സ്വാത്വിക ആഹാരവും യോഗദർശനവും പൈതൃകശീല ങ്ങളും പരിചയപ്പെടുത്തി മൂന്ന് ദിവസത്തെ പരിശീലനം | ശാരീരിക–മാനസിക സൗഖ്യം പങ്കുവെച്ച് പഠിതാക്കൾ
ചോമ്പാല: പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയിലൂടെ ആരോഗ്യവും രോഗമുക്തിയും കൈവരിക്കാനുള്ള സന്ദേശവുമായി ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന 'ആരോഗ്യരക്ഷാ വിചാര കേന്ദ്ര 'ത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് പങ്കെടുത്തവർക്ക് നവ്യാനുഭ വമായി.
വിവിധ ജില്ലകളിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എത്തിയ സ്ത്രീകളും പുരുഷന്മാരും കറുപ്പക്കുന്നിലെ പരിസ്ഥിതി സൗഹൃദ കേന്ദ്രത്തിൽ താമ സിച്ചാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ചോമ്പാല ഹാർബ്ബറിൽ നിന്നും അൽപ്പം അകലം മാറി കറപ്പക്കുന്നിന്റെ ഗ്രാമീണപശ്ചാത്തത്തിൽ പരിസ്ഥിതി പഠനത്തിനുംവിശ്രമത്തിനും അനു യോജ്യമായ നിലയിൽ പ്രത്യേകം തയ്യാറാക്കിയ താമസസ സൗകര്യമട ക്കമുള്ള പരിസ്ഥിതി സൗഹൃദകേന്ദ്രത്തിലായിരുന്നു ഈ സഹവാസക്യാ മ്പ് നടന്നത് .
ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ദിവാകരൻ ചോമ്പാലയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിന്റെ അവലോകനയോഗം സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ചെയർമാനും 'ഭക്ഷ്യശ്രീ 'ബഹുജന സംഘടനയുടെ ജനറൽസെക്രട്ടറിയുമായ ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
തിരക്കേറിയ ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യത്തിനും ഭക്ഷണശീലങ്ങൾക്കും ആവശ്യമായ ശ്രദ്ധ നൽകാൻ കഴിയാത്തവർക്ക് ഇത്തരം സഹവാസ ക്യാമ്പുകൾ പുതിയൊരു തിരിച്ചറിവിലേക്കുള്ള അവസരമാണെന്നും പ്രകൃതിയുടെ ശാന്തതയിൽ സമയം ചെലവഴിക്കാ നും ഭക്ഷണരീതികളെക്കുറിച്ച് പഠിക്കാനും ആരോഗ്യകരമായ ജീവിത ശീലങ്ങൾ പരിചയപ്പെടാനും ഒരുമിച്ചുള്ള പഠനാനുഭവങ്ങൾ പങ്കുവെക്കാനും കഴിയുന്ന വേദിയെന്ന നിലയിൽ ക്യാമ്പ് ഏറെ ശ്രദ്ധേയമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ടി .ശ്രീനിവാസൻ പറഞ്ഞു .
യോഗദർശനം, സ്വാത്വിക ആഹാരം, പൈതൃക ജീവിതശീലങ്ങൾ എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള മാർഗങ്ങൾ ഡോ. പത്മനാഭൻ ഊരാളുങ്കൽ, ക്യാമ്പിൽ പരിചയപ്പെടുത്തി.
ഭക്ഷ്യശ്രീ കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. പത്മനാഭൻ ഊരാളുങ്കൽ ,ഡോ. പി. കെ. ശശിധരൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി. കെ. പ്രകാശൻ ,യഹിയ (പ്രകൃതി ആശ്രമം കണ്ണൂർ കാലടി ) ,അഡ്വ. ലതിക ശ്രീനിവാസൻ , രമേശൻ പി. കണ്ണൂർ, ഹെബ്രി ജോൺസൺ കാസർഗോഡ്, കെ. ടി. സുധ ബേപ്പൂർ, അജിത അടിയേരി കോഴിക്കോട്, പാത്തുമ്മ രാമനാട്ടുകര, രാധ ഇരിങ്ങണ്ണൂർ, ആർ. കെ. ജീജ ധർമ്മടം എന്നിവർ സംസാരിച്ചു.ക്യാമ്പിൽ പങ്കെടുത്ത ചോമ്പാല സ്വദേശികളായ ജയലളിത കൂവച്ചാലിൽ, സീന പുത്തൻപുരയിൽ എന്നിവർ ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് അനുഭവപ്പെട്ട ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് അനുഭവസാക്ഷ്യങ്ങൾ പങ്കുവെച്ചു. ക്യാമ്പിലൂടെ ലഭിച്ച അറിവുകളും അനുഭവങ്ങളും നിറഞ്ഞ മനസ്സോടെയും വൈകാരികമായും പങ്കുവെച്ച പഠിതാക്കൾക്ക് സഹവാസം വേറിട്ടൊരു അനുഭവമായി
സ്വാത്വിക ആഹാരത്തിലൂടെ ആരോഗ്യബോധം
ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാത്വിക രീതിയിൽ തയ്യാറാക്കിയ ഭക്ഷണവും പാനീയങ്ങളുമാണ് നൽകിയത്. ഭക്ഷണശീലങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പരിശീലനത്തിനും പ്രത്യേക പരിഗണന നൽകി. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ഭക്ഷണക്രമം, യോഗദർശനം, പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതി എന്നിവയിലൂടെ ആരോഗ്യസംരക്ഷണം സാധ്യമാക്കുന്നതി നെക്കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചു.
പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി, ഭക്ഷണത്തിലെ ശുദ്ധിയും മിതത്വവും, പാരമ്പര്യ ആരോഗ്യശീലങ്ങൾ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയാനും ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പ്രചോദനം നേടാനും ക്യാമ്പ് സഹായകമായതായി പങ്കെടുത്തവർ വിലയിരുത്തി.
അടുത്ത സഹവാസക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് .ഫോൺ 9349 999 098 , 974 653 9227
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































