201 സ്ഥാപനങ്ങളിൽ ഓപ്പറേഷൻ തെളിമ: ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ നശിപ്പിച്ചു; 10 സ്ഥാപനങ്ങൾ പൂട്ടിരിശോധന; 66 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് | 23 എണ്ണസാമ്പിളുകൾ ലാബിലേക്ക്

201 സ്ഥാപനങ്ങളിൽ ഓപ്പറേഷൻ തെളിമ: ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ നശിപ്പിച്ചു; 10 സ്ഥാപനങ്ങൾ പൂട്ടിരിശോധന; 66 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് | 23 എണ്ണസാമ്പിളുകൾ ലാബിലേക്ക്
201 സ്ഥാപനങ്ങളിൽ ഓപ്പറേഷൻ തെളിമ: ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ നശിപ്പിച്ചു; 10 സ്ഥാപനങ്ങൾ പൂട്ടിരിശോധന; 66 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് | 23 എണ്ണസാമ്പിളുകൾ ലാബിലേക്ക്
Share  
ദിവാകരൻ  ചോമ്പാല  (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ) എഴുത്ത്

ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ )

2026 Oct 08, 01:02 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷൻ തെളിമ’ പരിശോധനയിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപയോഗശൂന്യമായ 238 ലിറ്റർ പാചകയെണ്ണ നശിപ്പിച്ചു. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയ 66 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകി.


രണ്ടുദിവസങ്ങളിലായി വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെ ഏഴു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. തട്ടുകടകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവയുൾപ്പെടെ 201 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയു ടെയും ടി.പി.സി. മീറ്ററിന്റെയും സഹായത്തോടെയായിരുന്നു പരിശോധന.

വിവിധ ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ശേഖരിച്ച പാചകയെണ്ണയുടെ 23 സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഉപയോഗിച്ച എണ്ണയിലെ ടി.പി.സി. (Total Polar Compounds) അളവിന്റെ അനുവദനീയ പരിധി 25 ശതമാനമാണ്. എന്നാൽ ചില സ്ഥാപനങ്ങളിൽ ഇത് 35 ശതമാനത്തിലധികം കണ്ടെത്തിയതായാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്.

829452644_1504529295056261_4525906231824694928_n

പാചകയെണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങ ൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുര ക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി പരിശോധ ന ശക്തമാക്കിയത്. ഉപയോഗിച്ച എണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ (RUCO) പദ്ധതിപ്രകാരം അംഗീകൃത ഏജൻസികൾക്ക് കൈമാറണമെന്നാണ് നിർദേശം.

കടൽത്തീരത്തെ പരിശോധനയിലും ഗുരുതര വീഴ്ചകൾ

കോഴിക്കോട് ബീച്ച് മേഖലയിൽ നടത്തിയ പരിശോധനയിലും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ഒരു സ്ഥാപനം അടപ്പിക്കുകയും ചെയ്തു. മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ നിലവാരമില്ലാത്ത ഏഴ് ലിറ്റർ പാചകയെണ്ണ കണ്ടെത്തി നീക്കം ചെയ്തു.


825329928_1504529351722922_7752979621220797117_n

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഒരു ഷവർമ സ്ഥാപനവും അടപ്പിച്ചു. ചെളിയോടുകൂടി സൂക്ഷിച്ചിരുന്ന ഐസ് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് അവ നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ സിന്തറ്റിക് നിറങ്ങളുള്ള തുണികൾ ഉപയോഗിച്ച് ഐസ് കൈകാര്യം ചെയ്യുന്നതും കണ്ടെത്തി.

നേരിട്ട് സൂര്യപ്രകാശവും ചൂടും ഏൽക്കുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വാട്ടർ ബോട്ടിലുകൾ, സൂര്യതാപമേൽക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ അച്ചാറുകളും ഉപ്പിലിട്ട ഭക്ഷണങ്ങളും, ചെളിപുരണ്ട പാത്രങ്ങളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ, വൃത്തിഹീനമായി സൂക്ഷിച്ചിരുന്ന ശീതളപാനീയ കുപ്പികൾ തുടങ്ങിയവയും പരിശോധനയിൽ കണ്ടെത്തി.


828202048_1504529485056242_7220510793926440861_n

പരിശോധന മാത്രം പോരാ; ‘തെളിമ’ സ്ഥിരം സംവിധാനമാകണം

‘ഓപ്പറേഷൻ തെളിമ’ പോലുള്ള പരിശോധനകൾ അനിവാര്യമാണ്. എന്നാൽ ദുരന്തമുണ്ടാകുമ്പോഴോ പരാതികൾ ഉയരുമ്പോഴോ മാത്രം നടത്തുന്ന പരിശോധനകൾ കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും വഴിയോരങ്ങളിൽ തട്ടുകടകളും തട്ടിക്കൂട്ട് ഭക്ഷണശാലകളും കൂണുകൾ മുളയ്ക്കുന്നതുപോലെ വർധിക്കുകയാണ്. ഇവിടങ്ങളിൽ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ, ഭക്ഷ്യവസ്തുക്കൾ എങ്ങനെ സൂക്ഷിക്കുന്നു, പാചകസ്ഥലം എത്രത്തോളം വൃത്തിയുള്ളതാണ് തുടങ്ങിയ കാര്യങ്ങളിൽ നിരന്തര നിരീക്ഷണം ആവശ്യമാണ്.

അതേസമയം, വഴിയോരത്ത് ഭക്ഷണം വിൽക്കുന്നവരെ മുഴുവൻ കുറ്റക്കാരായി ചിത്രീകരിക്കുന്ന സമീപനവും ശരിയല്ല. അവരും മനുഷ്യരാണ്; ഉപജീവനം നടത്താനും മാന്യമായി ജീവിക്കാനും അവർക്കും അവകാശമുണ്ട്. എന്നാൽ ആ അവകാശം ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കിക്കൊണ്ടാകരുത്. ശുദ്ധജലവും ശുചിത്വമുള്ള പാചകസൗകര്യവും സുരക്ഷിതമായ സംഭരണ സംവിധാനവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കച്ചവടക്കാരന്റെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെയും ഒരുപോലെ തന്നെയാണ്.



bhakshyasree-bahujanasanghatana

ശുദ്ധമായ ഭക്ഷണം ഓരോ പൗരന്റെയും അവകാശമാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയെ വ്യാപാരിയുടെ ഔദാര്യമോ ഉപഭോക്താവിന്റെ ഭാഗ്യമോ ആക്കാൻ കഴിയില്ല. ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും അടുക്കളകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള കൂടുതൽ ശക്തമായ സംവിധാനങ്ങൾ സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്.


ഹോട്ടൽ അടുക്കളകളിലെ ശുചിത്വവും ഭക്ഷണം തയ്യാറാക്കുന്ന രീതികളും നിരീക്ഷിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ട സമയമാണിത്.

ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സംവിധാനങ്ങൾ നിർബന്ധമാക്കണം. ജനങ്ങളുടെ ഭക്ഷണത്തളികയിൽ എത്തുന്നതിന് മുമ്പ് ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് യഥാർത്ഥ ‘തെളിമ’.

പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബി.ബി. മാത്യു വ്യക്തമാക്കുന്നു .


ചിത്രവിവരണം: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.


photo courtesy :Assistant Commissioner of Food Safety Kozhikode 

bhakshyasree
manna-new
mannan-palamruth
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w