അഴിയൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നൂറോളം പേർക്ക് പരിശോധനയും മരുന്നും; ജനപങ്കാളിത്തം ശ്രദ്ധേയമായി

അഴിയൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്  നൂറോളം പേർക്ക് പരിശോധനയും മരുന്നും; ജനപങ്കാളിത്തം ശ്രദ്ധേയമായി
അഴിയൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നൂറോളം പേർക്ക് പരിശോധനയും മരുന്നും; ജനപങ്കാളിത്തം ശ്രദ്ധേയമായി
Share  
എഴുത്ത്

News desk

2026 Sep 18, 12:24 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അഴിയൂർ : ദേശീയ ആയുർവേദ ദിനാചരണത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ‘സേവാ സങ്കൽപ്പ് അഭിയാൻ’ സേവന വാരത്തിന്റെയും ഭാഗമായി അഴിയൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ വിഭാഗവും അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡും സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്.


zzzzzzzzzzzzz

മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ കുനിയിൽ ബിൽഡിംഗിൽ നടന്ന ക്യാമ്പിൽ നൂറോളം പ്രദേശവാസികൾ പങ്കെടുത്തു. വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


capture

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ആയുർവേദ മെഡിക്കൽ കോളേജ് പ്രതിനിധി ഡോ. ജഗദീഷ് ജി, പ്രതിരോധ ആരോഗ്യപരിപാലന രംഗത്ത് ആയുർവേദത്തിനുള്ള പ്രാധാന്യവും ജനകീയ മെഡിക്കൽ ക്യാമ്പുകൾ വഴി സാധാരണക്കാർക്ക് ആരോഗ്യസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ പ്രസക്തിയും വിശദീകരിച്ചു.


capture_1789670817

മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ക്യാമ്പ് സന്ദർശിച്ച് ഡോക്ടർമാരുമായും സംഘാടകരുമായും സംവദിച്ചു. സമൂഹാധിഷ്ഠിതമായ ഇത്തരം ആരോഗ്യപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.


qqqqqqqqqqqqq

വാർഡ് വികസനസമിതി കൺവീനർ ശശിധരൻ തോട്ടത്തിൽ, FNHW ഫെസിലിറ്റേറ്റർ ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു. CDS മെമ്പർ രേഷ്മ കുറുമലിൽ, ആശാ വർക്കർ പ്രസന്ന എന്നിവരുടെയും വാർഡിലെ വിവിധ സേവാപ്രവർത്തകരുടെയും നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ക്യാമ്പിൽ പങ്കെടുത്ത നൂറോളം പേർക്ക് സൗജന്യ വൈദ്യപരിശോധന, തുടർചികിത്സാ നിർദ്ദേശങ്ങൾ, ഔഷധങ്ങൾ എന്നിവ ലഭ്യമാക്കി. ആവശ്യമായ രോഗികൾക്ക് ലബോറട്ടറി പരിശോധനകളും സൗജന്യമായി നടത്തി.


capture_1789671020

മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ജഗദീഷ് ജി, ഡോ. സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എന്നിവർ രോഗികളെ പരിശോധിച്ചു. കോളേജിലെ ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, നഴ്സിംഗ് ജീവനക്കാർ എന്നിവർക്കൊപ്പം നാല് ഇന്റേൺമാരും എട്ട് ഫൈനൽ ഇയർ ബി.എ.എം.എസ് വിദ്യാർത്ഥികളും വോളന്റിയർമാരായി ക്യാമ്പിന്റെ നടത്തിപ്പിൽ പങ്കാളികളായി.


സാധാരണക്കാർക്ക് സ്വന്തം നാട്ടിൽ തന്നെ വിദഗ്ധ ആയുർവേദ വൈദ്യോപദേശവും ചികിത്സാ നിർദ്ദേശങ്ങളും ലഭ്യമാക്കിയ ക്യാമ്പിന് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്.

thanachan-samudra-new
nishanth-blue
manna-n-vaidurya
MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU