പ്രകൃതിയിലേക്ക് മടങ്ങാം; ആരോഗ്യത്തിലേക്ക് തിരിച്ചുവരാം
ചോമ്പാലയിൽ മൂന്ന് ദിവസത്തെ പ്രകൃതി സഹവാസ ക്യാമ്പ്; രോഗവും രോഗകാരണങ്ങളും ചികിത്സയും യോഗദർശനവും പഠനവിഷയമാകും
ചോമ്പാൽ: രോഗത്തെ അറിയാം… രോഗത്തിന്റെ കാരണങ്ങളെ തിരിച്ചറിയാം… ആരോഗ്യത്തിലേക്ക് സ്വാഭാവികമായി തിരിച്ചുവരാനുള്ള വഴികൾ തേടാം. ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ രക്ഷാ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9, 10, 11 തീയതികളിൽ മൂന്ന് ദിവസത്തെ പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡോ. പത്മനാഭൻ ഊരാളുങ്കൽ ( മഹാത്മ സ്‌കൂൾ ഓഫ് യോഗ ആൻഡ് നാച്ചുറൽ ഹൈജിൻ ,വെങ്ങളം -കൊയിലാണ്ടി )നേതൃത്വം നൽകും
രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ നീളുന്ന ക്യാമ്പിൽ പഠനക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനങ്ങളും നടക്കും. രോഗം, രോഗകാരണം, രോഗചികിത്സ, ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവ്, യോഗദർശനം തുടങ്ങിയ വിഷയങ്ങൾ വിശദമായി പരിചയപ്പെടുത്തു ന്നതിനൊപ്പം, ഭാരതം ലോകത്തിന് നൽകിയ മികച്ച സംഭാവനയായ യോഗയുടെ ആരോഗ്യദർശനവും ക്യാമ്പിൽ ചർച്ച ചെയ്യും.
ചോമ്പാൽ കറപ്പക്കുന്നിലെ വാട്ടർ ടാങ്കിന് സമീപമുള്ള പഠനകേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്.
ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിയാനും പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയിലൂടെ ആരോഗ്യസംരക്ഷണത്തിന്റെ വഴികൾ പരിചയപ്പെടാനും ആഗ്രഹിക്കുന്നവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
9349 999 098 | 9746 539 227
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































