തിരുവനന്തപുരം: കേരളത്തിന്റെ പഴയകാല കാർഷിക-ഭക്ഷ്യസംസ്കാരത്തിന്റെ ഓർമ്മകൾ വീണ്ടെടുക്കുന്ന “നാം മറന്ന നാട്ടുപഴങ്ങൾ” എന്ന സചിത്ര ശാസ്ത്രകൃതി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും എഴുത്തുകാരനുമായ സുരേഷ് മുതുകുളം രചിച്ച് സദ്ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപ്രതി ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ജി. സന്തോഷ് കുമാറിന് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു.
കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലും ഭക്ഷണസംസ്കാരത്തിലും ഒരുകാലത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന നാട്ടുപഴങ്ങളെ പരിചയപ്പെടുത്തുന്ന കൃതിയാണ് “നാം മറന്ന നാട്ടുപഴങ്ങൾ”. ഇന്ന് അപൂർവമായിക്കൊണ്ടിരിക്കുന്നതും പലതും ഓർമ്മകളിൽ മാത്രം അവശേഷിക്കുന്നതുമായ മുപ്പതോളം നാട്ടുപഴങ്ങളുടെ പോഷകപ്രാധാന്യം, സാംസ്കാരിക പശ്ചാത്തലം, ഔഷധ-ഭക്ഷ്യ മേന്മകൾ, കൃഷിരീതികൾ, കാർഷിക വൈവിധ്യത്തിലെ സ്ഥാനമെന്നിവ പുസ്തകം വിശദമായി അവതരിപ്പിക്കുന്നു.
നാട്ടറിവും ശാസ്ത്രീയ വിവരങ്ങളും സമന്വയിപ്പിച്ചാണ് കൃതി തയ്യാറാക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ നാട്ടുപഴങ്ങളെ പരിചയപ്പെടുത്തുന്നതിനാൽ സാധാരണ വായനക്കാർക്കും വിദ്യാർഥികൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ് “നാം മറന്ന നാട്ടുപഴങ്ങൾ”.
ചടങ്ങിൽ കെ.എൽ.ഡി. ബോർഡ് മുൻ അഗ്രിക്കൾച്ചർ എഞ്ചിനീയറും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഇന്ത്യ ചെയർമാനുമായ കെ.എസ്. ഉദയകുമാർ, ഫാം ഇൻഫർമേഷൻ ബ്യൂറോ ഞാറ്റുവേല എഫ്.എം. റേഡിയോ മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ഐ. അശോക്, എഴുത്തുകാരനും കെ.പി.സി.സി. സാംസ്കാരിക വിഭാഗം ജില്ലാ വൈസ് ചെയർമാനുമായ അനിൽ നെടുങ്ങോട് എന്നിവർ സംബന്ധിച്ചു.
മാറിവരുന്ന ഭക്ഷണശീലങ്ങളുടെയും കാർഷികരീതികളുടെയും കാലത്ത്, നമ്മുടെ മണ്ണിൽ തലമുറകളായി വളർന്നുവന്ന നാട്ടുപഴങ്ങളുടെ മഹത്വവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ശ്രമമാണ് ഈ കൃതി.
സുരേഷ് മുതുകുളം
'ഭക്ഷ്യശ്രീ ബഹുജന സംഘടന 'കൂടിയാലോചനായോഗം സെപ്റ്റംബർ 7-ന് കോഴിക്കോട്ട്
കോഴിക്കോട്: 'ശുദ്ധഭക്ഷണം ജന്മാവകാശം' എന്ന സന്ദേശം മുൻനിർത്തി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ പ്രവർത്തനം സംസ്ഥാന തലത്തിൽ ശക്തിപ്പെടുത്തുന്നതിനായുള്ള കൂടിയാലോചനായോഗം സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട്ട് വെച്ച് നടക്കും. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം രാജാജി റോഡിലുള്ള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി എല്ലാവരും മുന്നൊരുക്കങ്ങൾ നടത്തണമെന്നും സമാന ചന്താഗതിക്കാരായ ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും ജനറൽ സെക്രട്ടറി ടി. ശ്രീനിവാസൻ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
9539157337. 6238367746
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
