ജനങ്ങൾക്ക് ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ സർക്കാർ ഇടപെടണം. :ഡോ:കെ.കെ.എൻ.കുറുപ്പ്

ജനങ്ങൾക്ക് ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ സർക്കാർ ഇടപെടണം. :ഡോ:കെ.കെ.എൻ.കുറുപ്പ്
ജനങ്ങൾക്ക് ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ സർക്കാർ ഇടപെടണം. :ഡോ:കെ.കെ.എൻ.കുറുപ്പ്
Share  
എഴുത്ത്

News desk

2026 Sep 17, 07:30 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തരിശായിക്കിടക്കുന്ന കൃഷിയിടങ്ങൾ കൃഷിയോഗ്യമാക്കിയാൽ ശുദ്ധമായ ഭക്ഷ്യവിഭവങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാ ണെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുവാൻ സർക്കാർ തയ്യാറാകണമെന്നും കോഴിക്കോട് സർവകലശാല മുൻ വൈസ് ചാൻസലരും ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ സംസ്ഥാന ചെയർമാ നുമായ ഡോ:കെ.കെ.എൻ.കുറുപ്പ് പറഞ്ഞു.

ഇത്തരമൊരു നീക്കം കേരളത്തിലെ തൊഴിൽ മേഖലയെ ശക്തിപ്പെടു ത്താനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

asdgh_1789662839

വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഭക്ഷ്യശ്രീ' ബഹുജനസംഘടന യുടെ കോഴിക്കോട് ജില്ലാസമിതി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിലുള്ള ഗുരുകുലം ആർട് ഗാലറിയിൽ നടന്ന കൺവെൻഷനിൽ ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ദിവാകരൻ ചോമ്പാല അദ്ധ്യക്ഷം വഹിച്ചു.


coverphoto-modifide-no2

നമ്മുടെ പൂർവ്വികർ മണ്ണറിഞ്ഞ് കൃഷി ചെയ്തിരുന്ന ഒരു കാലമുണ്ടാ യിരുന്നു. അന്ന് കൃഷി വെറുമൊരു തൊഴിലല്ല, മറിച്ച് ഒരു ജീവിത രീതിയായിരുന്നു. എന്നാൽ ഹരിതവിപ്ലവത്തിന്റെ വരവോടെ വിളവ് കൂട്ടാനായി നാം പ്രയോഗിച്ചു തുടങ്ങിയ രാസവളങ്ങളും കീടനാശി നികളും ഇന്ന് നമ്മുടെ മണ്ണിനെയും ആരോഗ്യത്തെയും ഒരുപോലെ തകർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 'ജൈവകൃഷി' എന്നത് കേവലം ഒരു ഫാഷനല്ല, മറിച്ച് നമ്മുടെ നിലനിൽപ്പിന്റെ അനിവാര്യതയാണ് .ഡോ .കെ .കെ .എൻ .കുറുപ്പ് പ്രസ്‌താവിച്ചു 

vargees

'രാസവളങ്ങൾ ചെടികൾക്ക് പെട്ടെന്ന് വളരാൻ ആവശ്യമായ പോഷകങ്ങൾ നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ മാരകമായ ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. രാസവസ്തുക്കളുടെ അമിത ഉപയോഗം മണ്ണിന്റെ സ്വാഭാവിക ഘടനയെ നശിപ്പിക്കുകയും മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികളെയും മണ്ണീരകളെയും ഇല്ലാതാക്കി മണ്ണിന്റെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും ചെയ്യുന്നു. രാസകീടനാശിനികൾ കലർന്ന ആഹാരം കഴിക്കുന്നത് വഴി ക്യാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരികയാണ് 'ഭക്ഷ്യശ്രീ  ബഹുജന സംഘട നയുടെ ജനറൽ സെക്രട്ടറി ടി.ശ്രീനിവാസൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി

modified-cover-photo---3

സ്റ്റേറ്റ് ഓർഗനൈസർ ഡോ: കെ.വി. മുഹമ്മദ് കുഞ്ഞ് 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' എന്നവിഷയവും ,പ്രൊഫ:വർഗീസ് മാത്യു സംഘടനാ രൂപരേഖയും അവതരിപ്പിച്ചു. ലക്ഷദ്വീപിലെ പ്രമുഖ ചരിത്ര ഗ്രന്ഥകാരനായ ഡോ:മുല്ലക്കോയ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിച്ചു.


capture_1789664113

സംസ്ഥാന ഭാരവാഹികളായ രവീന്ദ്രൻ കൊടക്കാട് (കാസർകോട്) സത്യൻ മാടാക്കര(വടകര) ദിനേശൻ.വി.എ (കണ്ണൂർ) ടി.പി.ഫാത്തിമ ടീച്ചർ (കൊണ്ടോട്ടി) എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.എം.അനിൽകുമാർ ഗുരുക്കൾ നന്ദി പറഞ്ഞു.



sreenivas

ഭരാവാഹികളായി ഷിജി.വി.(പ്രസിഡന്റ്) ,പത്മനാഭൻ കണ്ണമ്പ്രത്ത് . പി.കെ. രാജൻ മാസ്റ്റർ,സുഹറാബി വൈദ്യർ (വൈസ് പ്രസിഡന്റുമാർ).ഡോ: പത്മനാഭൻ ഊരാളുങ്കൽ (ജനറൽ സെക്രട്ടറി)എം.അനിൽകുമാർ ഗുരുക്കൾ,എൻ.കെ.അജിത് കുമാർപി.കെ.ബിദുൻ (സെക്രട്ടറിമാർ)

പി.കെ.പ്രകാശൻ മുക്കാളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

capture_1789665101
bhakshyasree-bahujanasanghatana
7ca10176_907248_11
thanachan-samudra-new
MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU