ ചുമത്തി. 15 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉൾഭാഗം പ്രവർത്തനയോഗ്യമല്ലാത്ത വിധം മലിനമായി കാണപ്പെട്ടതിനെത്തുടർന്ന് പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു. കോഴിക്കോട് സൗത്ത് സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഫയൽ ചെയ്ത കേസിലാണ് കോഴിക്കോട് ആർ.ഡി.ഒ പിഴ വിധിച്ചത്.
എണ്ണക്കടികൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ റഗുലേഷൻ ഷെഡ്യൂൾ നാലിലെ വ്യവസ്ഥകൾ പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.
ഉപയോഗിക്കുന്ന എണ്ണയിലെ ടിപിസി (ടോട്ടൽ പോളാർ കോമ്പൗണ്ട്) 25 ശതമാനത്തിൽ കൂടാൻ പാടില്ല.
ഓപ്പറേഷൻ തെളിമയുടെ ഭാഗമായി ജില്ലയിലെ 201 സ്ഥാപനങ്ങളിൽ പരിശോധന നടത്തി, ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു.
ടിപിസി മീറ്റർ ഉപയോഗിച്ചുള്ള പരിശോധന തുടരും; മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ ഒപ്പമുണ്ട്.
പരാതികൾ അറിയിക്കാം: Food Safety Toll Free – 1800 425 1125
(courtesy :Food Safety Kerala )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































