വടകര : ദിനംപ്രതി മലയാളി കഴിക്കുന്ന ചായയിൽപ്പോലും മായം കലരുന്നതായി ഞെട്ടിപ്പിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും നേരത്തെ പലതവണ പുറത്തുവന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബഹുജന സംഘടനയായ 'ഭക്ഷ്യശ്രീ' പൊതുജന നന്മക്കായി വ്യക്തമാക്കുന്നു.
കടും നിറവും ആകർഷകമായ മണവും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളിൽ മാരകമായ രാസവസ്തുക്കൾ ചേർക്കുന്ന പ്രവണത കണക്കിലെടുത്താണ് സംഘടനയുടെ ബോധവൽക്കരണം.
ചായപ്പൊടിയിലെ പ്രധാന മായങ്ങൾ
വിപണിയിൽ ലഭിക്കുന്ന കുറഞ്ഞ ഗുണനിലവാരമുള്ള ചായപ്പൊടികളിൽ ബിസ്മാർക്ക് ബ്രൗൺ, ചോക്ലേറ്റ് ബ്രൗൺ, സൺസെറ്റ് യെല്ലോ തുടങ്ങിയ അപകടകരമായ കൃത്രിമ നിറങ്ങളാണ് പ്രധാനമായും ചേർക്കുന്നത്. കൂടാതെ, ഉപയോഗിച്ച് ഉപേക്ഷിച്ച ചായച്ചണ്ടി ഉണക്കി കെമിക്കലുകൾ ചേർത്ത് പുനരുപയോഗിക്കുന്നതും, കാന്തത്തിൽ ഒട്ടുന്ന ഇരുമ്പ് പൊടി , ലെഡ് ക്രോമേറ്റ്, തുകൽ അവശിഷ്ടങ്ങൾ എന്നിവ കലർത്തുന്നതായുള്ള വർത്തകളുടെ അടിസ്ഥാനത്തിലാണ് പൊതുന നന്മക്കായുള്ള ഈ ബോധവൽക്കരണം ,
ആരോഗ്യ പ്രത്യാഘാതങ്ങൾ
ഇത്തരം മായം ചേർത്ത ചായപ്പൊടി ദീർഘകാലം ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വയറ്റിലെ അൾസർ, ദഹനവ്യവസ്ഥയുടെ തകരാറുകൾ, കരൾ-വൃക്ക രോഗങ്ങൾ എന്നിവയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ക്യാൻസറിനും ഇത് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മായം വീടുകളിൽത്തന്നെ തിരിച്ചറിയാം
സാധാരണക്കാർക്ക് ലളിതമായ ചില പരിശോധനകളിലൂടെ ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കാം:
തണുത്ത വെള്ളത്തിലെ പരിശോധന :
ഒരു ഗ്ലാസ് സാധാരണ തണുത്ത വെള്ളത്തിൽ ഒരു സ്പൂൺ ചായപ്പൊടി ഇടുക. വെള്ളത്തിൽ ഇട്ട ഉടൻ തന്നെ (ചൂടാക്കാതെ) നിറം പടരുകയാണെങ്കിൽ അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ശുദ്ധമായ ചായപ്പൊടി തണുത്ത വെള്ളത്തിൽ പെട്ടെന്ന് നിറം തരില്ല.
ഫിൽട്ടർ പേപ്പർ പരിശോധന
: ഈറനുള്ള വെള്ള കടലാസിലോ ഫിൽട്ടർ പേപ്പറോ കുറച്ചു ചായപ്പൊടി വിതറിയ ശേഷം കഴുകിക്കളയുക. കടലാസിൽ ചുവപ്പോ മഞ്ഞയോ പാടുകൾ തെളിഞ്ഞാൽ കെമിക്കൽ സാന്നിധ്യം ഉറപ്പാണ്.
കാന്തം ഉപയോഗിച്ചുള്ള പരിശോധന:
പ്ലേറ്റിൽ നിരത്തിവെച്ച ചായപ്പൊടിയുടെ മുകളിലൂടെ കാന്തം ചലിപ്പിച്ചാൽ ഇരുമ്പ് പൊടിയുടെ സാന്നിധ്യം തിരിച്ചറിയാം.
ശുദ്ധമായ ഭക്ഷണം പൊതുജനങ്ങളുടെ ജന്മാവകാശമാണെന്നും എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഭക്ഷ്യശ്രീ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































