നല്ല ഭക്ഷണം, താങ്ങാവുന്ന വില: ടി .ബി .ലാൽ

നല്ല ഭക്ഷണം, താങ്ങാവുന്ന വില: ടി .ബി .ലാൽ
നല്ല ഭക്ഷണം, താങ്ങാവുന്ന വില: ടി .ബി .ലാൽ
Share  
ടി. ബി. ലാൽ എഴുത്ത്

ടി. ബി. ലാൽ

2026 Sep 08, 09:15 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ വീട്ടിൽ പാചകം ചെയ്ത ഭക്ഷണത്തിനുള്ള പ്രത്യേകത തിരിച്ചറിഞ്ഞുകൊണ്ടാണല്ലോ ‘വീട്ടിലൂണ്’ പോലുള്ള സംരംഭങ്ങൾ നമ്മുടെ നാട്ടിൽ വളർന്നത്. വീട്ടുഭക്ഷണം ശരീരത്തിനും മനസ്സിനും നല്ലതാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. 

വീട്ടിൽ പാചകം ചെയ്യുന്നത് പ്രായമായവരിൽ ഡിമെൻഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നു കണ്ടെത്തിയ ജപ്പാനിലെ ഒരു പഠനത്തെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയിൽ വായിച്ചു.

എന്നാൽ അത്ഭുതപ്പെടുത്തിയത് ആ പത്രം ഈ വിഷയം മുഖപ്രസംഗമായി എഴുതിയെന്നതാണ്.

 വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ മാത്രമല്ല, അതിനു പിന്നിലെ അധ്വാനത്തെക്കുറിച്ചും മുഖപ്രസംഗം ചർച്ച ചെയ്യുന്നു. ഭക്ഷണം ആസൂത്രണം ചെയ്യുന്നതു മുതൽ പാചകം ചെയ്ത് വിളമ്പുന്നതുവരെയുള്ള ഉത്തരവാദിത്തം പല കുടുംബങ്ങളിലും ഇന്നും സ്ത്രീകളുടെ മേൽ അനുപാതരഹിതമായി പതിഞ്ഞിരിക്കുന്നു. വീട്ടുജോലികൾ തുല്യമായി പങ്കിടാത്തിടത്ത് പാചകം സന്തോഷമല്ല, മടുപ്പും ഭാരവുമായി മാറ്റുന്നു. അതേസമയം, പൊതുവിൽ നോക്കുമ്പോൾ പലർക്കും പാചകം പുതിയൊരു സന്തോഷവും ആശ്വാസവും ഒരുതരം തെറാപ്പിയുമായി മാറിയിട്ടുമുണ്ട്.

ഈ രണ്ട് യാഥാർഥ്യങ്ങളെയും ഒരേസമയം കാണുന്നതാണ്  മുഖപ്രസംഗത്തിന്റെ പ്രസക്തി. പാചകം ആരോഗ്യകരവും ആനന്ദകരവുമാണെന്ന് പറയുന്നതിനൊപ്പം, “ആ ഭക്ഷണം തയ്യാറാക്കുന്നത് ആരാണ്? ആ അധ്വാനത്തിന് എന്താണ് വില?” എന്ന ചോദ്യവും മുന്നോട്ടുവയ്ക്കുന്നു.

സാധാരണയായി രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, ഭരണകൂടം നയതന്ത്ര ബന്ധങ്ങൾ ഇത്യാദി വലിയ വിഷയങ്ങളാണ് പത്രങ്ങളുടെ മുഖപ്രസംഗങ്ങളിൽ ഇടംപിടിക്കാറുള്ളത്. അതിൽനിന്ന് മാറി അടുക്കളയെയും വീട്ടുഭക്ഷണത്തെയും സാമൂഹിക വിഷയമായി ഉയർത്തിക്കാട്ടിയത് ശ്രദ്ധേയമായി തോന്നി. 

ഇതിനൊപ്പമുള്ള ചിത്രം പക്ഷേ വീട്ടിൽ തയാറാക്കിയ ഭക്ഷണത്തിന്റേതല്ല. വീട്ടുഭക്ഷണത്തെപ്പോലെ തന്നെ കരുതലും രുചിയും നിറഞ്ഞ മറ്റൊരു ഉച്ചയൂണാണ്. തിരുവനന്തപുരത്തെ തൈക്കാട് ഗാന്ധിഭവനിലെ നേച്ചർ ലൈഫ് കന്റീനിലേത്. നല്ല ഭക്ഷണം, താങ്ങാവുന്ന വില മാത്രം

bhakshysree-fotor-20260327233134
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w