തെങ്കായ്പുരാണം......: രമേശൻ വടകര

തെങ്കായ്പുരാണം......: രമേശൻ വടകര
തെങ്കായ്പുരാണം......: രമേശൻ വടകര
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Sep 29, 12:14 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഒരുപ്രദേശത്ത്കൂടുതലായി വളരുന്ന സസ്യത്തിന്റെ പേരിൽ ആ സ്ഥലനാമം അറിയപ്പെടുന്നതിന് ഇന്ന് ലോകത്ത് നിലനിൽക്കുന്ന കുറച്ചു ഉദാഹരണങ്ങളിൽ ഒന്നാണ് "കേരളം"എന്നതിൽ നമുക്ക് അഭിമാനിക്കാം'. ചേരളംഎന്നുമുള്ള വാദവുമുണ്ട്.

അതുകൊണ്ട് തന്നെ ഈ നാളികേര ചിന്തയും പ്രധാനപ്പെട്ടത് തന്നെ... ഉള്ളിൽ .വെള്ളമുള്ളത് എന്ന്അർത്ഥമുള്ളനാളികേരം എന്ന സംസ്കൃത പദത്തേക്കാൾ നമുക്ക് മമത തേങ്കായ്, തേങ്ങ എന്നീ ദ്രാവിഡ പദങ്ങളോടാണ്. കാരണം തേങ്ങ ആദ്യം ദക്ഷിണേന്ത്യയിലെത്തി പിന്നീടത്രെ വടക്കോട്ട് പോയത്.

ഈ തേങ്ങ നമ്മുടെആരോഗ്യം, സാമ്പത്തികം, സാമൂഹികം, ആധ്യാത്മികം എന്നീവിഷയമേഖലകളുമായിഅഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. 

മനുഷ്യന്റെ ദഹനേന്ദ്രി വ്യവസ്ഥയുമായി കൃത്യമായി ബന്ധപ്പെട്ട എണ്ണക്കുരുവത്രേ തേങ്ങ.

അതുകൊണ്ട് തേങ്ങ ഒരു സമ്പൂർണ്ണ ഫലംഎന്നറിയപ്പെടുന്നു. മനുഷ്യനു വേണ്ട എല്ലാ പോഷകങ്ങളുംഅടങ്ങിയതെന്ന്നമ്മുടെ പൂർവികർ കണ്ടെത്തിയിരുന്നു. നോക്കൂ കന്യാകുമാരി മുതൽകാശ്മീർ വരെ എല്ലാ ക്ഷേത്രങ്ങളിലുംനിവേദ്യവസ്തുവായി നാളികേരം ഉപയോഗിച്ചുവരുന്നു. മിക്ക മംഗള കർമ്മങ്ങളിലും തേങ്ങ ഒരുഅവിഭാജ്യ ഘടകമാണ്. ഇതിനെയാണ് കൊളസ്ട്രോൾഎന്നുപറഞ്ഞ് നമ്മെ പലരുംഭയപ്പെടുത്തിയത്.. നാളികേരം പ്രകൃതി മനുഷ്യനായി സൃഷ്ടിച്ച വിഭവമാണെന്ന് പറയുന്നത് അതിന്റെ ഘടനകൊണ്ടാണ്.. അവയിൽ ഓരോ കോശത്തിന്റെയും പുറംഭാഗം അന്നജവും മധ്യത്ത് മാംസ്യവും അകത്ത് എണ്ണമയവും ആണ് എന്നു പറയുന്നു. നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥക്ക് സമാനമായ തരത്തിൽ. വായ,ആമാശയം,പക്വാശയം എന്ന ക്രമംഓർക്കുക. തേങ്ങയിലെ പൂരിതകൊഴുപ്പ്ദഹനശേഷം കരളിലേക്കാണ്മാറ്റപ്പെടുന്നത് അതായത് നമുക്ക് ഉപയോഗിക്കാൻപറ്റിയതെന്ന് സാരം എന്നാൽ ബാക്കിയുള്ള എണ്ണകളിലെ കൊഴുപ്പമ്ലം ദഹന ശേഷം ധമനികളിൽ കൊളസ്ട്രോളുകൾ ആയി കെട്ടിക്കിടക്കുന്നു.എന്ന് വൈദ്യശാസ്ത്രം. തേങ്ങയുടെ കുഞ്ഞു പതിപ്പായ ഇളന്നീരോ മുലപ്പാലിനോട് സാമ്യമുള്ള അമൂല്യ ദ്രാവകമത്രേ. നേരിട്ട്ധമനികളിൽ കുത്തിവെക്കാൻപാകത്തിലുള്ളതെന്ന്പറയപ്പെടുന്ന ദ്രാവകം.

 പഴങ്ങളെ മദ്യമാക്കി ഊർജ്ജം നേടാൻ നോക്കുന്നത് പോലെയാണ് .തേങ്ങയിലെ എണ്ണവേർതിരിച്ച്കഴിക്കുന്നത്. രണ്ടുതരത്തിലും ഊർജ്ജം ലഭിക്കുന്നുണ്ടെങ്കിലും മദ്യംവിഷതുല്യമായതു പോലെഎണ്ണയുംപലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്എന്നുള്ളത് ഒരുയാഥാർത്ഥ്യമാണ്. എണ്ണയും നെയ്യും പ്രകൃതിയില്ലാത്തവയാണല്ലോ എന്നാൽ പാലുംഎണ്ണക്കുരുക്കളും പ്രകൃതിയിലുള്ളവയാണ്.ചിന്തിക്കുക. ചൂടാക്കുമ്പോൾപൂരിതകൊഴുപ്പായവെളിച്ചെണ്ണ മറ്റ് എണ്ണകളെ പോലെ സ്വതന്ത്ര റാഡിക്കലുകളായിമാറുന്നില്ല എന്ന് ശാസ്ത്രലോകംസാക്ഷ്യപ്പെടുത്തുന്നു. കൊട്ടത്തേങ്ങയിലുംപച്ചത്തേങ്ങയിലും അടങ്ങിയ ഫൈബർ നമ്മെദഹനത്തിന് വളരെയേറെ സഹായകമാകുന്നു. മാത്രമല്ല വിവിധവിറ്റാമികളും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നി ധാതുക്കളാലുംസമ്പന്നമത്രേ..

 ആയതിനാൽ തെങ്ങിനെ അതിന്റെ കൃഷി, പരിപാലനം, ഉപയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിൽ ശരിയായി മനസ്സിലാക്കി സമീപിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട സകല ജീവന മാർഗങ്ങൾക്കും മനുഷ്യർക്കും സുസ്ഥിതി കൈവരും.

തലയെടുപ്പോടെനിൽക്കുന്ന ഈ കൽപ്പവൃക്ഷത്തിന്റെ ഏത് ഭാഗമാണ് നമുക്ക് ഉപയോഗയോഗ്യമല്ലാത്തത്.

സ്കൂൾ കുട്ടികൾക്ക് പ്രാദേശികമായി ലഭ്യമായ കരിക്ക് പാലിനു പകരമായി കുറച്ചുദിവസമെങ്കിലും കൊടുത്തു നോക്കൂ അതിന്റെ ആരോഗ്യപരവുംകാർഷികപരവുമായഫലംഅവർണനീയമാണ് .

തേങ്ങാപ്പാൽ ഒഴിച്ച പായസവും നവരക്കഞ്ഞിയും സ്മൂത്തികളും നമ്മെ രുചിയുടെ പരകോടിയിൽഎത്തിക്കും. ഈതേങ്ങയെക്കുറിച്ചുംവെളിച്ചെണ്ണയെ കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ലോകത്ത് അമേരിക്കക്കാരനായ ഒരു പ്രകൃതി ചികിത്സകൻ ബ്രൂസ് ഫിഫെ വേണ്ടിവന്നു എന്നത് മറ്റൊരു ചരിത്രം.

ഏതായാലും ഉടുതുണിയില്ലാതെ കുട ചൂടിനിൽക്കുന്ന ഇവന്റെ യും മക്കളായ മുക്കണ്ണന്മാരെയും കുറിച്ചുള്ള പുരാണം ഇവിടെ നിർത്തട്ടെ.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w